പുതിയ കളര്‍ ഓപ്ഷനില്‍ അണിഞ്ഞൊരുങ്ങി പള്‍സര്‍ 150; അവതണം ഉടന്‍

സ്‌പോര്‍ട്ടി കമ്മ്യൂട്ടര്‍ ശ്രേണിയിലെ ജനപ്രിയമായ മോട്ടോര്‍സൈക്കിളുകളാണ് ബജാജ് പള്‍സര്‍. എല്ലാ വ്യത്യസ്ത ആവര്‍ത്തനങ്ങളില്‍ നിന്നും 'പള്‍സര്‍' ബ്രാന്‍ഡിംഗ് ധരിച്ച ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മോഡലാണ് പള്‍സര്‍ 150.

പുതിയ കളര്‍ ഓപ്ഷനില്‍ അണിഞ്ഞൊരുങ്ങി പള്‍സര്‍ 150; അവതണം ഉടന്‍

ചകന്‍ ആസ്ഥാനമായുള്ള ഇരുചക്രവാഹന നിര്‍മാതാവ് പള്‍സര്‍ 150-യില്‍ ഉടന്‍ ഇന്ത്യയില്‍ ഒരു പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. യൂട്യൂബില്‍ ജെറ്റ് വീലുകള്‍ അപ്ലോഡ് ചെയ്ത ഒരു വീഡിയോ പള്‍സര്‍ 150-ന്റെ വരാനിരിക്കുന്ന പുതിയ വേരിയന്റിനെ അവതരിപ്പിക്കുന്നു.

പുതിയ കളര്‍ ഓപ്ഷനില്‍ അണിഞ്ഞൊരുങ്ങി പള്‍സര്‍ 150; അവതണം ഉടന്‍

എന്‍ട്രി ലെവല്‍ സ്‌പോര്‍ട്‌സ് കമ്മ്യൂട്ടര്‍ ബൈക്കിന്റെ ഈ പതിപ്പിനെ മൂണ്‍ വൈറ്റ് പതിപ്പ് എന്നാണ് വിളിക്കുന്നത്. കൂടാതെ മനോഹരമായ ഡ്യുവല്‍-ടോണ്‍ പെയിന്റ് സ്‌കീമും വൈറ്റ്, ബ്ലാക്ക് ഷേഡുകളുള്ള ചുവന്ന ആക്‌സന്റുകളാല്‍ പൂര്‍ത്തിയാക്കുകയും ചെയ്യുന്നു.

MOST READ: പെട്രോള്‍ വില വര്‍ധനവ് ഗുണം ചെയ്തു; ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയില്‍ 30 ശതമാനം വര്‍ധനവെന്ന് ഒഖിനാവ്

പുതിയ കളര്‍ ഓപ്ഷനില്‍ അണിഞ്ഞൊരുങ്ങി പള്‍സര്‍ 150; അവതണം ഉടന്‍

മോട്ടോര്‍സൈക്കിളിലെ ചുവന്ന ഹൈലൈറ്റുകള്‍ മോട്ടോര്‍സൈക്കിളിന്റെ സ്പോര്‍ടി അപ്പീലിനെ ആകര്‍ഷിക്കുന്നു. രണ്ട് കളര്‍ ഓപ്ഷനോടൊപ്പം, പള്‍സര്‍ 150-ന്റെ ഈ വേരിയന്റിന് ആകര്‍ഷകമായ ബോഡി ഗ്രാഫിക്‌സും ലഭിക്കുന്നു.

പുതിയ കളര്‍ ഓപ്ഷനില്‍ അണിഞ്ഞൊരുങ്ങി പള്‍സര്‍ 150; അവതണം ഉടന്‍

ഇതിനുപുറമെ, ഫ്രണ്ട് മഡ്ഗാര്‍ഡിന് കാര്‍ബണ്‍ ഫൈബര്‍ സ്റ്റിക്കറിംഗ് ലഭിക്കുന്നു. ബ്ലാക്ക് അലോയ് വീലുകളാണ് ബൈക്കിന് ലഭിക്കുന്നത്. അതിനൊപ്പം അതിന്റെ റെഡ് കളറില്‍ വരകളും അലോയിയില്‍ കാണാന്‍ സാധിക്കും. എഞ്ചിന്‍-ഗിയര്‍ബോക്‌സ് അസംബ്ലി, സെന്‍ട്രല്‍ ബോഡി പാനല്‍, എക്സ്ഹോസ്റ്റ് പൈപ്പ്, എഞ്ചിന്‍ ഗാര്‍ഡ് തുടങ്ങിയ മെക്കാനിക്കല്‍ ഘടകങ്ങള്‍ ബ്ലാക്ക് നിറത്തിലാണ് മനോഹരമാക്കിയിരിക്കുന്നത്.

MOST READ: ടൂറിസ്റ്റ് വാഹനങ്ങൾക്ക് ഇനി ഓൾ ഇന്ത്യ പെർമിറ്റ് ഓൺലൈനായി നേടാം

റിയര്‍ ഫെന്‍ഡറിലും ടൂള്‍ബോക്‌സ് കവറിലും കൂടുതല്‍ കാര്‍ബണ്‍ ഫൈബര്‍ ട്രീറ്റ്‌മെന്റുകള്‍ കാണാം. കൂടാതെ, '150' ബ്രാന്‍ഡിംഗിന്റെ രൂപകല്‍പ്പനയിലും ചെറിയ മാറ്റം കമ്പനി വരുത്തി.

പുതിയ കളര്‍ ഓപ്ഷനില്‍ അണിഞ്ഞൊരുങ്ങി പള്‍സര്‍ 150; അവതണം ഉടന്‍

മുഴുവന്‍ ബോഡിയിലും മാറ്റ് ഫിനിഷ് ഘടകങ്ങളായ ക്ലിപ്പ്-ഓണ്‍ ഹാന്‍ഡില്‍ബാര്‍ ലഭിക്കുമ്പോള്‍, എക്സ്ഹോസ്റ്റ് കവര്‍, പില്യണ്‍ ഗ്രാബ് റെയില്‍ എന്നിവ ഗ്ലോസ്സ് കറുപ്പില്‍ പൂര്‍ത്തിയാക്കി. ഇതിന് ഒരേ പാര്‍ട്ട്-ഡിജിറ്റല്‍, പാര്‍ട്ട്-അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭിക്കുന്നതായി വീഡിയോയില്‍ വ്യക്തമാക്കുന്നു.

MOST READ: മെയ്ഡ് ഇന്‍ ഇന്ത്യ റാങ്ലര്‍ അവതരണം വൈകും; പുതിയ തീയതി വെളിപ്പെടുത്തി ജീപ്പ്

പുതിയ കളര്‍ ഓപ്ഷനില്‍ അണിഞ്ഞൊരുങ്ങി പള്‍സര്‍ 150; അവതണം ഉടന്‍

സവിശേഷതകളുടെ അടിസ്ഥാനത്തില്‍, വരാനിരിക്കുന്ന ഈ മൂണ്‍ വൈറ്റ് പതിപ്പ് സാധാരണ പള്‍സര്‍ 150-ന് സമാനമായിരിക്കും. 13.9 bhp കരുത്തും 13.4 Nm torque ഉം ഉല്‍പാദിപ്പിക്കുന്ന 149.5 സിസി എയര്‍-കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്ട് എഞ്ചിനാണ് ലഭിക്കുന്നത്.

പുതിയ കളര്‍ ഓപ്ഷനില്‍ അണിഞ്ഞൊരുങ്ങി പള്‍സര്‍ 150; അവതണം ഉടന്‍

5 സ്പീഡാണ് ഗിയര്‍ബോക്‌സ്. മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ക്രമീകരിക്കാവുന്ന പ്രീലോഡുള്ള ഇരട്ട സ്പ്രിംഗുകളും അടങ്ങുന്ന അതേ ഹാര്‍ഡ്‌വെയര്‍ സജ്ജീകരണവും പുതിയ വേരിയന്റില്‍ ഉപയോഗിക്കുന്നു.

MOST READ: പുത്തൻ ഗൂർഖ മെയ് മാസത്തോടെ വിപണിയിലേക്ക്; സ്ഥിരീകരിച്ച് ഫോഴ്‌സ് ഡീലർമാർ

പുതിയ കളര്‍ ഓപ്ഷനില്‍ അണിഞ്ഞൊരുങ്ങി പള്‍സര്‍ 150; അവതണം ഉടന്‍

ബ്രേക്കിംഗ് സജ്ജീകരണത്തിന് മുന്നില്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് ഡിസ്‌ക് ബ്രേക്ക് ഉള്‍പ്പെടുന്നു, പിന്നില്‍ ഡ്രം ബ്രേക്ക് അല്ലെങ്കില്‍ ഡിസ്‌ക് ബ്രേക്ക് ഓപ്ഷന്‍ ഉണ്ട്. സിംഗിള്‍-ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡായി കമ്പനി നല്‍കുന്നു.

പുതിയ കളര്‍ ഓപ്ഷനില്‍ അണിഞ്ഞൊരുങ്ങി പള്‍സര്‍ 150; അവതണം ഉടന്‍

പുതിയ കളര്‍ ഓപ്ഷനു പുറമേ പള്‍സര്‍ 150 ശ്രേണിയില്‍ മറ്റ് മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല. ഈ പുതിയ മൂണ്‍ വൈറ്റ് പതിപ്പിന് നിലവിലുള്ള പള്‍സര്‍ 150 ശ്രേണിയില്‍ നിന്നും 2000 മുതല്‍ 3000 രൂപ വരെ വില വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടിവിഎസ് അപ്പാച്ചെ RTR160, യമഹ FZ-S Fi, ഹോണ്ട യൂണികോണ്‍ എന്നിവരാണ് എതിരാളികള്‍.

Image Courtesy: Jet wheels

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Planning To Introduce Pulsar 150 New White Colour Option, Launching Soon. Read in Malayalam.
Story first published: Monday, March 15, 2021, 19:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X