ഫെയിം ഇന്ത്യ പദ്ധതിയുടെ രണ്ടാം ഘട്ടം; പൊതു ഗതാഗത സംവിധാനത്തെ വൈദ്യുതീകരിക്കുക ലക്ഷ്യം

ഇന്ത്യയുടെ പൊതു ഗതാഗത സംവിധാനത്തെ വൈദ്യുതീകരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഫെയിം ഇന്ത്യ പദ്ധതിയുടെ രണ്ടാം ഘട്ടം 2022 മാർച്ച് വരെ നീട്ടി. ബസ്, പാസഞ്ചർ കാറുകൾ, ഇരുചക്രവാഹനങ്ങൾ തുടങ്ങിയ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സബ്സിഡികളുടെ പിന്തുണയിലൂടെയാണ് ഈ നേട്ടം കൈവരിക്കാൻ രാജ്യം ഒരുങ്ങുന്നത്.

ഫെയിം ഇന്ത്യ പദ്ധതിയുടെ രണ്ടാം ഘട്ടം; പൊതു ഗതാഗത സംവിധാനത്തെ വൈദ്യുതീകരിക്കുക ലക്ഷ്യം

രാജ്യത്ത് വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് 2015-ലാണ് ഫെയിം ഇന്ത്യ പദ്ധതി ആരംഭിച്ചത്. ഇലക്ട്രിക് മൊബിലിറ്റി വ്യാപകമാകുന്നതിന് ചാര്‍ജിംഗ് സംബന്ധിച്ച അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതും പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്.

ഫെയിം ഇന്ത്യ പദ്ധതിയുടെ രണ്ടാം ഘട്ടം; പൊതു ഗതാഗത സംവിധാനത്തെ വൈദ്യുതീകരിക്കുക ലക്ഷ്യം

ഫെയിം ഇന്ത്യ പദ്ധതിയുടെ രണ്ടാം ഘട്ടം 2019 ഏപ്രിൽ ഒന്നു മുതൽ മൂന്ന് വർഷത്തേക്ക് നടപ്പാക്കിയതായി മാനുഷിക വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ ലോക്സഭയിൽ വിശദീകരിച്ചു. 2015 മുതല്‍ 2019 വരെയായിരുന്നു ഒന്നാം ഘട്ട ഫെയിം ഇന്ത്യ പദ്ധതി.

MOST READ: മെയ്‌ഡ് ഇൻ ഇന്ത്യ ജീപ്പ് റാങ്‌ലർ വിപണിയിലെത്തി; പ്രാരംഭ വില 53.90 ലക്ഷം രൂപ

ഫെയിം ഇന്ത്യ പദ്ധതിയുടെ രണ്ടാം ഘട്ടം; പൊതു ഗതാഗത സംവിധാനത്തെ വൈദ്യുതീകരിക്കുക ലക്ഷ്യം

മൊത്തം 10,000 കോടി രൂപയുടെ ബജറ്റ് പിന്തുണയോടെ 7090 ഇ-ബസുകൾ, അഞ്ച് ലക്ഷം ഇലക്ട്രിക് മുചക്ര വാഹനങ്ങൾ, 55000 ഇലക്ട്രിക്-4 വീലർ പാസഞ്ചർ കാറുകൾ, 10 ലക്ഷം ഇലക്ട്രിക്-2 വീലറുകൾ എന്നിവയ്ക്കുള്ള സബ്സിഡികളിലൂടെ പൊതു ഗതാഗതത്തെ വൈദ്യുതീകരിക്കുന്നതിനെ പിന്തുണയ്ക്കുന്നതിനാണ് ഈ ഘട്ടം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഫെയിം ഇന്ത്യ പദ്ധതിയുടെ രണ്ടാം ഘട്ടം; പൊതു ഗതാഗത സംവിധാനത്തെ വൈദ്യുതീകരിക്കുക ലക്ഷ്യം

2019 ല്‍ രണ്ടാം ഘട്ടം ആരംഭിച്ച രണ്ടാം ഘട്ടത്തിന്റെ കാലാവധി 2022 വരെയാണ്. കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ഇലക്ട്രിക് മൊബിലിറ്റി മിഷന്‍ പ്ലാനിന്റെ ഭാഗമാണ് ഫെയിം പദ്ധതി.

MOST READ: വിപണിയിൽ തരംഗമായി ഹ്യുണ്ടായി ക്രെറ്റ; ഒരു വർഷത്തിനുള്ളിൽ വിറ്റഴിച്ചത് 1.21 ലക്ഷം യൂണിറ്റുകൾ

ഫെയിം ഇന്ത്യ പദ്ധതിയുടെ രണ്ടാം ഘട്ടം; പൊതു ഗതാഗത സംവിധാനത്തെ വൈദ്യുതീകരിക്കുക ലക്ഷ്യം

പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ 56,900 ഇലക്ട്രിക് വാഹനങ്ങൾക്ക് ഈ വർഷം മാർച്ച് 10 വരെ 170 കോടി രൂപയുടെ പിന്തുണ നൽകിയിട്ടുണ്ടെന്ന് കേന്ദ്രസഹമന്ത്രി അർജുൻ റാം മേഘ്‌വാൾ ലോക്‌സഭയിൽ പ്രത്യേക മറുപടി നൽകി.

ഫെയിം ഇന്ത്യ പദ്ധതിയുടെ രണ്ടാം ഘട്ടം; പൊതു ഗതാഗത സംവിധാനത്തെ വൈദ്യുതീകരിക്കുക ലക്ഷ്യം

FAME-I പദ്ധതിയുടെ വിപുലീകരിച്ച പതിപ്പാണ് FAME-II. ഇതിനായി മൊത്തം 895 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 2022 മാർച്ചോടെ 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ വിൽപ്പന നടത്തുകയെന്ന ലക്ഷ്യമാണ് വിപണിക്കുള്ളതെന്ന് സൊസൈറ്റി ഓഫ് മാനുഫാക്ചറേഴ്സ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ് (SMEV) ഈ വർഷം തുടക്കിത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

MOST READ: തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ തുടർച്ചയായി 17-ാം ദിവസവും മാറ്റമില്ലാതെ ഇന്ധന വില

ഫെയിം ഇന്ത്യ പദ്ധതിയുടെ രണ്ടാം ഘട്ടം; പൊതു ഗതാഗത സംവിധാനത്തെ വൈദ്യുതീകരിക്കുക ലക്ഷ്യം

പദ്ധതിയുടെ ലക്ഷ്യത്തിലെ കാലതാമസം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ കൊണ്ടുവരണമെന്ന് ഇലക്‌ട്രിക് വാഹന വ്യവസായ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഒന്നുകിൽ FAME-II പദ്ധതിയെ പുനരുജ്ജീവിപ്പിക്കാനോ അല്ലെങ്കിൽ FAME-I വീണ്ടും അവതരിപ്പിക്കാനോ SMEV ധനമന്ത്രി നിർമ്മല സീതാരാമനോട് ആവശ്യപ്പെട്ടിരുന്നു.

ഫെയിം ഇന്ത്യ പദ്ധതിയുടെ രണ്ടാം ഘട്ടം; പൊതു ഗതാഗത സംവിധാനത്തെ വൈദ്യുതീകരിക്കുക ലക്ഷ്യം

സബ്സിഡികൾ നൽകിയിട്ടും ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ ഉപഭോക്താക്കൾക്ക് താങ്ങാനാകാത്തവിധം നിലനിൽക്കുന്നടിത്തോളം ഈ പദ്ധതിക്ക് കീഴിലുള്ള മുൻ വ്യവസ്ഥകളും യോഗ്യതാ മാനദണ്ഡങ്ങളും പുനപരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.

Most Read Articles

Malayalam
English summary
FAME India Scheme Focuses On Electrifying Public And Shared Transport System In The Second Phase. Read in Malayalam
Story first published: Wednesday, March 17, 2021, 13:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X