Just In
- 4 hrs ago
ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്‍പ്പന 1,000 യൂണിറ്റുകള്‍ പിന്നിട്ടു; പ്രതിമാസ വില്‍പ്പനയിലും വര്‍ധനവ്
- 5 hrs ago
സഹായഹസ്തവുമായി എംജി; ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ദേവ്നന്ദന്‍ ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപി
- 6 hrs ago
പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ
- 6 hrs ago
ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്
Don't Miss
- Finance
കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ കടുത്ത ദുരിതത്തില്‍; വില കുടിശ്ശിക 149 കോടി രൂപ...എന്ന് തീരും ഈ കഷ്ടം
- Movies
കിടിലത്തിന്റെ ആരോപണത്തില്‍ വിങ്ങിപ്പൊട്ടി ഡിംപല്‍, വേദന കൊണ്ട് കരയാന്‍ പോലും സാധിക്കാതെ ഞാന്‍ നിന്നിട്ടുണ്ട്
- News
കൊവിഡ് വാക്സിനേഷൻ: രജിസ്ട്രേഷൻ ഓൺലൈൻ വഴി മാത്രം, സ്പോട്ട് രജിസ്ട്രേഷൻ റദ്ദാക്കി, മാർഗ്ഗനിർദേശങ്ങൾ
- Sports
IPL 2021: എന്തൊരടി! കമ്മിന്‍സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്‍ഡ് പഴങ്കഥ
- Lifestyle
പല്ലിലെ മഞ്ഞ നിറം വേരോടെ കളയും തേന്‍- ഉപ്പ് മിശ്രിതം
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മെര്‍സിഡീസ് മോഡലുകളോട് സാമ്യം; മഹീന്ദ്ര 2021 XUV500 ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്ത്
മഹീന്ദ്ര XUV500 ആദ്യമായി ഇന്ത്യയില്‍ 2011-ലാണ് പുറത്തിറക്കിയത്, ഇപ്പോള്‍ ഏകദേശം ഒരു പതിറ്റാണ്ടിനുശേഷം നിര്‍മ്മാതാവ് അടുത്ത തലമുറ പതിപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളും വിവരങ്ങളും ഇതിനോടകം തന്നെ പുറത്തുവരുകയും വാര്‍ത്തായാകുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ XUV500-യുടെ ഇന്റീരിയറിനെക്കുറിച്ച് വ്യക്തമായ രൂപം നല്കുന്ന ഒരു പുതിയ ചിത്രങ്ങള്‍ പുറത്തുവന്നു.

EQC പോലുള്ള കുറച്ച് മെര്‍സിഡീസ് ബെന്‍സ് മോഡലുകളില്‍ കാണുന്നതിനോട് സാമ്യമുള്ള ഡ്യുവല്‍ സ്ക്രീന്‍ സജ്ജീകരണം വാഹനത്തിന് ലഭിക്കുമെന്നാണ് പുതിയ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. സജ്ജീകരണത്തില്‍ പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും, വലിയ ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഉള്‍പ്പെടുന്നു.
MOST READ: മെയ്ഡ് ഇൻ ഇന്ത്യ ജീപ്പ് റാങ്ലർ വിപണിയിലെത്തി; പ്രാരംഭ വില 53.90 ലക്ഷം രൂപ

ഇതുകൂടാതെ, പുതിയ പതിപ്പിന്റെ ഇന്റീരിയറും ബിഎംഡബ്ല്യു X1-മായി ഒരു ചെറിയ സാമ്യത പുലര്‍ത്തുന്നു. ഇന്ഫോടൈന്മെന്റ് സ്ക്രീനിന് താഴെയുള്ള എസി വെന്റുകളുടെ കൂട്ടിച്ചേര്‍ക്കല്‍, അതിന് താഴെയുള്ള ഫിസിക്കല്‍ നിയന്ത്രണങ്ങളുള്ള ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്ട്രോള് പാനല്‍, ഗിയര്‍ ലിവറിനടുത്തുള്ള മ്യൂസിക് സിസ്റ്റം കണ്ട്രോളര് എന്നിവ ബിഎംഡബ്ല്യു ക്രോസ്ഓവറിനെ ഓര്‍മ്മപ്പെടുത്തുന്നു.

ഡാഷ്ബോര്‍ഡ് തുകല്‍ കൊണ്ട് പൊതിഞ്ഞതാണ്, അകത്തെ വാതില്‍ പാനലുകള്‍ക്ക് ഒരു വുഡ് ഫിനിഷ് ലഭിക്കും. വാതില്‍ ഹാന്‍ഡിലുകളും വാതില്‍ ലോക്കുകളും മെറ്റല്‍ കൊണ്ട് നിര്‍മ്മിച്ചതാണ്, ഇത് സ്റ്റൈലിഷ് ആയി കാണപ്പെടുന്നു.

വാതില്‍ ട്രിമില്‍ പവര്‍ ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റുകളുടെ (6-വേ അല്ലെങ്കില്‍ 8-വേ ക്രമീകരിക്കാവുന്ന) നിയന്ത്രണങ്ങളും ചിത്രത്തില്‍ കാണാം. ഇതിന് മെമ്മറി പ്രവര്‍ത്തനം ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്റ്റാര്‍ട്ട് / സ്റ്റോപ്പ് ബട്ടണ്‍ സെന്റര്‍ എസി വെന്റുകള്‍ക്ക് സമീപം സ്ഥാപിച്ചിരിക്കുന്നു, കൂടാതെ ലെതര്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീലിന് ഓഡിയോ, ക്രൂയിസ് നിയന്ത്രണത്തിനായി സംയോജിത നിയന്ത്രണങ്ങള്‍ ലഭിക്കുന്നു.
MOST READ: പുതിയൊരു എസ്യുവിയുമായി ഫോർഡ് ഇന്ത്യയിലേക്ക്; എത്തുന്നത് ടെറിട്ടറി എന്ന മോഡൽ

മുന്‍ നിര സീറ്റുകള്‍ക്കായി ലെതര്‍ പൊതിഞ്ഞ സെന്റര്‍ ആംറെസ്റ്റും ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. പനോരമിക് സണ്‍റൂഫ്, ഓട്ടോ ഹോള്‍ഡുള്ള ഒരു ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഏഴ് എയര്‍ബാഗുകള്‍ എന്നിവ വരാനിരിക്കുന്ന എസ്യുവിയില് വാഗ്ദാനം ചെയ്യുന്നു.

ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, ലെയ്ന്‍-കീപ്പ് അസിസ്റ്റ് മുതലായ ലെവല്‍ -1 ഓട്ടോണമസ് ഡ്രൈവിംഗ് എയ്ഡുകളും വരാനിരിക്കുന്ന പുതുതലമുറ XUV500-യ്ക്ക് ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
MOST READ: പരീക്ഷണയോട്ടം ആരംഭിച്ച് സുസുക്കി ജിംനി ലോംഗ് വീല്‍ബേസ്; ഇന്ത്യന്‍ വിപണിയിലേക്കെന്ന് സൂചന

കൂടാതെ, 7,6 സീറ്റുകളുള്ള കോണ്‍ഫിഗറേഷനുകളില്‍ വാഹനം ലഭ്യമാകും. മധ്യ നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ വാഗ്ദാനം ചെയ്യുന്നു. പവര്‍ട്രെയിനുകളെ സംബന്ധിച്ചിടത്തോളം, മഹീന്ദ്ര ഥാറില്‍ കണ്ട എഞ്ചിന് തന്നെയാകും XUV500-യക്കും കരുത്ത് നല്‍കുക. 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 2.2 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എന്നിങ്ങനെയുള്ള എഞ്ചിന് ഓപ്ഷനുകള്‍ മഹീന്ദ്ര നല്‍കിയേക്കും.
Source: GaadiWaadi