സെപ്റ്റംബറിൽ നിർമാണം ആരംഭിക്കും; നിരത്തിലെത്താൻ തയാറെടുത്ത് മൈക്രോലിനോ മിനി ഇലക്‌ട്രിക് കാർ

നിരത്തിലേക്ക് എത്താൻ തയാറെടുക്കുകയാണ് മൈക്രോലിനോ ഇവി. നിരവധി വർഷങ്ങളായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ മിനി ഇലക്‌ട്രിക് കാറിനെ ഏറെ പ്രതീക്ഷയോടെയാണ് വിപണി കാത്തിരിക്കുന്നത്.

സെപ്റ്റംബറിൽ നിർമാണം ആരംഭിക്കും; നിരത്തിലെത്താൻ തയാറെടുത്ത് മൈക്രോലിനോ മിനി ഇലക്‌ട്രിക് കാർ

റദ്ദാക്കിയ 2020 ജനീവ മോട്ടോർ ഷോയിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയായിരുന്നെങ്കിലും പരിപാടി ഉപേക്ഷിച്ചതോടെ കാറിന്റെ അവതരണം വൈകുകയായിരുന്നു. ഇപ്പോൾ മൈക്രോലിനോ 2.0 ഈ വർഷം സെപ്റ്റംബറിൽ ഉത്പാദനത്തിലേക്ക് പ്രവേശിക്കുമെന്നാണ് കമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.

സെപ്റ്റംബറിൽ നിർമാണം ആരംഭിക്കും; നിരത്തിലെത്താൻ തയാറെടുത്ത് മൈക്രോലിനോ മിനി ഇലക്‌ട്രിക് കാർ

മുമ്പത്തെ പ്രോട്ടോടൈപ്പിന് വിപരീതമായി മെച്ചപ്പെട്ട സുരക്ഷയ്ക്കായി വാഹനത്തിൽ ചില പരിഷ്‌ക്കാരങ്ങൾ കമ്പനി അവതരിപ്പിക്കുന്നുണ്ട്. കൂടാതെ 1.0 പതിപ്പിനെ അപ്ഡേറ്റ് ചെയ്തതും സുരക്ഷിതവുമായ 2.0 മോഡലുമായി താരതമ്യപ്പെടുത്തുന്ന ഒരു ചിത്രവും വീഡിയോയും ബ്രാൻഡ് പുറത്തിറക്കി.

MOST READ: ടെസ്‌ലക്ക് വെല്ലുവിളി; ഇലക്ട്രിക് പിക്കപ്പ് ട്രക്ക് അവതരിപ്പിച്ച് കാനൂ

സെപ്റ്റംബറിൽ നിർമാണം ആരംഭിക്കും; നിരത്തിലെത്താൻ തയാറെടുത്ത് മൈക്രോലിനോ മിനി ഇലക്‌ട്രിക് കാർ

മൈക്രോലിനോ ഇലക്ട്രിക് രണ്ട് സീറ്ററിന് 513 കിലോഗ്രാം ഭാരമാണുള്ളത്. മണിക്കൂറിൽ 90 കിലോമീറ്റർ വേഗത കൈവരിക്കാനും ഈ മിനി കാറിന് സാധിക്കും. 12,000 യൂറോയായിരിക്കും വാഹനത്തിന് നിശ്ചയിക്കുന്ന പ്രാരംഭ വില. അതായത് ഏകദേശം 10.42 ലക്ഷം രൂപ.

സെപ്റ്റംബറിൽ നിർമാണം ആരംഭിക്കും; നിരത്തിലെത്താൻ തയാറെടുത്ത് മൈക്രോലിനോ മിനി ഇലക്‌ട്രിക് കാർ

ശരിയായ സ്ഥലവും ശ്രേണിയും വാഗ്ദാനം ചെയ്യുന്ന രീതിയിലാണ് മൈക്രോലിനോ ഡിസൈൻ ചെയ്‌തിരിക്കുന്നത്. ഡൊമെസ്റ്റിക് ചാർജർ ഉപയോഗിച്ച് നാല് മണിക്കൂറിനുള്ളിൽ ഇവി പൂർണമായും ചാർജ് ചെയ്യാൻ സാധിക്കും.

MOST READ: ഇഗ്നിസിനെ കറുപ്പിൽ അണിയിച്ചൊരുക്കാൻ മാരുതി; പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ചേക്കും

സെപ്റ്റംബറിൽ നിർമാണം ആരംഭിക്കും; നിരത്തിലെത്താൻ തയാറെടുത്ത് മൈക്രോലിനോ മിനി ഇലക്‌ട്രിക് കാർ

മൈക്രോലിനോ ഡിസൈൻ

2020-ൽ ഓൺ‌ലൈനിലൂടെ അരങ്ങേറ്റം കുറിച്ച മൈക്രോലിനോ ഇവി 1956-1962 മുതൽ നിർമിച്ച ബി‌എം‌ഡബ്ല്യു ഇസെറ്റയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്ന ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. ഫ്രണ്ട് മൗണ്ട് ചെയ്ത ഡോറുകളും നീണ്ടുനിൽക്കുന്ന ഹെഡ്‌ലാമ്പുകളും ഇതിന് ലഭിക്കും.

സെപ്റ്റംബറിൽ നിർമാണം ആരംഭിക്കും; നിരത്തിലെത്താൻ തയാറെടുത്ത് മൈക്രോലിനോ മിനി ഇലക്‌ട്രിക് കാർ

മികച്ച കാഠിന്യത്തിനായി സ്റ്റീൽ, അലുമിനിയം ബോഡി സ്വീകരിക്കുകയും അതോടൊപ്പം കറുത്ത സ്റ്റീൽ വീലുകളുമാണ് നൽകിയിരിക്കുന്നത്. ക്യാബിൻ ലളിതവും ചുരുങ്ങിയതുമായി സൂക്ഷിച്ചിരിക്കുന്നു.

MOST READ: കോംപാക്‌ട് എസ്‌യുവിയിൽ ഓൾവീൽ ഡ്രൈവും; വ്യത്യസ്‌തനാകാൻ ബേബി ജീപ്പ്

സെപ്റ്റംബറിൽ നിർമാണം ആരംഭിക്കും; നിരത്തിലെത്താൻ തയാറെടുത്ത് മൈക്രോലിനോ മിനി ഇലക്‌ട്രിക് കാർ

സുപ്രധാന വിവരങ്ങൾ വാഗ്ദാനം ചെയ്യുന്ന ഡിജിറ്റൽ ഡിസ്പ്ലേ, ഫോണുകളും വയർലെസ് സ്പീക്കറുകളും സ്ഥാപിക്കാൻ കഴിയുന്ന തിരശ്ചീന ബാർ ഉള്ള ഡാഷ്‌ബോർഡ്, രണ്ട് യാത്രക്കാർക്ക് ബെഞ്ച് തരം സീറ്റ് എന്നിവയും മൈക്രോലിനോയുടെ പ്രത്യേകതകളാണ്.

സെപ്റ്റംബറിൽ നിർമാണം ആരംഭിക്കും; നിരത്തിലെത്താൻ തയാറെടുത്ത് മൈക്രോലിനോ മിനി ഇലക്‌ട്രിക് കാർ

സ്റ്റിയറിംഗ് കോളം ഫ്ലോറിലാണ് സ്ഥാപിച്ചിരിക്കുന്നത്. മൈക്രോലിനോ ഇവിയുടെ കോം‌പാക്‌ട് വലിപ്പം ചെറിയ ഇടങ്ങളിൽ വരെ പാർക്കിംഗ് എളുപ്പമാക്കുകയും ചെയ്യുന്നു. മൈക്രോലിനോ പോലുള്ള അത്തരം അഞ്ച് മോഡലുകൾ അവതരിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു.

സെപ്റ്റംബറിൽ നിർമാണം ആരംഭിക്കും; നിരത്തിലെത്താൻ തയാറെടുത്ത് മൈക്രോലിനോ മിനി ഇലക്‌ട്രിക് കാർ

മിനി ഇലക്ട്രിക് കാറിന്റെ പ്രീ-പ്രൊഡക്ഷൻ 2021 സെപ്റ്റംബർ മുതൽ ആരംഭിക്കും. സെപ്റ്റംബറിൽ സീരീസ് ഉത്പാദനം ആരംഭിക്കുന്നതിന് മുമ്പ് ഓഗസ്റ്റിൽ EU ടൈപ്പ് അംഗീകാരം ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അതേസമയം ഈ വർഷം അവസാനത്തോടെ ഡെലിവറിക്ക് പ്രാപ്‌തമാകും.

Most Read Articles

Malayalam
English summary
Microlino Two Seater Electric Car Pre-Production Set To Commence From September 2021. Read in Malayalam
Story first published: Sunday, March 14, 2021, 14:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X