രണ്ട് മാസത്തിനുള്ളിൽ നിരത്തിൽ കാണാം പുത്തൻ ഒക്‌ടാവിയയെ; സ്ഥിരീകരണം സ്കോഡയിൽ നിന്ന്

2019 നവംബറിൽ വീണ്ടും പുറത്തിറക്കിയ നാലാംതലമുഖ സ്‌കോഡ ഒക്‌‌ടാവിയ ഉടൻ ഒരു തിരിച്ചുവരവ് വരവിന് ഒരുങ്ങുകയാണ്. പ്രീമിയം മിഡ്‌സൈസ് സെഡാൻ അടുത്ത രണ്ട് മാസത്തിനുള്ളിൽ വിപണിയിലെത്തിക്കുമെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യയിലെ സെയിൽസ്, സർവീസ്, മാർക്കറ്റിംഗ് ഡയറക്ടർ സാക് ഹോളിസ് വ്യക്തമാക്കുകയായിരുന്നു.

രണ്ട് മാസത്തിനുള്ളിൽ നിരത്തിൽ കാണാം പുത്തൻ ഒക്‌ടാവിയയെ; സ്ഥിരീകരണം സ്കോഡയിൽ നിന്ന്

മുൻമോഡലിൽ നിന്ന് വ്യത്യസ്തമായി നാലാം തലമുറ ഒക്‌ടാവിയ പെട്രോൾ എഞ്ചിൻ ഓപ്ഷനോടു കൂടി മാത്രമായാകും വിൽപ്പനയ്ക്ക് എത്തുക. ഇത് സൂപ്പർബ് സെഡാനിൽ ഇടംപിടിച്ചിരിക്കുന്ന അതേ 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ആയതിനാൽ വളരെ സ്വാഗതാർഹമാണ്.

രണ്ട് മാസത്തിനുള്ളിൽ നിരത്തിൽ കാണാം പുത്തൻ ഒക്‌ടാവിയയെ; സ്ഥിരീകരണം സ്കോഡയിൽ നിന്ന്

ഇത് 190 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള യൂണിറ്റാണ്. ഫ്രണ്ട് വീൽ ഡ്രൈവുമായി വരുന്ന ഈ എഞ്ചിൻ ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

MOST READ: ഒരു ഭാഗ്യശാലിക്ക് മാഗ്നൈറ്റ് ഫ്രീ; വാലന്റൈൻസ് ഡേ പ്രോഗ്രാമിലെ 100 വിജയികളെ പ്രഖ്യാപിച്ച് നിസാൻ

രണ്ട് മാസത്തിനുള്ളിൽ നിരത്തിൽ കാണാം പുത്തൻ ഒക്‌ടാവിയയെ; സ്ഥിരീകരണം സ്കോഡയിൽ നിന്ന്

8.33 സെക്കൻഡിനുള്ളിൽ സൂപ്പർബ് 0-100 കിലോമീറ്റർ വേഗതയിൽ കൈവരിക്കാൻ സാധിക്കും എന്നത് കണക്കിലെടുക്കുമ്പോൾ ഒക്‌ടാവിയയും എഞ്ചിൻ ഡ്രൈവർ ഫ്രണ്ട്‌ലി കാറായിരിക്കും. രൂപകൽപ്പനയുടെ കാര്യത്തിൽ പുതിയ ഒക്‌ടാവിയ വളരെ ആകർഷകമാണ്.

രണ്ട് മാസത്തിനുള്ളിൽ നിരത്തിൽ കാണാം പുത്തൻ ഒക്‌ടാവിയയെ; സ്ഥിരീകരണം സ്കോഡയിൽ നിന്ന്

മെലിഞ്ഞതും വീതിയുള്ളതുമായ ബട്ടർഫ്ലൈ ഗ്രില്ലിനൊപ്പം ഒരു പരമ്പരാഗത സിംഗിൾ-പീസ് എൽഇഡി യൂണിറ്റിനായി സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ ഒഴിവാക്കി. ഫോഗ് ലാമ്പുകൾ ഉപേക്ഷിക്കുന്ന ഒരു യുഗത്തിൽ സ്കോഡ നേർത്ത എൽഇഡി ഫോഗ് ലാമ്പുകൾ വാഹനത്തിൽ വാഗ്ദാനം ചെയ്യും.

MOST READ: കൈഗർ ഹിറ്റായി; വൻ ഡിമാന്റ്, ബുക്കിംഗ് കാലയളവ് രണ്ട് മാസത്തിലധികം

രണ്ട് മാസത്തിനുള്ളിൽ നിരത്തിൽ കാണാം പുത്തൻ ഒക്‌ടാവിയയെ; സ്ഥിരീകരണം സ്കോഡയിൽ നിന്ന്

വശക്കാഴ്ച്ചയിൽ നീളത്തിലൂടെ ഒഴുകുന്ന ഷാർപ്പ് പ്രതീക രേഖ മനോഹരമായി തോന്നിയേക്കാം. പുതിയ സ്പ്ലിറ്റ് എൽഇഡി ടെയിൽ ലാമ്പുകൾ പുത്തൻ ഒക്‌ടാവിയയുടെ ഡിസൈൻ പൂർത്തിയാക്കുന്നു.

രണ്ട് മാസത്തിനുള്ളിൽ നിരത്തിൽ കാണാം പുത്തൻ ഒക്‌ടാവിയയെ; സ്ഥിരീകരണം സ്കോഡയിൽ നിന്ന്

വരാനിരിക്കുന്ന ഒക്‌ടാവിയയുടെ ക്യാബിനും ഒരു പ്രധാന മേയ്ക്ക്ഓവർ ലഭിക്കും. സ്കോഡയുടെ അന്താരാഷ്ട്ര മോഡലുകൾക്ക് അനുസൃതമായി ഇപ്പോൾ ഒരു ഫ്ലോട്ടിംഗ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാകും പ്രീമിയം മിഡ്‌സൈസ് സെഡാനിൽ ഇടംപിടിക്കുക.

MOST READ: സ്‌കോഡ റാപ്പിഡിന് പിന്‍ഗാമി എത്തുന്നു; എതിരാളി ഹോണ്ട സിറ്റി

രണ്ട് മാസത്തിനുള്ളിൽ നിരത്തിൽ കാണാം പുത്തൻ ഒക്‌ടാവിയയെ; സ്ഥിരീകരണം സ്കോഡയിൽ നിന്ന്

ഇൻ‌ഫോടൈൻ‌മെൻറ് വഴി മിക്ക സവിശേഷതകളും നിയന്ത്രിക്കാൻ‌ കഴിയുന്നതിനാൽ‌ മിക്കവാറും എല്ലാ നോബുകളും നീക്കംചെയ്‌തിട്ടുണ്ടാകും. ഡ്രൈവർക്ക് ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷനും ലഭിക്കുമെന്നത് സ്വാഗതാർഹമായ കാര്യമാണ്.

രണ്ട് മാസത്തിനുള്ളിൽ നിരത്തിൽ കാണാം പുത്തൻ ഒക്‌ടാവിയയെ; സ്ഥിരീകരണം സ്കോഡയിൽ നിന്ന്

പുതിയ സ്കോഡ ഒക്‌ടാവിയയുടെ വില 17 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി എലാൻട്ര മാത്രമാണ് വാഹനത്തിന്റെ ഒരേയൊരു എതിരാളി. എന്നിരുന്നാലും ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ട്യൂസോൺ എന്നിവയ്ക്കെതിരെയും ഈ ചെക്ക് റിപ്പബ്ളിക്കൻ കാറിന് മത്സരിക്കാൻ സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Confirms Plans To Launch The Octavia Within Two Months. Read in Malayalam
Story first published: Tuesday, March 16, 2021, 11:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X