Just In
- 23 min ago
ഹോണ്ട കാറുൾക്കും വില കൂടി, വർധനവ് 7,000 മുതൽ 12,000 രൂപ വരെ
- 2 hrs ago
ആകർഷകവും അഗ്രസ്സീവുമായ ഫാസ്റ്റ് & ഫ്യൂരിയസ് 9 കാറുകളെ പരിചയപ്പെടാം
- 14 hrs ago
ബൊലേറോയ്ക്ക് പകിട്ട് വർധിപ്പിക്കാൻ ജെന്യുവിൻ ആക്സസറികൾ അവതരിപ്പിച്ച് മഹീന്ദ്ര; വീഡിയോ
- 16 hrs ago
സിയാസിന്റെ റീബാഡ്ജ് പതിപ്പുമായി യാരിസിന്റെ കച്ചവടം പൂട്ടാനൊരുങ്ങി ടൊയോട്ട
Don't Miss
- News
സനുമോഹന് മൂകാംബികയില്‍ നിന്ന് ഗോവയിലേക്ക് കടന്നോ? കൊല്ലൂരില്‍ ഹോട്ടലില്‍ നല്‍കാനുള്ളത് 5700 രൂപ
- Movies
സംശയം ഉണ്ടെങ്കിൽ കൊല്ലത്തുള്ള ദമ്പതികളോട് ചോദിച്ചാല്‍ മതി; കിടിലം ഫിറോസിന്റെ ചാണക്യതന്ത്രത്തെ കുറിച്ച് ആരാധകർ
- Sports
IPL 2021: ഈ പിച്ച് കടുപ്പം, പൊരുത്തപ്പെടാന്‍ പ്രയാസം- കീറോണ്‍ പൊള്ളാര്‍ഡ്
- Lifestyle
ദാമ്പത്യജീവിതം മെച്ചപ്പെടും രാശിക്കാര്‍; ഇന്നത്തെ രാശിഫലം
- Finance
കുതിച്ചുയര്‍ന്ന് ഇന്ത്യയുടെ വിദേശനാണ്യ ശേഖരം, സ്വർണ്ണ ശേഖരത്തിലും വര്‍ധനവ്
- Travel
വാക്സിനെടുത്തോ? എങ്കില്‍ മേഘാലയയ്ക്ക് പോകാം... അതും കുറഞ്ഞ ചിലവില്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
എയർബാഗ് തകരാർ, അർബൻ ക്രൂയിസറിനെ തിരിച്ചുവിളിച്ച് ടൊയോട്ട
അർബൻ ക്രൂയിസർ കോംപാക്‌ട് എസ്‌യുവിയെ തിരിച്ചുവിളിച്ച് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. ഡ്രൈവർ സൈഡ് എയർബാഗ് തകരാറിനെ തുടർന്നാണ് കമ്പനിയുടെ ഈ നടപടി.

2020 ജൂലൈ 28-നും 2021 ഫെബ്രുവരി 11-നും ഇടയിൽ നിർമിച്ച 9,498 യൂണിറ്റുകളെയാണ് ഈ പ്രശ്നം ബാധിച്ചിരിക്കുന്നതെന്നാണ് ടൊയോട്ട വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ കമ്പനി ഇതിന്റെ കൃത്യമായ വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഡ്രൈവർ സൈഡ് എയർബാഗ് മൊഡ്യൂൾ അസംബ്ലിയിൽ പ്രശ്‌നമുണ്ടായതിനാലാണ് തിരിച്ചുവിളിക്കൽ ആരംഭിച്ചതെന്ന് ടൊയോട്ട ഇന്ത്യ പ്രസ്‌താവനയിൽ അറിയിച്ചു. പ്രശ്‌നബാധിത വാഹനങ്ങളുടെ ഉപഭോക്താക്കളെ പരിശോധനയ്ക്കായി ഡീലർഷിപ്പുകളുമായി ബന്ധപ്പെടുകയും ഭാഗം സൗജന്യമായി മാറ്റിസ്ഥാപിക്കുകയും ചെയ്യും.

സംശയമുള്ള ഉപഭോക്താക്കൾക്ക് അടുത്തുള്ള ഡീലറുമായി ബന്ധപ്പെടാം അല്ലെങ്കിൽ 1800 425 0001 എന്ന നമ്പറിൽ ഉപഭോക്തൃ സഹായ കേന്ദ്രത്തിൽ വിളിക്കാനും സാധിക്കും. സബ്-ഫോർ മീറ്റർ എസ്‌യുവിയുടെ എല്ലാ വകഭേദങ്ങളിലും ഡ്യുവൽ എയർബാഗുകൾ സ്റ്റാൻഡേർഡായി സജ്ജീകരിച്ചിട്ടുണ്ട്.

മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ പുനർനിർനിത പതിപ്പാണ് ടൊയോട്ട അർബൻ ക്രൂയിസർ. അടിസ്ഥാനപരമായി ഒരേ കാറാണെങ്കിലും ബ്രെസയെ ഈ പ്രശ്‌നം ബാധിച്ചതായി ഇതുവരെ റിപ്പോർട്ടുകളൊന്നുമില്ല.
MOST READ: മെര്‍സിഡീസ് മോഡലുകളോട് സാമ്യം; മഹീന്ദ്ര 2021 XUV500 ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്ത്

മിനി ഫോർച്യൂണർ ലുക്കുമായി എത്തിയ അർബൻ ക്രൂയിസറിന് പുതുമകളിലൂടെ ഏറെ ശ്രദ്ധപിടിച്ചു പറ്റാൻ സാധിച്ചിരുന്നു. ഫോർച്യൂണറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ഫ്രണ്ട് ഗ്രിൽ ഡിസൈൻ തന്നെയാണ് സബ് കോംപാക്ട് ക്രോസ്ഓവറിന്റെ മനോഹാരിതയും.

കാഴ്ച്ചയിലേതു പോലെ തന്നെ 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ടൊയോട്ട അർബൻ ക്രൂയിസറും ഉപയോഗിക്കുന്നത്. ഇത് 103 bhp കരുത്തിൽ 138 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
MOST READ: പുതിയൊരു എസ്‌യുവിയുമായി ഫോർഡ് ഇന്ത്യയിലേക്ക്; എത്തുന്നത് ടെറിട്ടറി എന്ന മോഡൽ

അഞ്ച് സ്പീഡ് മാനുവൽ യൂണിറ്റും നാല് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റും മോഡലിലെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. എസ്‌യുവിയുടെ ഓട്ടോമാറ്റിക്ക് വേരിയന്റ് 18.76 കിലോമീറ്റർ മൈലേജും മാനുവൽ വേരിയന്റിന് 17.03 കിലോമീറ്റർ മൈലേജുമാണ് ടൊയോട്ട വാഗ്‌ദാനം ചെയ്യുന്നത്.

അർബൻ ക്രൂയിസർ കോംപാക്‌ട് എസ്‌യുവിയുടെ മാനുവൽ വേരിയന്റുകൾക്ക് 8.4 ലക്ഷം മുതൽ 9.8 ലക്ഷം വരെയും ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് 9.8 ലക്ഷം മുതൽ 11.3 ലക്ഷം വരെയുമാണ് എക്സ്ഷോറൂം വില.