മൈക്രോ എസ്‌യുവിയുമായി ടാറ്റ ഒരുങ്ങി; പ്രൊഡക്ഷൻ റെഡി പതിപ്പിന്റെ പുതിയ വീഡിയോ ഇതാ

ആൾ‌ട്രോസ് ഐ-ടർ‌ബോ, പുതുതലമുറ സഫാരി എന്നീ രണ്ട് ഉൽ‌പ്പന്നങ്ങൾ‌ ആരംഭിച്ച് ഈ വർഷവും ഇന്ത്യൻ വിപണിയിൽ ശക്തമായ തുടക്കമാണ് ടാറ്റ മോട്ടോർസ് കുറിച്ചിവെച്ചിരിക്കുന്നത്. കൂടാതെ ഉത്സവ സീസണിന് മുന്നോടിയായി പുതിയൊരു മൈക്രോ എസ്‌യുവി കൂടെ നിരയിലേക്ക് എത്തും.

മൈക്രോ എസ്‌യുവിയുമായി ടാറ്റ ഒരുങ്ങി; പ്രൊഡക്ഷൻ റെഡി പതിപ്പിന്റെ പുതിയ വീഡിയോ ഇതാ

ഉടൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന കുഞ്ഞൻ എസ്‌യുവി നിലവിൽ സജീവമായി നിരത്തുകളിൽ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ സ്പൈ ചിത്രങ്ങൾ വരാനിരിക്കുന്ന വാഹനത്തെക്കുറിച്ചുള്ള പ്രധാന വിശദാംശങ്ങൾ വെളിപ്പെടുത്തുന്നു.

മൈക്രോ എസ്‌യുവിയുമായി ടാറ്റ ഒരുങ്ങി; പ്രൊഡക്ഷൻ റെഡി പതിപ്പിന്റെ പുതിയ വീഡിയോ ഇതാ

ഫാറ്റ് ബൈക്കർ എന്ന യൂട്യൂബ് ചാനൽ പുറത്തുവിട്ട ടാറ്റ HBX മൈക്രോ എസ്‌യുവിയുടെ പുതിയ സ്പൈ വീഡിയോ ഉൽ‌പാദനത്തിന് തയാറായ വാഹനത്തിന്റെ പൂർണ രൂപമാണ് വ്യക്തമാക്കുന്നത്.

MOST READ: ആഢംബരത്തിലും ഫീച്ചറുകളിലും കാർണിവലിന് വെല്ലുവിളി ഉയർത്തി റോവ ഐമാക്സ് 8

മൈക്രോ എസ്‌യുവിയുമായി ടാറ്റ ഒരുങ്ങി; പ്രൊഡക്ഷൻ റെഡി പതിപ്പിന്റെ പുതിയ വീഡിയോ ഇതാ

ഫ്രണ്ട് ഗ്രില്ലിന്റെ മുകൾ ഭാഗത്ത് ഭംഗിയായി സമന്വയിപ്പിക്കുന്ന മെലിഞ്ഞ രൂപത്തിലുള്ള എൽഇഡി ഡിആർഎല്ലുകളാണ് ഇതിൽ പ്രധാന ആകർഷണം. ഫ്രണ്ട് ബമ്പറിന്റെ അടിയിലേക്ക് ഒരു ജോടി ഫോഗ് ലാമ്പുകളും കാണാൻ സാധിക്കും.

മൈക്രോ എസ്‌യുവിയുമായി ടാറ്റ ഒരുങ്ങി; പ്രൊഡക്ഷൻ റെഡി പതിപ്പിന്റെ പുതിയ വീഡിയോ ഇതാ

മുകളിലെ ഫ്രണ്ട് ഗ്രില്ലിനും ഡി‌ആർ‌എല്ലുകൾക്കും ക്രോം അടിവരയുമുണ്ട്. കൂടാതെ ലോവർ ഗ്രിൽ സ്പോർട്സ് മെഷ് ഉപയോഗിച്ച് ട്രൈ-ആരോ രൂപകൽപ്പനയും പരിചയപ്പെടുത്തും. അലോയ് വീലുകൾക്കും ഒരു സവിശേഷമായ രൂപകൽപ്പനയിൽ ഉൾക്കൊള്ളുന്നുവെന്നത് ശ്രദ്ധേയമാണ്.

MOST READ: ഇലക്ട്രിക് വാഹന ലോകത്ത് ചുവടുറപ്പിക്കാന്‍ ഇന്ത്യ; സ്വീകാര്യതയേറുന്നുവെന്ന് റിപ്പോര്‍ട്ട്

മൈക്രോ എസ്‌യുവിയുമായി ടാറ്റ ഒരുങ്ങി; പ്രൊഡക്ഷൻ റെഡി പതിപ്പിന്റെ പുതിയ വീഡിയോ ഇതാ

മെഷീൻ കട്ട് ഫിനിഷുള്ള ഇത് തികച്ചും മനോഹരമാണെന്ന് പറയാതിരിക്കാനാവില്ല. എൽഇഡി ടെയിൽ ‌ലൈറ്റുകൾ, സി-പില്ലറുകളിലേക്ക് സംയോജിപ്പിച്ച പിൻ ഡോർ ഹാൻഡിലുകൾ, ഇന്റഗ്രേറ്റഡ് സ്റ്റോപ്പ് ലാമ്പുള്ള മേൽക്കൂരയിൽ ഘടിപ്പിച്ച സ്‌പോയ്‌ലർ എന്നിവയും കാണാം.

വാഹനത്തിന് മേൽക്കൂരയിൽ ഷാർക്ക്-ഫിൻ ആന്റിനയ്ക്ക് പകരം പരീക്ഷണ മോഡലിൽ ഒരു സാധാരണ യൂണിറ്റാണ് ടാറ്റ നൽകിയിരിക്കുന്നത്. ഫ്ലോട്ടിംഗ്-ടൈപ്പ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം കാണിക്കുന്ന HBX-ന്റെ ഇന്റീരിയറിനെ കുറച്ച് ഒരു ചുരുക്കവിവരണങ്ങളും വീഡിയോ നൽകുന്നു.

MOST READ: ഓൾ-ഇലക്ട്രിക് i4 സ്പോർട്ട് സെഡാൻ അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു

മൈക്രോ എസ്‌യുവിയുമായി ടാറ്റ ഒരുങ്ങി; പ്രൊഡക്ഷൻ റെഡി പതിപ്പിന്റെ പുതിയ വീഡിയോ ഇതാ

എഞ്ചിൻ ഓപ്ഷനുകളെ സംബന്ധിച്ചിടത്തോളം മൈക്രോ എസ്‌യുവിക്ക് 1.2 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ്, ഇൻലൈൻ-3 പെട്രോൾ യൂണിറ്റ് കരുത്ത് പകരും. ഇത് ടിയാഗൊ, ടിഗോർ, ആൾട്രോസ് എന്നിവയിൽ ഇടംപിടിച്ച അതേ എഞ്ചിനാണ്.

മൈക്രോ എസ്‌യുവിയുമായി ടാറ്റ ഒരുങ്ങി; പ്രൊഡക്ഷൻ റെഡി പതിപ്പിന്റെ പുതിയ വീഡിയോ ഇതാ

ഇത് പരമാവധി 86 bhp പവറിൽ 113 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ടാറ്റ HBX നിർമിച്ചിരിക്കുന്നത് ബ്രാൻഡിന്റെ ആൽഫ പ്ലാറ്റ്‌ഫോമിലാണ്. ഇത് ആൾട്രോസിനും അടിവരയിടുന്നു. 2021 പകുതിയോടെ ഈ കുഞ്ഞൻ മോഡൽ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൈക്രോ എസ്‌യുവിയുമായി ടാറ്റ ഒരുങ്ങി; പ്രൊഡക്ഷൻ റെഡി പതിപ്പിന്റെ പുതിയ വീഡിയോ ഇതാ

വിൽപ്പനയ്ക്ക് എത്തുമ്പോൾ ഹോൺബിൽ എന്നോ ടൈമറോ എന്നോ വാഹനത്തിന് പേരിടും. ഏകദേശം അഞ്ച് ലക്ഷം രൂപയായിരിക്കും മൈക്രോ എസ്‌യുവിക്ക് ടാറ്റ നിശ്ചയിക്കുന്ന പ്രാരംഭ വില.

Image Courtesy: The Fat Biker

Most Read Articles

Malayalam
English summary
Production Ready Tata HBX Micro SUV Spied. Read in Malayalam
Story first published: Thursday, March 18, 2021, 11:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X