പരീക്ഷണയോട്ടം ആരംഭിച്ച് സുസുക്കി ജിംനി ലോംഗ് വീല്‍ബേസ്; ഇന്ത്യന്‍ വിപണിയിലേക്കെന്ന് സൂചന

വാഹന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് സുസുക്കി ജിംനി. വാഹനത്തിന്റെ അവതരണം സംബന്ധിച്ച് നിരവധി വാര്‍ത്തകളാണ് അടുത്ത നാളുകളായി പുറത്തുവരുന്നത്.

പരീക്ഷണയോട്ടം ആരംഭിച്ച് സുസുക്കി ജിംനി ലോംഗ് വീല്‍ബേസ്; ഇന്ത്യന്‍ വിപണിയിലേക്കെന്ന് സൂചന

പോയ വര്‍ഷം ഓട്ടോ എക്‌സ്‌പോയില്‍ വാഹനത്തെ പ്രദര്‍ശിപ്പിച്ചെങ്കിലും അവതരണം സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോഴും ലഭ്യമല്ല. ഇന്ത്യന്‍ വിപണിയിലേക്കുള്ള വാഹനത്തിന്റെ അവതരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കമ്പനിയുടെ വിശദീകരണം.

പരീക്ഷണയോട്ടം ആരംഭിച്ച് സുസുക്കി ജിംനി ലോംഗ് വീല്‍ബേസ്; ഇന്ത്യന്‍ വിപണിയിലേക്കെന്ന് സൂചന

എന്നാല്‍ വിദേശ വിപണികളില്‍ വാഹനത്തിന് ആവശ്യക്കാര്‍ ഏറിയതോടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി അടുത്തിടെ ആരംഭിച്ചിരുന്നു. അന്താരാഷ്ട്ര വിപണികളില്‍, പ്രധാനമായും യൂറോപ്പിലും ജപ്പാനിലും മികച്ച സ്വീകാര്യത നേടിയ സുസുക്കി 2021 ജനുവരിയില്‍ ഗുഡ്ഗാവിലെ എംഎസ്ഐഎല്‍ (മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്) പ്ലാന്റില്‍ ജിമ്മിയുടെ അസംബ്ലി ആരംഭിച്ചു.

MOST READ: C5 എയർക്രോസ് എസ്‌യുവി ഏപ്രിൽ 7 -ന് പുറത്തിറക്കാനൊരുങ്ങി സിട്രൺ

പരീക്ഷണയോട്ടം ആരംഭിച്ച് സുസുക്കി ജിംനി ലോംഗ് വീല്‍ബേസ്; ഇന്ത്യന്‍ വിപണിയിലേക്കെന്ന് സൂചന

നിലവില്‍ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. വിദേശ വിപണികളിലെ ആവശ്യം നിറവേറ്റുന്നതിനായി ജിംനിയെ പുറത്തിറക്കുന്നതിന് ഗുഡ്ഗാവ് പ്രൊഡക്ഷന്‍ യൂണിറ്റ് സുസുക്കിയുടെ ജാപ്പനീസ് നിര്‍മാണ പ്ലാന്റിനെ സഹായിക്കുന്നു.

പരീക്ഷണയോട്ടം ആരംഭിച്ച് സുസുക്കി ജിംനി ലോംഗ് വീല്‍ബേസ്; ഇന്ത്യന്‍ വിപണിയിലേക്കെന്ന് സൂചന

ജിംനിയെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ നിറയുമ്പോഴാണ് ഇപ്പോള്‍ ജിംനിയുടെ ലോംഗ്-വീല്‍ബേസ് പതിപ്പ് യൂറോപ്പില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവരുന്നത്. പുറത്തുവന്ന ചിത്രങ്ങള്‍ പൂര്‍ണമായും മറച്ചിട്ടുണ്ടെങ്കിലും, ചിത്രങ്ങളില്‍ നിന്നുള്ള ഏകദേശ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇത് നാല് മീറ്ററിലധികം നീളമുള്ള പതിപ്പാണെന്നാണ്.

MOST READ: മുംബൈ തെരുവുകളിലേക്ക് ഇലക്‌ട്രിക് പരിവേഷത്തിൽ തിരികെയെത്തി വിക്ടോറിയ കാരിയേജുകൾ

പരീക്ഷണയോട്ടം ആരംഭിച്ച് സുസുക്കി ജിംനി ലോംഗ് വീല്‍ബേസ്; ഇന്ത്യന്‍ വിപണിയിലേക്കെന്ന് സൂചന

ഇത് ഇന്ത്യയില്‍ വാഗ്ദാനം ചെയ്യുന്ന മോഡലായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌പൈ ഇമേജുകള്‍ ജിംനിയുടെ ഈ പതിപ്പ് രണ്ട് വാതിലുകള്‍ മാത്രമുള്ളതായി കാണിക്കുന്നു, പക്ഷേ ഉല്‍പാദനത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞാല്‍ അഞ്ച് വാതിലുകളുടെ മോഡല്‍ എങ്ങനെയായിരിക്കുമെന്നതിന്റെ സൂചനയാണിത്.

പരീക്ഷണയോട്ടം ആരംഭിച്ച് സുസുക്കി ജിംനി ലോംഗ് വീല്‍ബേസ്; ഇന്ത്യന്‍ വിപണിയിലേക്കെന്ന് സൂചന

വെര്‍ട്ടിക്കിള്‍ ഗ്രില്‍ സ്ലേറ്റുകള്‍, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകള്‍, നിലവിലുള്ള മോഡലിലെന്നപോലെ അലോയ് വീലുകള്‍, ഉയരമുള്ള പില്ലറുകള്‍, ചതുരാകൃതിയിലുള്ള റിയര്‍വ്യൂ മിററുകള്‍, ബമ്പര്‍ ഘടിപ്പിച്ച ഫോഗ് ലാമ്പുകള്‍, വിന്റേജ് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ബോള്‍ഡ് വീല്‍ ആര്‍ച്ചുകള്‍, ടെയില്‍ഗേറ്റ് ഘടിപ്പിച്ച സ്പെയര്‍ വീല്‍ എന്നിവയുള്‍ക്കൊള്ളുന്ന നേരായ ഫ്രണ്ട് ഫാസിയ പരീക്ഷണയോട്ടം നടത്തുന്ന മോഡലിലും കാണാം.

MOST READ: ഇലക്ട്രിക്, സ്വയംഭരണ വാഹന മേഖലയിലെ ഗവേഷണം; IIT ഡല്‍ഹിയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് എംജി

പരീക്ഷണയോട്ടം ആരംഭിച്ച് സുസുക്കി ജിംനി ലോംഗ് വീല്‍ബേസ്; ഇന്ത്യന്‍ വിപണിയിലേക്കെന്ന് സൂചന

660 സിസി, ത്രീ സിലിണ്ടര്‍, ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ജപ്പാനിലും മറ്റ് സ്ഥലങ്ങളില്‍ വാഗ്ദാനം ചെയ്യുന്ന 1.5 ലിറ്റര്‍ K 15 B ഫോര്‍ സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ യൂണിറ്റും വാഹനത്തില്‍ ഇടംപിടിക്കുന്നുണ്ട്.

പരീക്ഷണയോട്ടം ആരംഭിച്ച് സുസുക്കി ജിംനി ലോംഗ് വീല്‍ബേസ്; ഇന്ത്യന്‍ വിപണിയിലേക്കെന്ന് സൂചന

അഞ്ച് വാതിലുകളുള്ള സുസുക്കി ജിംനി ഇന്ത്യയിലെത്തിയാല്‍, വിറ്റാര ബ്രെസ പോലുള്ള മറ്റ് മോഡലുകളിലേതിന് സമാനമായ പവര്‍ട്രെയിന്‍ അതിന്റെ മൈല്‍ഡ്-ഹൈബ്രിഡ് രൂപത്തില്‍ ഉപയോഗിക്കും.

MOST READ: പൾസർ 180 മോഡലിനും പുതിയ കളർ ഓപ്ഷൻ സമ്മാനിച്ച് ബജാജ്

പരീക്ഷണയോട്ടം ആരംഭിച്ച് സുസുക്കി ജിംനി ലോംഗ് വീല്‍ബേസ്; ഇന്ത്യന്‍ വിപണിയിലേക്കെന്ന് സൂചന

അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ നാല് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഉപയോഗിച്ച് എഞ്ചിന്‍ ജോടിയാക്കും. ഇന്ത്യന്‍ വിപണിയെ സംബന്ധിച്ചിടത്തോളം, ഗുജറാത്തിലെ സുസുക്കിയുടെ പ്ലാന്റില്‍ നിന്നുള്ള കയറ്റുമതി ആവശ്യങ്ങള്‍ക്കായി ജിംനി ഇതിനകം തന്നെ ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നു, ഇന്ത്യയ്ക്കായി കാര്‍ വിലയിരുത്തുന്നുവെന്ന് അവര്‍ ഇതിനകം തന്നെ സൂചന നല്‍കിയിരുന്നു.

Source: GaadiWaadi

Most Read Articles

Malayalam
English summary
Suzuki Jimny Spied Testing Long wheelbase Version, Find Here More Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X