Just In
Don't Miss
- News
വീണ്ടുമൊരു ലോക്ക് ഡൗണിന് സാക്ഷ്യം വഹിച്ച് ദില്ലി, കൂട്ടപ്പാലായനം ചെയ്ത് അതിഥി തൊഴിലാളികള്
- Travel
ശര്ക്കര പാത്രത്തിലെ ദേവി മുതല് മിഴാവിന്റെ രൂപത്തിലെത്തിയ ദേവി വരെ!
- Lifestyle
ഈ രാശിക്കാരുടെ പ്രശ്നങ്ങള് നീങ്ങും ഇന്ന്; രാശിഫലം
- Movies
ചുംബനരംഗത്തെ കുറിച്ച് വീട്ടുകാരോട് പറഞ്ഞു, അവരുടെ പ്രതികരണവും അറിയണമായിരുന്നു: സാനിയ അയ്യപ്പന്
- Finance
കൊവിഡ് രണ്ടാം തരംഗം, കുത്തനെ ഇടിഞ്ഞ് ഇരുചക്ര വാഹന വിപണി
- Sports
IPL 2021: പഞ്ചാബിന് വിജയവഴിയില് തിരിച്ചെത്താം, ഇക്കാര്യങ്ങള് മാറണം, വരേണ്ടത് ഈ 3 പേര്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതിയൊരു എസ്‌യുവിയുമായി ഫോർഡ് ഇന്ത്യയിലേക്ക്; എത്തുന്നത് ടെറിട്ടറി എന്ന മോഡൽ
പുതിയൊരു എസ്‌യുവിയെ കൂടി ഇന്ത്യൻ വിപണിയിലേക്ക് അവതരിപ്പിക്കാൻ തയാറെടുക്കുകയാണ് ഫോർഡ്. ചില ഏഷ്യൻ രാജ്യങ്ങളിലെ സാന്നിധ്യമായ ടെറിട്ടറി എന്ന മോഡലുമായാണ് കമ്പനി ഇത്തവണ എത്തുന്നത്.

ചൈന, കംബോഡിയ, ലാവോസ്, ഫിലിപ്പീൻസ് തുടങ്ങിയ ചില ഏഷ്യൻ വിപണികളിൽ ഇതിനോടകം വിൽപ്പനയ്‌ക്കെത്തുന്ന എസ്‌യുവിയാണ് ഫോർഡ് ടെറിട്ടറി. ഇത് അടുത്ത കുറച്ച് മാസത്തിനുള്ളിൽ നമ്മുടെ വിപണിയിലും എത്തുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

ശരിക്കും ജെഎംസി യുഷെംഗ് S330 അടിസ്ഥാനമാക്കിയാണ് ഫോർഡ് ടെറിട്ടറി നിർമിച്ചിരിക്കുന്നത്. കൂടാതെ 4,580 മില്ലീമീറ്റർ നീളവും 1,936 മില്ലീമീറ്റർ വീതിയും 1,674 മില്ലീമീറ്റർ ഉയരവും 2,716 മില്ലീമീറ്റർ വീൽബേസും വാഹനത്തിന്റെ പ്രത്യേകതയാണ്.
MOST READ: രണ്ട് മാസത്തിനുള്ളിൽ നിരത്തിൽ കാണാം പുത്തൻ ഒക്‌ടാവിയയെ; സ്ഥിരീകരണം സ്കോഡയിൽ നിന്ന്

1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് എസ്‌യുവിക്ക് തുടിപ്പേകുന്നത്. ഇത് 4,200-5,200 rpm-ൽ പരമാവധി 143 bhp കരുത്തും 1,500-4,000 rpm-ൽ 225 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. രണ്ട് ഗിയർബോക്‌സ് ഓപ്ഷനോടു കൂടിയാണ് ടെറിട്ടറി വാഗ്‌ദാനം ചെയ്യുന്നത്.

അതിൽ ആറ് സ്പീഡ് മാനുവൽ, ആറ് സിവിടി എന്നിവ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. ചൈനീസ് വിപണിയിൽ 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റത്തിലും ലഭ്യമാണ്. എന്നാൽ ഈ സംവിധാനം ഇന്ത്യയിൽ ലഭ്യമാകാൻ സാധ്യതയില്ല.

കൂടാതെ ഫോർഡ് ടെറിട്ടറി രണ്ട്-വരി 5-സീറ്റ് കോൺഫിഗറേഷനിൽ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. ഷാർപ്പ് എൽഇഡി ഹെഡ്‌ലാമ്പുകൾ, വൈഡ് ഫ്രണ്ട് ഗ്രിൽ, വൈഡ് എയർഡാം, ഇൻവേർട്ടഡ്-എൽ-ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ എന്നിവയെല്ലാം ഒത്തുചേരുന്നതോടെ മുൻവശത്ത് നോക്കുമ്പോൾ മനോഹരമായ ഒരു വാഹനമാണ് ടെറിട്ടറി എസ്‌യുവി.

കൂടാതെ എസ്‌യുവിക്ക് 18 ഇഞ്ച് അലോയ് വീലുകൾ, ബമ്പറുകളിൽ സിൽവർ ഫിനിഷ്ഡ് സ്‌കിഡ് പ്ലേറ്റുകൾ (മുന്നിലും പിന്നിലും), റൂഫ് റെയിലുകൾ, മേൽക്കൂരയിൽ ഘടിപ്പിച്ച സ്‌പോയ്‌ലർ എന്നിവയും ലഭിക്കുന്നു. റിയർ ബമ്പറിൽ വലിയ ഫോക്സ് എക്‌സ്‌ഹോസ്റ്റ് വെന്റുകളും ഉണ്ട്. അത് വാഹനത്തിന് കൂടുതൽ സ്‌പോർട്ടി ലുക്കാണ് സമ്മാനിക്കുന്നത്.
MOST READ: S5 സ്‌പോര്‍ട്ബാക്ക് അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ഔഡി

ഇനി അകത്തളത്തിലേക്ക് നോക്കിയാൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, ആംബിയന്റ് ക്യാബിൻ ലൈറ്റിംഗ്, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവയെല്ലാം ഫോർഡ് ഒരുക്കും.

തീർന്നില്ല, അതോടൊപ്പം റെയ്ൻ -സെൻസിംഗ് വൈപ്പറുകൾ, ഓട്ടോ എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, പാർക്കിംഗ് അസിസ്റ്റ്, ആറ് എയർബാഗുകൾ തുടങ്ങി നിരവധി സുരക്ഷാ സവിശേഷതകളും ടെറിട്ടറിയ്ക്ക് ലഭിക്കുന്നു.

ഇന്ത്യയിൽ എസ്‌യുവികളുടെ ജനപ്രീതി ക്രമാതീതമായി വർധിക്കുന്നതിനാൽ ഫോർഡ് ടെറിട്ടറിയുടെ പ്രവേശനം ഏറെ ശ്രദ്ധേയമാകും. കൂടാതെ വിൽപ്പന ഇടിഞ്ഞുകൊണ്ടിരിക്കുന്ന അമേരിക്കൻ ബ്രാൻഡിന് അതൊരു മികച്ച ഇന്ധനമായിരിക്കുമെന്നും പ്രതീക്ഷിക്കാം.

ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുമ്പോൾ ടെറിട്ടറി എസ്‌യുവി ഇക്കോസ്‌പോർട്ടിനും എൻഡോവറിനുമിടയിൽ സ്ഥാനംപിടിക്കും. കൂടാതെ ടാറ്റ ഹാരിയർ, ജീപ്പ് കോമ്പസ് എന്നിവയുമായാകും വാഹനം മാറ്റുരയ്ക്കുക.