കോംപാക്‌ട് എസ്‌യുവിയിൽ ഓൾവീൽ ഡ്രൈവും; വ്യത്യസ്‌തനാകാൻ ബേബി ജീപ്പ്

കോമ്പസിനെ അടിസ്ഥാനമാക്കി നിർമിക്കുന്ന ഏഴ് സീറ്റർ മോണോകോക്ക് എസ്‌യുവിയുടെ പ്രവർത്തനത്തിലാണ് ജീപ്പ് ഇന്ത്യ. അടുത്ത വർഷം ആദ്യ പകുതിയിൽ ഇത് വിൽപ്പനയ്‌ക്കെത്തും. ഇതിന് പിന്നാലെ ഒരു സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവിയെയും കമ്പനി പരിചയപ്പെടുത്തും.

കോംപാക്‌ട് എസ്‌യുവിയിൽ ഓൾവീൽ ഡ്രൈവും; വ്യത്യസ്‌തനാകാൻ ബേബി ജീപ്പ്

കിയ സോനെറ്റ് ടാറ്റ നെക്‌സോൺ പോലുള്ള ശക്തരായ എതിരാളികൾക്ക് വെല്ലുവിളിയാകുന്ന മോഡൽ 2022-ൽ ആഗോളതലത്തിൽ അരങ്ങേറും. വരാനിരിക്കുന്ന ജീപ്പ് സബ്-4 മീറ്റർ എസ്‌യുവി അതിന്റെ സെഗ്മെന്റിൽ ഏറെ പുതുമകളോടെയാകും അവതരിക്കുക.

കോംപാക്‌ട് എസ്‌യുവിയിൽ ഓൾവീൽ ഡ്രൈവും; വ്യത്യസ്‌തനാകാൻ ബേബി ജീപ്പ്

ഓൾവീൽ ഡ്രൈവ് സംവിധാനം അവതരിപ്പിക്കുന്ന ആദ്യത്തെ കോംപാക്‌ട് എസ്‌യുവി മോഡലാകും ജീപ്പിന്റെ വരാനിരിക്കുന്ന പതിപ്പെന്ന് പുതിയ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ഈ എസ്‌യുവി ഗ്രൂപ്പ് പി‌എസ്‌എയുടെ കോമൺ മോഡുലാർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാകും നിർമിക്കുക.

MOST READ: പരിഷ്കരണങ്ങളോടെ 2021 XC 60 ഫെയ്‌സ്‌ലിഫ്റ്റ്‌ അവതരിപ്പിച്ച് വോൾവോ

കോംപാക്‌ട് എസ്‌യുവിയിൽ ഓൾവീൽ ഡ്രൈവും; വ്യത്യസ്‌തനാകാൻ ബേബി ജീപ്പ്

പ്ലാറ്റ്ഫോം മാത്രമല്ല വരാനിരിക്കുന്ന ജീപ്പ് എസ്‌യുവി എഞ്ചിൻ ഓപ്ഷനുകളും മറ്റ് മെക്കാനിക്കൽ ഭാഗങ്ങളും സിട്രണുമായി പങ്കുവെക്കുമെന്നാണ് അഭ്യൂഹങ്ങൾ. 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് എസ്‌യുവിക്ക് തുടിപ്പേകുക. ഇത് പരമാവധി 130 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുളളതായിരിക്കും.

കോംപാക്‌ട് എസ്‌യുവിയിൽ ഓൾവീൽ ഡ്രൈവും; വ്യത്യസ്‌തനാകാൻ ബേബി ജീപ്പ്

കോംപാക്‌ട് എസ്‌യുവിയിൽ ഓൾ വീൽ ഡ്രൈവ് വേരിയന്റും ഉൾപ്പെടുമെന്ന് ജീപ്പിന്റെ ഗ്ലോബൽ ഹെഡ് ഡിസൈൻ റാൽഫ് ഗിൽസാണ് സ്ഥിരീകരിച്ചത്. എസ്‌യുവിക്ക് ഒരു ഫ്രണ്ട്-വീൽ ഡ്രൈവ് സിസ്റ്റം സ്റ്റാൻഡേർഡായി ലഭിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതായത് പ്രത്യേക വേരിയന്റിൽ ഓൾ-വീൽ ഡ്രൈവ് സിസ്റ്റം വാഗ്ദാനം ചെയ്യുമെന്ന് സാരം.

MOST READ: പാസഞ്ചര്‍ വാഹനങ്ങളുടെ പുതുക്കിയ ശ്രേണി നേപ്പാളില്‍ അവതരിപ്പിച്ച് ടാറ്റ

കോംപാക്‌ട് എസ്‌യുവിയിൽ ഓൾവീൽ ഡ്രൈവും; വ്യത്യസ്‌തനാകാൻ ബേബി ജീപ്പ്

എസ്‌യുവിയിൽ ഓൾ-വീൽ ഡ്രൈവ് പ്രവർത്തനം ഉൾപ്പെടുത്തുന്നതിനോടൊപ്പം ജീപ്പിന് വൈദ്യുതീകരണം തെരഞ്ഞെടുക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു. യൂറോപ്യൻ പതിപ്പ് കോമ്പസിലും റെനെഗേഡിലും ഇതിനകം കണ്ട അതേ പ്രവർത്തനമാണ് ഇലക്ട്രിക്-ഓൾ-വീൽ ഡ്രൈവ് സംവിധാനമാണിത്.

കോംപാക്‌ട് എസ്‌യുവിയിൽ ഓൾവീൽ ഡ്രൈവും; വ്യത്യസ്‌തനാകാൻ ബേബി ജീപ്പ്

ഈ സിസ്റ്റം മെക്കാനിക്കൽ 4×4 ഹാർഡ്‌വെയറിനെ ഒരു ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നു. ജീപ്പ് റെനെഗേഡ് 4XE, കോമ്പസ് 4XE എന്നിവയിൽ പുതിയ 1.3 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് അമേരിക്കൻ ബ്രാൻഡ് ഉപയോഗിക്കുന്നത്.

MOST READ: ടെസ്‌ലക്ക് വെല്ലുവിളി; ഇലക്ട്രിക് പിക്കപ്പ് ട്രക്ക് അവതരിപ്പിച്ച് കാനൂ

കോംപാക്‌ട് എസ്‌യുവിയിൽ ഓൾവീൽ ഡ്രൈവും; വ്യത്യസ്‌തനാകാൻ ബേബി ജീപ്പ്

ഇതിന്റെ റിയർ ആക്‌സിലിൽ ഒരു ഇലക്ട്രിക് മോട്ടോർ ഘടിപ്പിച്ചിരിക്കുന്നു. ഇവ സംയോജിച്ച് പരമാവധി 190 bhp, 240 bhp കരുത്താണ് വികസിപ്പിക്കുന്നത്. വരാനിരിക്കുന്ന ജീപ്പ് ബേബി എസ്‌യുവിക്ക് 1.2 എൽ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് സമാന സജ്ജീകരണം ഉപയോഗിക്കാം.

കോംപാക്‌ട് എസ്‌യുവിയിൽ ഓൾവീൽ ഡ്രൈവും; വ്യത്യസ്‌തനാകാൻ ബേബി ജീപ്പ്

2022 മുതൽ വരാനിരിക്കുന്ന കൂടുതൽ കർശനമായ മലിനീകരണ ചട്ടങ്ങൾ പാലിക്കാൻ ജീപ്പിനെ ഈ വൈദ്യുതീകരണ സാങ്കേതികത സഹായിക്കും. ഈ വർഷം രണ്ടാം പകുതിയിൽ സബ്-4 മീറ്റർ ജീപ്പ് എസ്‌യുവി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് അടുത്ത വർഷം വാഹനം വിൽപ്പനയ്ക്കും എത്തും.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
New Jeep Sub-4 Meter Compact SUV Will Offer AWD System. Read in Malayalam
Story first published: Saturday, March 13, 2021, 12:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X