Just In
- 33 min ago
ഹോണ്ട കാറുൾക്കും വില കൂടി, വർധനവ് 7,000 മുതൽ 12,000 രൂപ വരെ
- 3 hrs ago
ആകർഷകവും അഗ്രസ്സീവുമായ ഫാസ്റ്റ് & ഫ്യൂരിയസ് 9 കാറുകളെ പരിചയപ്പെടാം
- 14 hrs ago
ബൊലേറോയ്ക്ക് പകിട്ട് വർധിപ്പിക്കാൻ ജെന്യുവിൻ ആക്‌സസറികൾ അവതരിപ്പിച്ച് മഹീന്ദ്ര; വീഡിയോ
- 16 hrs ago
സിയാസിന്റെ റീബാഡ്ജ് പതിപ്പുമായി യാരിസിന്റെ കച്ചവടം പൂട്ടാനൊരുങ്ങി ടൊയോട്ട
Don't Miss
- News
കെ.എം ഷാജിയ്ക്കെതിരായ അനധികൃത സ്വത്ത സമ്പാദനക്കേസ് ; അന്വേഷണ സംഘത്തെ വിപുലീകരിക്കുന്നു
- Sports
IPL 2021: 'അവന് കൂടെയുള്ളതിനാല് പണി എളുപ്പം', ബുംറയുമായുള്ള കൂട്ടുകെട്ടിനെക്കുറിച്ച് ബോള്ട്ട്
- Movies
സംശയം ഉണ്ടെങ്കിൽ കൊല്ലത്തുള്ള ദമ്പതികളോട് ചോദിച്ചാല് മതി; കിടിലം ഫിറോസിന്റെ ചാണക്യതന്ത്രത്തെ കുറിച്ച് ആരാധകർ
- Lifestyle
ദാമ്പത്യജീവിതം മെച്ചപ്പെടും രാശിക്കാര്; ഇന്നത്തെ രാശിഫലം
- Finance
കുതിച്ചുയര്ന്ന് ഇന്ത്യയുടെ വിദേശനാണ്യ ശേഖരം, സ്വർണ്ണ ശേഖരത്തിലും വര്ധനവ്
- Travel
വാക്സിനെടുത്തോ? എങ്കില് മേഘാലയയ്ക്ക് പോകാം... അതും കുറഞ്ഞ ചിലവില്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
റേസിംഗ് രംഗത്തെ 120-ാം വാർഷികം; ഫാബിയ റാലി 2 ഇവോ എഡിഷൻ അവതരിപ്പിച്ച് സ്കോഡ
മോട്ടോർസ്പോർട്ട് ലോകത്ത് ചുവടുവെച്ചതിന്റെ 120-ാം വാർഷികം ആഘോഷിച്ച് സ്കോഡ. വാർഷികത്തോടനുബന്ധിച്ച് സ്കോഡ മോട്ടോർസ്പോർട്ട് ലിമിറ്റഡ് എഡിഷൻ സ്കോഡ ഫാബിയ റാലി 2 ഇവോ എഡിഷൻ അവതരിപ്പിച്ചു.

വെറും പന്ത്രണ്ട് യൂണിറ്റുകളായി പരിമിതപ്പെടുത്തിയിരിക്കുന്ന ഈ വാഹനത്തിൽ അധിക സാങ്കേതിക ഘടകങ്ങൾ, അധിക ആക്‌സസറികൾ, പ്രത്യേക ലിവറി എന്നിവ ഉൾപ്പെടും.

2021 -ൽ ബ്രാൻഡിന്റെ റേസ് കാർ നടത്തിയ എല്ലാ പരിഷ്കാരങ്ങളും എഡിഷൻ 120 -ൽ ഉൾപ്പെടുത്തും. പ്രത്യേക എഡിഷൻ കാറിനുള്ള ഓർഡറുകളും കമ്പനി സ്വീകരിച്ചുതുടങ്ങി.

സ്റ്റാൻഡേർഡ് സവിശേഷതകൾ കൂടാതെ, സ്കോഡ ഫാബിയ റാലി 2 ഇവോ എഡിഷൻ 120 -ക്ക് ഒരു കൂട്ടം പച്ച ലാക്വർഡ് മഗ്നീഷ്യം വീലുകളും എൽഇഡി കോർണറിംഗ് ലൈറ്റുകളുള്ള ഒരു എൽഇഡി ലൈറ്റ് റാമ്പും ലഭിക്കും.

കാറിലെ രണ്ട് ഡിസ്‌പ്ലേകളിലും പ്രത്യേക പതിപ്പ് 120 സ്‌ക്രീനുകൾ, സവിശേഷമായ കളർ ഡിസൈൻ, സീരിയൽ നമ്പറുള്ള പ്ലേക്ക് എന്നിവയും കാറുകളിൽ വരും.

സ്‌പെഷ്യൽ എഡിഷൻ കാർ ഞങ്ങളുടെ സ്‌പെഷ്യൽ (റാലി കാറിന്റെ) കൂടുതൽ മെച്ചപ്പെടുത്തിയ പതിപ്പ് മാത്രമല്ല, എക്‌സ്‌ക്ലൂസീവ് ഉപകരണങ്ങളടങ്ങുന്ന എഡിഷൻ 120 ഒരു യഥാർത്ഥ കളക്ടർസ് കാറാണ് എന്ന് സ്‌കോഡ മോട്ടോർസ്‌പോർട്ട് മേധാവി മിക്കാൽ ഹ്രാബെനെക് പറഞ്ഞു.

ഗ്യാസ് എക്സ്ചേഞ്ച് മെച്ചപ്പെടുത്തുന്നതിനും കംബസ്റ്റൻ ചേമ്പറിൽ കംബസ്റ്റൻ മിശ്രിതം തയ്യാറാക്കുന്നതിനുമുള്ള മെച്ചപ്പെട്ട എഞ്ചിൻ, കൂടുതൽ കാര്യക്ഷമമായ കംപ്രസ്ഡ് എയർ കൂളർ, ഒപ്റ്റിമൈസ് ചെയ്ത എക്‌സ്‌ഹോസ്റ്റ് മനിഫോൾഡ് ഷേപ്പ്, പുതിയ വാൽവ് ടൈമിംഗ്, ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റിന്റെ പുതിയ മാപ്പിംഗ് എന്നിവ എഡിഷൻ 120 -ലെ പരിഷ്‌ക്കരണങ്ങളിൽ ഉൾപ്പെടുന്നു.
MOST READ: മുംബൈ തെരുവുകളിലേക്ക് ഇലക്‌ട്രിക് പരിവേഷത്തിൽ തിരികെയെത്തി വിക്ടോറിയ കാരിയേജുകൾ

പുതുതായി ട്യൂൺ ചെയ്ത ഷോക്ക് അബ്സോർബറുകൾ ഉപയോഗിച്ച്, കാറിന് എല്ലാത്തരം ഉപരിതലങ്ങളിലും മികച്ച ട്രാക്ഷനും സ്റ്റെബിലിറ്റിയും ലഭിക്കുന്നു.

2021 സ്കോഡ ഫാബിയ റാലി 2 ഇവോ പോലെ, പ്രത്യേക എഡിഷന് ഡൈനാമിക് മോഡുകളിൽ മെച്ചപ്പെട്ട പ്രവർത്തനത്തോടുകൂടിയ പുനർരൂപകൽപ്പന ചെയ്ത ലൂബ്രിക്കേഷൻ സംവിധാനവും ലഭിച്ചു.
MOST READ: പരീക്ഷണയോട്ടം ആരംഭിച്ച് സുസുക്കി ജിംനി ലോംഗ് വീല്‍ബേസ്; ഇന്ത്യന്‍ വിപണിയിലേക്കെന്ന് സൂചന

ഉപയോഗിക്കുന്ന ഓയിലിന്റെ അളവ് കുറയ്ക്കുന്നതും കാറിലെ മറ്റ് മാറ്റങ്ങളിലൊന്നാണ്. കൂടാതെ, പുതുതായി ക്രമീകരിച്ച സ്റ്റിയറിംഗ് വീൽ ബട്ടണുകൾ എട്ട് വ്യത്യസ്ത ഫംഗ്ഷനുകൾ വരെ പിന്തുണയ്ക്കുന്നു.

പുനർരൂപകൽപ്പന ചെയ്ത ജാക്ക് ഹോൾഡർ മെച്ചപ്പെട്ട ക്രൂ കംഫർട്ട് സംഭാവന ചെയ്യുന്നു. ഒരു സെറ്റ് ലോംഗ് ഗിയറുകൾ കാറിന്റെ പരമാവധി വേഗത മണിക്കൂറിൽ 202 കിലോമീറ്ററായി ഉയർത്തുന്നു.