Just In
- 16 min ago
കരുത്തിനൊപ്പം കൂടുതൽ കംഫർട്ട്; അഡാപ്റ്റീവ് സസ്പെൻഷൻ സജ്ജീകരണവുമായി പരിഷ്കരിച്ച ടൊയോട്ട ഫോർച്യൂണർ
- 32 min ago
ഓഫ് റോഡിംഗ് അനുഭവം മെച്ചപ്പെടുത്തുക ലക്ഷ്യം; പുതിയ മാറ്റങ്ങളുമായി മഹീന്ദ്ര ഥാര്‍
- 34 min ago
വിൽപ്പനയിൽ 402 ശതമാനം വർധന, സ്കോഡ നിരയിൽ താരമായി റാപ്പിഡ്
- 1 hr ago
സിയാസിന്റെ ടൊയോട്ട പതിപ്പിന് പേരിട്ടു "ബെൽറ്റ"
Don't Miss
- Sports
IPL 2021: മുംബൈ x ഡല്‍ഹി, ഇന്ന് കരുത്തരുടെ പോരാട്ടം, കാത്തിരിക്കുന്ന റെക്കോഡുകളിതാ
- News
സുധാകരനെതിരായ പരാതിയില്‍ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ യുവതിക്ക് നിര്‍ദേശം, മന്ത്രിക്കെതിരെ തുടര്‍നടപടി
- Movies
അടുത്ത സുഹൃത്തുക്കൾ മികച്ച പ്രണയ ജോഡിയായി, അഡോണിക്കും ഡിംപലിനും സർപ്രൈസ്
- Finance
വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സില്‍ 1 ശതമാനം മുന്നേറ്റം
- Lifestyle
അറിഞ്ഞിരിക്കൂ, കോവിഡ് വാക്സിന്റെ ഈ പാര്‍ശ്വഫലങ്ങള്‍
- Travel
ശര്‍ക്കര പാത്രത്തിലെ ദേവി മുതല്‍ മിഴാവിന്റെ രൂപത്തിലെത്തിയ ദേവി വരെ!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുത്തൻ ഗൂർഖ മെയ് മാസത്തോടെ വിപണിയിലേക്ക്; സ്ഥിരീകരിച്ച് ഫോഴ്‌സ് ഡീലർമാർ
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നടന്ന 2020 ഓട്ടോ എക്‌സ്‌പോയിലാണ് ഫോഴ്‌സ് മോട്ടോർസ് പുതുതലമുറ ഗൂർഖ എസ്‌യുവിയെ പരിചയപ്പെടുത്തുന്നത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് അരങ്ങേറ്റം മാറ്റിവെച്ചങ്കിലും വാഹനത്തെ ഇതുവരെ വിൽപ്പനയ്ക്ക് എത്തിക്കാനും കമ്പനി തയാറായില്ല.

സജീവ പരീക്ഷണയോട്ടത്തിലിരിക്കുന്ന പുതിയ ഗൂർഖ 2021 മെയ് മാസത്തോടെ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. വരാനിരിക്കുന്ന മോഡൽ പഴയപോലെ തന്നെ മെർസിഡീസ് ജി ക്ലാസ് പ്രചോദിത സ്റ്റൈലിംഗ് തുടരും.

എന്നിരുന്നാലും എൽഇഡി ഡിആർഎല്ലുകളുള്ള വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, ഉയർന്ന രീതിയിൽ മൗണ്ട് ചെയ്ത എൽഇഡി സ്റ്റോപ്പ് ലാമ്പ്, പുതിയ ഫോഗ് ലാമ്പുകൾ, കമ്പനി ലോഗോയുള്ള സിംഗിൾ-സ്ലാറ്റ് ഫ്രണ്ട് ഗ്രിൽ എന്നിവ ഉപയോഗിച്ച് ചില മാറ്റങ്ങൾ എസ്‌യുവി അവതരിപ്പിക്കുന്നുണ്ട്.

മുന്നിലും പിന്നിലും ഒരു വലിയ റിയർ ഫിക്‌സഡ് വിൻഡോയും ഇതിന് ലഭിക്കുന്നുണ്ട്. ഫോർസ് ഗൂർഖ 245/70 ടയർ പ്രൊഫൈലുകളുള്ള 16 ഇഞ്ച് പുതിയ അലോയ് വീലുകളിലാകും നിരത്തിലെത്തുക.

സ്നോർക്കൽ ആക്സസറി ലിസ്റ്റിന്റെ ഭാഗമായി റൂഫ് കാരിയർ, ടെയിൽഗേറ്റ് മൗണ്ട് ചെയ്ത സ്പെയർ വീൽ എന്നിവയും 2021 മോഡലിൽ കമ്പനി വാഗ്‌ദാനം ചെയ്യും. ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചിരിക്കുന്ന മോഡലിനെ അപേക്ഷിച്ച് ഇന്റീരിയറിലും ചില മാറ്റങ്ങളോടെയാകും എസ്‌യുവി വിപണിയിൽ എത്തുക.
MOST READ: സർക്കാർ വാഹനങ്ങൾക്ക് ഇനിമുതൽ ആയുസ് 15 വർഷം; കരട് വിജ്ഞാപനവുമായി ഗതാഗത മന്ത്രാലയം

ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച എസ്‌യുവി കറുപ്പും ബ്രൗണും നിറമുള്ള ഡ്യുവൽ ടോൺ കളർ ഓപ്ഷനാണ് അകത്തളത്തിൽ അവതരിപ്പിച്ചത്. എന്നാൽ പരീക്ഷണയോട്ടത്തിന് എത്തുന്ന മോഡലുകളിലെല്ലാം കറുത്ത നിറമുള്ള അകത്തളമാണ് ഒരുക്കിയത്.

പുതിയ ഗൂർഖ എസ്‌യുവിക്ക് രണ്ടാം നിരയിൽ രണ്ട് നിര ഫ്രണ്ട് ഫേസിംഗ് സീറ്റുകളും മൂന്നാം നിരയിൽ ടു സൈഡ് ഫേസിംഗ് ജമ്പും ലഭിക്കും. ഒരു ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഫ്രണ്ട് പവർ വിൻഡോകളുടെ അടിസ്ഥാന സവിശേഷതകളും റിമോട്ട് ലോക്കിംഗ്, മാനുവൽ എയർ കണ്ടീഷനിംഗ് എന്നിവയും ഫോഴ്‌സ് ഉൾപ്പെടുത്തും.

മുമ്പത്തെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ സുരക്ഷ മെച്ചപ്പെടുത്തിയതും ഗൂർഖയെ വിപണിയിൽ സഹായിക്കും. 2019 ഒക്‌ടോബർ മുതൽ നിർബന്ധിതമാക്കിയ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ ഓഫ്-റോഡർ ഇപ്പോൾ പാലിക്കുന്നു. ഇതിന് മെച്ചപ്പെട്ട അപ്‌ഡേറ്റുള്ള ചാസിയും ബോഡി ഷെല്ലും ലഭിക്കുന്നു.

ഇരട്ട എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, എബിഎസ്, ഇബിഡി എന്നിവയും ഓഫ്-റോഡ് എസ്‌യുവിയുടെ സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടും. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ വാഹനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ ഫോഴ്‌സ് ഗൂർഖയുടെ എഞ്ചിൻ വിശദാംശങ്ങൾ ഇതുവരെ ഔദ്യോഗികമായി കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ബിഎസ്-VI കംപ്ലയിന്റ് 2.6 ലിറ്റർ ഡീസൽ എഞ്ചിൻ തന്നെയായിരിക്കും എസ്‌യുവിക്ക് തുടിപ്പേകുക. ഇത് പരമാവധി 89 bhp കരുത്തിൽ 260 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കുക.
ഇതിന് 4×4 കഴിവുകളും മാനുവൽ ഡിഫറൻഷ്യൽ ലോക്ക്സും ലഭിക്കും. കൂടുതൽ കരുത്തുറ്റ 2.2 ലിറ്റർ ഡീസൽ എഞ്ചിനും എസ്‌യുവിയിൽ തെരഞ്ഞെടുക്കാം എന്നതും ശ്രദ്ധേയമാകും. ഇത് 140 bhp പവറും 321 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

2021 ഫോഴ്‌സ് ഗൂർഖ പുതിയ മഹീന്ദ്ര ഥാർ, വരാനിരിക്കുന്ന മാരുതി സുസുക്കി ജിംനി എന്നിവയുമായി മത്സരിക്കും. ഥാറുമായുള്ള ഗണ്യമായ മാർജിൻ കുറയ്ക്കുന്നതിന് 10 ലക്ഷം രൂപയുടെ പ്രാരംഭ വില ശ്രേണിയിലാകും എസ്‌യുവിയെ അവതരിപ്പിക്കുക.