അവസാനഘട്ട തയാറെടുപ്പുമായി സ്കോഡ; കുഷാഖിന്റെ പരീക്ഷണയോട്ടം തകൃതി, മാർച്ച് 18-ന് വിപണിയിലേക്ക്

കഴിഞ്ഞ വർഷത്തെ ഓട്ടോ എക്സ്പോയിൽ സ്കോഡ വിഷൻ ഇൻ കൺസെപ്റ്റ് അവതരിപ്പിച്ചപ്പോൾ തന്നെ ഏവരുടേയും കണ്ണുടക്കിയതാണ്. കുഷാഖ് എന്ന് പേരിട്ട് പ്രൊഡക്ഷൻ പതിപ്പിനെ പരിചയപ്പെടുത്തിയപ്പോഴും ആളുകൾ ചുറ്റിനും കൂടി.

അവസാനഘട്ട തയാറെടുപ്പുമായി സ്കോഡ; കുഷാഖിന്റെ പരീക്ഷണയോട്ടം തകൃതി, മാർച്ച് 18-ന് വിപണിയിലേക്ക്

ഇന്ത്യൻ വിപണിയിൽ ആക്രമണാത്മക പദ്ധതികളുമായി എത്തുന്ന ചെക്ക് വാഹന നിർമാതാക്കൾ രാജ്യത്തെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റയ്ക്കും കിയ സെൽറ്റോസിനും എതിരായാണ് കുഷാഖിനെ അവതരിപ്പിക്കുന്നത്.

അവസാനഘട്ട തയാറെടുപ്പുമായി സ്കോഡ; കുഷാഖിന്റെ പരീക്ഷണയോട്ടം തകൃതി, മാർച്ച് 18-ന് വിപണിയിലേക്ക്

ഫോക്‌സ്‌വാഗൺ-സ്‌കോഡ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പദ്ധതിക്ക് കീഴിൽ കമ്പനിയിൽ നിന്നുള്ള ആദ്യ കാറായിരിക്കും കുഷാഖ് എന്ന പ്രത്യേകതയുമുണ്ട്. കമ്പനി രാജ്യത്ത് രണ്ടാം ഇന്നിംഗ്സ് ആരംഭിക്കുമ്പോൾ കുഷാഖ് വൻവിജയമാകാനാണ് സാധ്യത. അതിനുതക്ക എല്ലാ സജ്ജീകരണങ്ങളും എസ്‌യുവിയിൽ ഉണ്ടാകും.

MOST READ: ഹോണ്ട സിറ്റിയുടെ എതിരാളി; പുതിയ 'ടാലിയന്റ്' പ്രീമിയം സെഡാൻ അവതരിപ്പിച്ച് റെനോ

അവസാനഘട്ട തയാറെടുപ്പുമായി സ്കോഡ; കുഷാഖിന്റെ പരീക്ഷണയോട്ടം തകൃതി, മാർച്ച് 18-ന് വിപണിയിലേക്ക്

മാർച്ച് 18-ന് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന വാഹനത്തിന്റെ അവസാനഘട്ട തയാറെടുപ്പിലാണ് സ്കോഡ. അതിന്റെ ഭാഗമായി കുഷാഖിന്റെ സജീവ പരീക്ഷണയോട്ടത്തിലാണ് കമ്പനി. അതിന്റെ സ്പൈ ചിത്രങ്ങളും റഷ്‌ലൈൻ പുറത്തുവിട്ടിരിക്കുകയാണിപ്പോൾ.

അവസാനഘട്ട തയാറെടുപ്പുമായി സ്കോഡ; കുഷാഖിന്റെ പരീക്ഷണയോട്ടം തകൃതി, മാർച്ച് 18-ന് വിപണിയിലേക്ക്

കുഷാഖിന്റെ പുറംഭാഗം വിഷൻ ഇൻ കൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നുവെന്ന് വ്യക്തമായി മനസിലാക്കാം. സ്കോഡ സിഗ്‌നേച്ചർ ബട്ടർഫ്ലൈ ഗ്രില്ലാണ് മുൻവശത്തെ പ്രധാന ആകർഷണം.

MOST READ: മെയ്ഡ് ഇന്‍ ഇന്ത്യ റാങ്ലര്‍ അവതരണം വൈകും; പുതിയ തീയതി വെളിപ്പെടുത്തി ജീപ്പ്

അവസാനഘട്ട തയാറെടുപ്പുമായി സ്കോഡ; കുഷാഖിന്റെ പരീക്ഷണയോട്ടം തകൃതി, മാർച്ച് 18-ന് വിപണിയിലേക്ക്

അതോടൊപ്പം സ്പ്ലിറ്റ് എൽഇഡി ഹെഡ്‌‌ലൈറ്റുകൾ, മസ്കുലർ ഫ്രണ്ട് ബമ്പറിൽ ഇരുവശത്തും ഫോഗ്‌ലാമ്പുകൾ, ഒരു സിൽവർ സ്‌കിഡ് പ്ലേറ്റ് എന്നിവ കൂടി ഇടംപിടിക്കുന്നതോടെ എസ്‌യുവിക്ക് കിടിലൻ രൂപം തന്നെ ഒരുങ്ങും.

അവസാനഘട്ട തയാറെടുപ്പുമായി സ്കോഡ; കുഷാഖിന്റെ പരീക്ഷണയോട്ടം തകൃതി, മാർച്ച് 18-ന് വിപണിയിലേക്ക്

വശങ്ങളിൽ ഷാർപ്പ് ക്രീസ് ലൈനുകളും 17 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകളും ശ്രദ്ധാകേന്ദ്രമാകുന്നു. ഇതിന് പ്രവർത്തനക്ഷമമായ റൂഫ് റെയിലുകളും സി-പില്ലർ ഉള്ള കൂപ്പെ പോലുള്ള മേൽക്കൂരയും ലഭിക്കുമെന്നതും സ്വാഗതാർഹമാണ്.

MOST READ: വരാനിരിക്കുന്ന സിട്രൺ C5 എയർക്രോസിലെ ചില കൗതുക സവിശേഷതകൾ

അവസാനഘട്ട തയാറെടുപ്പുമായി സ്കോഡ; കുഷാഖിന്റെ പരീക്ഷണയോട്ടം തകൃതി, മാർച്ച് 18-ന് വിപണിയിലേക്ക്

പിന്നിൽ ഡിസൈൻ ഹൈലൈറ്റുകളിൽ ബൂമറാങ് ആകൃതിയിലുള്ള എൽഇഡി ടെയിൽ ‌ലൈറ്റുകൾ, റാക്ക്ഡ് വിൻഡ്‌സ്ക്രീൻ, സിൽവർ സ്‌കിഡ് പ്ലേറ്റ് എന്നിവ ഉൾപ്പെടുന്നു. ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യകതയും വ്യവസ്ഥകളും കണക്കിലെടുത്ത് പൂനെയിലെ അത്യാധുനിക സാങ്കേതിക കേന്ദ്രത്തിൽ പൂർണമായും വികസിപ്പിച്ചെടുത്ത പുതിയ MQB A0 IN പ്ലാറ്റ്ഫോമിലാണ് കുഷാഖ് നിർമിച്ചിരിക്കുന്നത്.

അവസാനഘട്ട തയാറെടുപ്പുമായി സ്കോഡ; കുഷാഖിന്റെ പരീക്ഷണയോട്ടം തകൃതി, മാർച്ച് 18-ന് വിപണിയിലേക്ക്

ഓറഞ്ച് ആക്സന്റുകളാൽ ചുറ്റപ്പെട്ട ഡാഷ്‌ബോർഡും 10 ഇഞ്ച് ഫ്രീ-സ്റ്റാൻഡിംഗ് ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയുമാണ് എസ്‌യുവിയുടെ അകത്തളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹൈലൈറ്റ്. സ്കോഡ ഗ്രില്ലിന്റെ സമമിതികളോട് സാമ്യമുള്ള കോക്ക്പിറ്റ് വൃത്തിയും വെടിപ്പുമുള്ള രൂപങ്ങൾ ഉപയോഗിച്ച് ലളിതമാക്കാനും കമ്പനി ശ്രമിച്ചിട്ടുണ്ട്.

അവസാനഘട്ട തയാറെടുപ്പുമായി സ്കോഡ; കുഷാഖിന്റെ പരീക്ഷണയോട്ടം തകൃതി, മാർച്ച് 18-ന് വിപണിയിലേക്ക്

വരാനിരിക്കുന്ന കുഷാഖ് യാത്രക്കാർക്ക് മാന്യമായ ഇടവും ഒന്നിലധികം സ്റ്റോറേജ് ഓപ്ഷനുകളുള്ള വളരെ പ്രായോഗികമായ ക്യാബിൻ സജ്ജീകരിക്കുമെന്നാണ് സ്കോഡ അവകാശപ്പെടുന്നത്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്പ്ലേ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഡ്യുവൽ-ടോൺ ഇന്റീരിയർ തീം എന്നിവയാണ് മറ്റ് സവിശേഷതകൾ.

അവസാനഘട്ട തയാറെടുപ്പുമായി സ്കോഡ; കുഷാഖിന്റെ പരീക്ഷണയോട്ടം തകൃതി, മാർച്ച് 18-ന് വിപണിയിലേക്ക്

സ്കോഡ കുഷാഖിലെ എഞ്ചിൻ ഓപ്ഷനുകളിൽ 1.0 ലിറ്റർ ടിഎസ്ഐ പെട്രോൾ, 1.5 ലിറ്റർ ടിഎസ്ഐ പെട്രോൾ എന്നിവ വാഗ‌്‌ദാനം ചെയ്യുമ്പോൾ

ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ യഥാക്രമം ആറ് സ്പീഡ് ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡിസിടി എന്നിവയിൽ ഗിയർബോക്‌സ് തെരഞ്ഞെടുക്കാനും സാധിക്കും.

Most Read Articles

Malayalam
English summary
Skoda Kushaq SUV Spied Ahead Of Launch. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X