പൾസർ 180 മോഡലിനും പുതിയ കളർ ഓപ്ഷൻ സമ്മാനിച്ച് ബജാജ്

പെർഫോമൻസിന് പേരുകേട്ട പൾസർ ശ്രേണിയെ ഒന്ന് മിനുക്കി എടുത്തിരിക്കുകയാണ് ബജാജ്. 150, 180 മോഡലുകൾക്ക് പുതിയ കളർ ഓപ്ഷനുകൾ സമ്മാനിച്ചാണ് കമ്പനിയുടെ ചെറിയ പരിഷ്ക്കരണം.

പൾസർ 180 മോഡലിനും പുതിയ കളർ ഓപ്ഷൻ സമ്മാനിച്ച് ബജാജ്

പൾസർ 180 പതിപ്പിന് പുതിയൊരു മാറ്റ് ബ്ലൂ കളർ ഓപ്ഷനാണ് ബജാജ് പരിചയപ്പെടുത്താൻ തയാറെടുത്തിരിക്കുന്നത്. ബൈക്കിന്റെ മൊത്തത്തിലുള്ള രൂപവും ഭാവവും വർധിപ്പിക്കുന്നതിന് സ്പോർട്ടി ഗ്രാഫിക്സും ഒരുക്കിയിട്ടുണ്ട്.

പൾസർ 180 മോഡലിനും പുതിയ കളർ ഓപ്ഷൻ സമ്മാനിച്ച് ബജാജ്

പൾസർ 180 നിലവിൽ ബ്ലാക്ക് റെഡ് കളർ ഓപ്ഷനിൽ മാത്രമാണ് ലഭ്യമാകുന്നത്. ഒരു സ്‌പോർട്ടിയർ അപ്പീലിനായി ബൈക്കിന് പുതിയ ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് വൈറ്റ് ഗ്രാഫിക്സ് ഉൾപ്പെടുത്തിയിരിക്കുന്നതാണ് ശ്രദ്ധേയമാകുന്നത്.

MOST READ: ഇലക്ട്രിക് സ്‌കൂട്ടറുമായി സിഎഫ് മോട്ടോ; എതിരാളി ഏഥര്‍ 450X

പൾസർ 180 മോഡലിനും പുതിയ കളർ ഓപ്ഷൻ സമ്മാനിച്ച് ബജാജ്

ഹെഡ്‌ലാമ്പ് കൗൾ, എഞ്ചിൻ കൗൾ, ഫ്യുവൽ ടാങ്ക്, സൈഡ് പാനലുകൾ, റിയർ ടെയിൽ സെക്ഷൻ എന്നിവയിലെല്ലാം ഗ്രാഫിക്സ് മയം കാണാം. നിലവിലുള്ള ബ്ലാക്ക് റെഡ് വേരിയന്റിലെ ഗ്രാഫിക്സുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ഗ്രാഫിക്സ് വളരെ മികച്ചതാണെന്നതിൽ സംശയമില്ല.

പൾസർ 180 മോഡലിനും പുതിയ കളർ ഓപ്ഷൻ സമ്മാനിച്ച് ബജാജ്

ഫ്രണ്ട് മഡ്‌ഗാർഡിലെ ഗ്ലോസി സ്റ്റിക്കറാണ് മറ്റൊരു കോസ്മെറ്റിക് പരിഷ്ക്കരണം. മൊത്തത്തിലുള്ള കളറിന് അനുസൃതമായി ബൈക്കിന് വൈറ്റ് കളർ അലോയ് വീൽ ഡെക്കലുകളും ലഭിക്കും. കൂടുതൽ തീവ്രമായ രൂപത്തിന് എക്‌സ്‌ഹോസ്റ്റ് ഹീറ്റ് ഷീൽഡ് ബ്ലാക്ക് ഔട്ട് ചെയ്‌തു.

MOST READ: പുതിയ കളര്‍ ഓപ്ഷനില്‍ അണിഞ്ഞൊരുങ്ങി പള്‍സര്‍ 150; അവതണം ഉടന്‍

പൾസർ 180 മോഡലിനും പുതിയ കളർ ഓപ്ഷൻ സമ്മാനിച്ച് ബജാജ്

നിലവിലുള്ള പൾസർ 180 മോഡലിൽ ക്രോം ഫിനിഷിലാണ് എക്‌സ്‌ഹോസ്റ്റ് ഹീറ്റ് ഷീൽഡ് വരുന്നത്. ഈ മാറ്റങ്ങളെല്ലാം മോട്ടോർസൈക്കിളിന്റെ റോഡ് സാന്നിധ്യം വർധിപ്പിക്കാൻ ബജാജിനെ സഹായിക്കും.

പൾസർ 180 മോഡലിനും പുതിയ കളർ ഓപ്ഷൻ സമ്മാനിച്ച് ബജാജ്

സ്റ്റൈലിഷ് എൽഇഡി ടെയിൽ ലാമ്പ്, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്‌പോർട്ടി സ്പ്ലിറ്റ് സീറ്റുകൾ, അപ്‌‌വെപ്റ്റ് എക്‌സ്‌ഹോസ്റ്റ്, സ്പ്ലിറ്റ് റിയർ ഗ്രാബ് റെയിലുകൾ, സ്ലൈക്ക് ടെയിൽ ലാമ്പുകൾ എന്നിവ പോലുള്ള മുമ്പത്തെ സവിശേഷതകൾ അതേപടി നിലനിർത്തിയിട്ടുമുണ്ട്.

MOST READ: പെട്രോള്‍ വില വര്‍ധനവ് ഗുണം ചെയ്തു; ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയില്‍ 30 ശതമാനം വര്‍ധനവെന്ന് ഒഖിനാവ

പൾസർ 180 മോഡലിനും പുതിയ കളർ ഓപ്ഷൻ സമ്മാനിച്ച് ബജാജ്

178.6 സിസി, എയർ കൂൾഡ്, DTS-i Fi എഞ്ചിനാണ് പൾസർ 180-യുടെ ഹൃദയം. ഇത് 8500 rpm-ൽ പരമാവധി 17.02 bhp കരുത്തും 6500 rpm-ൽ 14.52 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ച്-സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

പൾസർ 180 മോഡലിനും പുതിയ കളർ ഓപ്ഷൻ സമ്മാനിച്ച് ബജാജ്

പുതിയ കളർ ഓപ്ഷനൊപ്പം 2021 ബജാജ് പൾസർ 180 മോഡലിന്റെ വില കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ മോഡൽ 1.08 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയ്ക്കാണ് വിൽപ്പനയ്ക്കെത്തുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Pulsar 180 Introducing New Dark Matte Blue Colour Option In India. Read in Malayalam
Story first published: Tuesday, March 16, 2021, 10:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X