ഹോണ്ട സിറ്റിയുടെ എതിരാളി; പുതിയ ‘ടാലിയന്റ്’ പ്രീമിയം സെഡാൻ അവതരിപ്പിച്ച് റെനോ

അന്താരാഷ്ട്ര വിപണിയിലെ ജനപ്രിയ മോഡലുകളിലൊന്നാണ് ഡാസിയുടെ ലോഗൻ. ഇന്ത്യ പോലുള്ള വിപണികളിലെ വില നിർണയത്തിൽ വളരെ മത്സരാത്മകമായി സ്ഥാനം പിടിക്കാനുള്ള മാതൃ കമ്പനിയായ റെനോയുടെ തന്ത്രങ്ങളാണ് ഡാസിയയെയും വളരെ പ്രിയപ്പെട്ടതാക്കുന്നത്.

ഹോണ്ട സിറ്റിയുടെ എതിരാളി; പുതിയ ‘ടാലിയന്റ്’ പ്രീമിയം സെഡാൻ അവതരിപ്പിച്ച് റെനോ

ഡാസിയ മോഡലുകളുടെ പുനർ‌നിർമിച്ച പതിപ്പുകളെ അവതരിപ്പിച്ച് റെനോയും വിപണിയിൽ നിന്നും പ്രയോജനം നേടാറുണ്ട്. ‌ഇപ്പോൾ മൂന്നാം തലമുറ ഡാസിയ ലോഗൻ ബജറ്റ് ഡെനാനെ ബാഡ്ജ് എഞ്ചിനീയറിംഗ് ചെയ്‌ത് തുർക്കിയിൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

ഹോണ്ട സിറ്റിയുടെ എതിരാളി; പുതിയ ‘ടാലിയന്റ്’ പ്രീമിയം സെഡാൻ അവതരിപ്പിച്ച് റെനോ

റെനോ ‘ടാലിയന്റ്' എന്ന പേരിലാണ് ഈ പുതുമോഡലിനെ കമ്പനി പരിചയപ്പെടുത്തിയിരിക്കുന്നത്. യഥാർഥത്തിൽ 1999 മുതൽ വിപണിയിൽ എത്തിയിരുന്ന രണ്ടാം തലമുറ ക്ലിയോയെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ സെഡാൻ.

MOST READ: സെപ്റ്റംബറിൽ നിർമാണം ആരംഭിക്കും; നിരത്തിലെത്താൻ തയാറെടുത്ത് മൈക്രോലിനോ മിനി ഇലക്‌ട്രിക് കാർ

ഹോണ്ട സിറ്റിയുടെ എതിരാളി; പുതിയ ‘ടാലിയന്റ്’ പ്രീമിയം സെഡാൻ അവതരിപ്പിച്ച് റെനോ

എന്നാൽ മറ്റൊരു കോസ്മെറ്റിക് അപ്പീൽ നൽകുന്നതിന് ഫ്രഞ്ച് ബ്രാൻഡ് ടാലിയന്റിലെ ഹെഡ്‌ലാമ്പുകളും ടെയിൽ ലാമ്പുകളും പുനർരൂപകൽപ്പന ചെയ്‌തത് ശ്രദ്ധേയമാണ്. അതേസമയം കാറിന്റെ മുൻവശം ഏറ്റവും പുതിയ റെനോ മോഡലുകളുമായി യോജിക്കുന്ന വിധമാണ് ഒരുക്കിയിരിക്കുന്നത്.

ഹോണ്ട സിറ്റിയുടെ എതിരാളി; പുതിയ ‘ടാലിയന്റ്’ പ്രീമിയം സെഡാൻ അവതരിപ്പിച്ച് റെനോ

പിന്നിൽ സി ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ ബൂട്ട് ലിഡിലേക്ക് നീളുന്നതാണ് ശ്രദ്ധേയം. പുതുതായി രൂപകൽപ്പന ചെയ്ത ഡ്യുവൽ-ടോൺ അലോയ് വീലുകളും ഇതിലുണ്ട്. മൊത്തത്തിൽ ഇത് ഡാസിയയുടെ ലോഗനേക്കാൾ ആകർഷകമാണെന്ന് പറയാം.

MOST READ: സർക്കാർ വാഹനങ്ങൾക്ക് ഇനിമുതൽ ആയുസ് 15 വർഷം; കരട് വിജ്ഞാപനവുമായി ഗതാഗത മന്ത്രാലയം

ഹോണ്ട സിറ്റിയുടെ എതിരാളി; പുതിയ ‘ടാലിയന്റ്’ പ്രീമിയം സെഡാൻ അവതരിപ്പിച്ച് റെനോ

ഇന്റീരിയർ ഇമേജുകൾ ലഭ്യമല്ലെങ്കിലും ഏറ്റവും പുതിയ ലോഗനുമായി താരതമ്യപ്പെടുത്തുമ്പോൾ നാടകീയമായ വ്യത്യാസങ്ങളൊന്നും പ്രതീക്ഷിക്കരുത്. ഈ വർഷം പകുതിയോടെ റെനോ ടാലിയന്റ് തുർക്കിയിൽ വിൽപ്പനയ്‌ക്കെത്തിക്കും.

ഹോണ്ട സിറ്റിയുടെ എതിരാളി; പുതിയ ‘ടാലിയന്റ്’ പ്രീമിയം സെഡാൻ അവതരിപ്പിച്ച് റെനോ

സമീപഭാവിയിൽ അതിന്റെ വിൽപ്പന വിപുലീകരിക്കാം. ഡാസിയ അടുത്ത വർഷത്തേക്ക് ഒരു വാഗൺസ്-സ്പെക്ക് ലോഗനിൽ പ്രവർത്തിക്കുന്നുമുണ്ട്. ഇത് റെനോ പുനർനിർമിക്കുമോ ഇല്ലയോ എന്നത് കാത്തിരുന്നു കാണേണ്ടി വരും.

MOST READ: ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് മോഡലുകൾ അവതരിപ്പിക്കാൻ ഫോക്സ്‍വാഗൺ; ID.4 ഇവി അടുത്ത വർഷം ആദ്യം

ഹോണ്ട സിറ്റിയുടെ എതിരാളി; പുതിയ ‘ടാലിയന്റ്’ പ്രീമിയം സെഡാൻ അവതരിപ്പിച്ച് റെനോ

1.5 ലിറ്റർ ഡിസി നാല് സിലിണ്ടർ എഞ്ചിന് പകരമായി ഉയർന്ന ഇന്ധനക്ഷമതയുള്ള ഒരു ബൈ-ഫ്യൂവൽ എഞ്ചിനാണ് റെനോ ടാലിയന്റിന്റെ ഹൃദയം. മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് സ്വാഭാവികമായും ആസ്പിറേറ്റഡ്, ടർബോചാർജ്ഡ് പതിപ്പുകളിൽ ടാലിയന്റ് വാഗ്ദാനം ചെയ്യാം.

ഹോണ്ട സിറ്റിയുടെ എതിരാളി; പുതിയ ‘ടാലിയന്റ്’ പ്രീമിയം സെഡാൻ അവതരിപ്പിച്ച് റെനോ

ആറ് സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് എന്നിവ ഗിയർബോക്സ് ഓപ്ഷനിലും കാണും. ഇന്ത്യൻ വിപണിക്കായി ഒരു പുതിയ സെഡാനിൽ പ്രവർത്തിച്ചിരുന്ന റെനോ പദ്ധതി ഉപേക്ഷിച്ചതായാണ് സൂചന. എന്നാൽ സമീപഭാവിയിൽ ഒരു സെഡാൻ ഉൽപ്പന്നത്തെ അവതരിപ്പിച്ചാൽ അത് ആഭ്യന്തര നിരയെ കൂടുതൽ കരുത്തുറ്റതാക്കാൻ സഹായിക്കും.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Unveiled All-New Taliant Mid-Size Sedan In Turkey. Read in Malayalam
Story first published: Monday, March 15, 2021, 10:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X