S5 സ്‌പോര്‍ട്ബാക്ക് അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ഔഡി

S5 സ്‌പോര്‍ട്ബാക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ജര്‍മന്‍ ആഢംബര വാഹന നിര്‍മ്മാതാക്കളായ ഔഡി. അടുത്തിടെ വാഹനത്തിന്റെ അരങ്ങേറ്റം ഉടന്‍ ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്ന ടീസര്‍ ചിത്രം കമ്പനി പങ്കുവെച്ചിരുന്നു.

S5 സ്‌പോര്‍ട്ബാക്ക് അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ഔഡി

ഇപ്പോഴിതാ വാഹനത്തിന്റെ അവതരണ തീയതി വെളിപ്പെടുത്തിയിരിക്കുകയാണ് ഔഡി. 2021 മാര്‍ച്ച് 22-ന് S5 സ്‌പോര്‍ട്ബാക്ക് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

S5 സ്‌പോര്‍ട്ബാക്ക് അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ഔഡി

ടര്‍ബോ ബ്ലൂ നിറത്തിലാകും വാഹനം വിപണിയില്‍ എത്തുക. ടീസര്‍ ചിത്രങ്ങളിലും ഇതേ കളര്‍ തന്നെയാണ് കമ്പനി വെളിപ്പെടുത്തിയിരുന്നത്. രാജ്യത്ത് കൂടുതല്‍ പെട്രോള്‍ മോഡലുകള്‍ക്കായി ശ്രമിക്കുമെന്ന് ഔഡി ഇന്ത്യ നേരത്തെ പറഞ്ഞിരുന്നു.

MOST READ: 2021 E-ക്ലാസ് ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി മെർസിഡീസ്; പ്രാരംഭ വില 63.60 ലക്ഷം രൂപ

S5 സ്‌പോര്‍ട്ബാക്ക് അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ഔഡി

അതുകൊണ്ട് തന്നെ 3 ലിറ്റര്‍ V6 TFSI എഞ്ചിനാകും വാഹനത്തിന് കരുത്ത് നല്‍കുക. ഈ യൂണിറ്റ് 349 bhp കരുത്തും 500 Nm torque ഉം സൃഷ്ടിക്കും. എട്ട് സ്പീഡ് ടിപ്ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കുന്നു.

S5 സ്‌പോര്‍ട്ബാക്ക് അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ഔഡി

ബ്രാന്‍ഡിന്റെ 'ക്വാട്രോ' സംവിധാനം വഴി നാല് ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കും. 4.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

MOST READ: ഹൈവേ യാത്രകൾക്ക് ഇനി ചെലവേറും; ടോൾ നിരക്ക് അഞ്ച് ശതമാനം ഉയർത്താൻ NHAI

S5 സ്‌പോര്‍ട്ബാക്ക് അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ഔഡി

രൂപകല്‍പ്പനയുടെ കാര്യത്തില്‍, പുതിയ ഔഡി S5 സ്പോര്‍ട്ബാക്കിന്, ആക്രമണാത്മകവും സ്പോര്‍ടി ബോഡി പാനലുകളാണ് ലഭിക്കുന്നത്. അകത്തും പുറത്തും നിരവധി സവിശേഷതകളും ഉപകരണങ്ങളും കൊണ്ട് നിറയും.

S5 സ്‌പോര്‍ട്ബാക്ക് അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ഔഡി

എല്‍ഇഡി ഡിആര്‍എല്ലുകളുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, 'S5' ബാഡ്ജിംഗുള്ള വലിയ സിഗ്നേച്ചര്‍ ഫ്രണ്ട് ഗ്രില്‍, 19 ഇഞ്ച് അലോയ് വീലുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

MOST READ: പുതിയ കളര്‍ ഓപ്ഷനില്‍ അണിഞ്ഞൊരുങ്ങി പള്‍സര്‍ 150; അവതണം ഉടന്‍

S5 സ്‌പോര്‍ട്ബാക്ക് അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ഔഡി

അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഇതില്‍ വെര്‍ച്വല്‍ കോക്ക്പിറ്റ്, ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കണക്റ്റുചെയ്ത സാങ്കേതികവിദ്യ എന്നിവ ഉള്‍പ്പെടുന്നു.

S5 സ്‌പോര്‍ട്ബാക്ക് അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ഔഡി

ഔഡി S5 സ്പോര്‍ട്ബാക്കിന്റെ ഏറ്റവും പുതിയ ആവര്‍ത്തനം 2019 ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോ ഷോയില്‍ അനാച്ഛാദനം ചെയ്തു. കഴിഞ്ഞ വര്‍ഷം അവസാനം എന്‍ട്രി ലെവല്‍ Q2 എസ്‌യുവിയുടെ അവതരണ വേളയില്‍ S5 സ്പോര്‍ട്ബാക്കിന്റെ അരങ്ങേറ്റം കമ്പനി പങ്കുവെച്ചു. കഴിഞ്ഞ വര്‍ഷം ഒന്നിലധികം മോഡലുകള്‍ അവതരിപ്പിച്ചതോടെയാണ് ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാവ് S5 -ന്റെ അവതരണം വൈകിപ്പിച്ചത്.

MOST READ: കൈഗർ ഹിറ്റായി; വൻ ഡിമാന്റ്, ബുക്കിംഗ് കാലയളവ് രണ്ട് മാസത്തിലധികം

S5 സ്‌പോര്‍ട്ബാക്ക് അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ഔഡി

ഔഡിയില്‍ നിന്നുള്ള പുതിയ S5 സ്പോര്‍ട്ബാക്ക് CBU യൂണിറ്റായിട്ട് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും. വില വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ലെങ്കിലും ഇത് ഏകദേശം 65 - 70 ലക്ഷം രൂപ വരെയാണ്, എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. മെര്‍സിഡീസ് AMG C 43, ബിഎംഡബ്ല്യു M340i എക്സ്ഡ്രൈവ് എന്നിവരാകും വിപണിയില്‍ എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi Revealed S5 Sportback India Launch Details. Read in Malayalam.
Story first published: Tuesday, March 16, 2021, 15:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X