ഇലക്ട്രിക് വാഹന ലോകത്ത് ചുവടുറപ്പിക്കാന്‍ ഇന്ത്യ; സ്വീകാര്യതയേറുന്നുവെന്ന് റിപ്പോര്‍ട്ട്

ഇന്ത്യന്‍ വിപണി ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ചുവടുവെയ്പ്പിലാണെങ്കിലും, വില്‍പ്പന കണക്കുകള്‍ ഉയരാന്‍ ഇനിയും സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആവശ്യങ്ങള്‍ വര്‍ദ്ധിക്കുന്നതായും സൂചനകളുണ്ട്.

ഇലക്ട്രിക് വാഹന ലോകത്ത് ചുവടുറപ്പിക്കാന്‍ ഇന്ത്യ; സ്വീകാര്യതയേറുന്നുവെന്ന് റിപ്പോര്‍ട്ട്

അതാണ് ഇ-വഹാന്‍ പോര്‍ട്ടലില്‍ നിന്നുള്ള ഡാറ്റ ഉദ്ധരിച്ച് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ലഭ്യമായ ഡാറ്റ അനുസരിച്ച്, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹന ആവശ്യങ്ങള്‍ ഗണ്യമായി വര്‍ദ്ധിച്ചു.

ഇലക്ട്രിക് വാഹന ലോകത്ത് ചുവടുറപ്പിക്കാന്‍ ഇന്ത്യ; സ്വീകാര്യതയേറുന്നുവെന്ന് റിപ്പോര്‍ട്ട്

2017-18 കലഘട്ടത്തില്‍ ഇന്ത്യയില്‍ 69,012 യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങള്‍ റോഡിലുണ്ടായിരുന്നു. എന്നാല്‍ 2018-19 കാലഘട്ടത്തില്‍ ഈ സംഖ്യ 143,358 യൂണിറ്റായും പിന്നീട് 2019-20 ല്‍ 167,041 യൂണിറ്റായും ഉയര്‍ന്നു.

MOST READ: മെയ്‌ഡ് ഇൻ ഇന്ത്യ ജീപ്പ് റാങ്‌ലർ വിപണിയിലെത്തി; പ്രാരംഭ വില 53.90 ലക്ഷം രൂപ

ഇലക്ട്രിക് വാഹന ലോകത്ത് ചുവടുറപ്പിക്കാന്‍ ഇന്ത്യ; സ്വീകാര്യതയേറുന്നുവെന്ന് റിപ്പോര്‍ട്ട്

ലോക്സഭയിലെ ഇ-വാഹനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ഈ വിവരങ്ങള്‍ പങ്കുവെച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷം രജിസ്റ്റര്‍ ചെയ്ത ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം സര്‍ക്കാര്‍ വിവരങ്ങളിലൂടെ ലഭ്യമാണ്.

ഇലക്ട്രിക് വാഹന ലോകത്ത് ചുവടുറപ്പിക്കാന്‍ ഇന്ത്യ; സ്വീകാര്യതയേറുന്നുവെന്ന് റിപ്പോര്‍ട്ട്

ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം വര്‍ദ്ധിച്ചതും ഇന്ധനവില ഉയരുന്നതും വാഹന മലിനീകരണം കുറയ്ക്കുന്നതിന് ഇലക്ട്രിക് മൊബിലിറ്റി സ്വീകരിക്കാനുള്ള സര്‍ക്കാരിന്റെ നീക്കവുമാണ് ഇതിന് കാരണം. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രം മാത്രമല്ല ചില സംസ്ഥാന സര്‍ക്കാരുകളും നിരവധി നടപടികളും മുന്‍കൈകളും എടുത്തിട്ടുണ്ട്.

MOST READ: വിപണിയിൽ തരംഗമായി ഹ്യുണ്ടായി ക്രെറ്റ; ഒരു വർഷത്തിനുള്ളിൽ വിറ്റഴിച്ചത് 1.21 ലക്ഷം യൂണിറ്റുകൾ

ഇലക്ട്രിക് വാഹന ലോകത്ത് ചുവടുറപ്പിക്കാന്‍ ഇന്ത്യ; സ്വീകാര്യതയേറുന്നുവെന്ന് റിപ്പോര്‍ട്ട്

ഉദാഹരണത്തിന്, ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായും ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ പോലുള്ള ഇവി ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപിക്കുന്നതിനുള്ള ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമായും കേന്ദ്രം കുറച്ചിട്ടുണ്ട്.

ഇലക്ട്രിക് വാഹന ലോകത്ത് ചുവടുറപ്പിക്കാന്‍ ഇന്ത്യ; സ്വീകാര്യതയേറുന്നുവെന്ന് റിപ്പോര്‍ട്ട്

അതേസമയം, ഇ-മൊബിലിറ്റി സ്വീകരിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഡല്‍ഹി സര്‍ക്കാര്‍ ഉള്‍പ്പെടെ ഏതാനും സംസ്ഥാന സര്‍ക്കാരുകള്‍ സ്വന്തമായി ഇലക്ട്രിക് വാഹന നയങ്ങള്‍ പ്രഖ്യാപിച്ചു.

MOST READ: പുതിയൊരു എസ്‌യുവിയുമായി ഫോർഡ് ഇന്ത്യയിലേക്ക്; എത്തുന്നത് ടെറിട്ടറി എന്ന മോഡൽ

ഇലക്ട്രിക് വാഹന ലോകത്ത് ചുവടുറപ്പിക്കാന്‍ ഇന്ത്യ; സ്വീകാര്യതയേറുന്നുവെന്ന് റിപ്പോര്‍ട്ട്

FAME ഇന്ത്യ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഇലക്ട്രിക് ബസുകള്‍, കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവയ്ക്ക് സബ്‌സിഡി നല്‍കി ഇന്ത്യയിലെ പൊതു ഗതാഗതം ഇലക്ട്രിക്കിലേക്ക് മാറ്റുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

ഇലക്ട്രിക് വാഹന ലോകത്ത് ചുവടുറപ്പിക്കാന്‍ ഇന്ത്യ; സ്വീകാര്യതയേറുന്നുവെന്ന് റിപ്പോര്‍ട്ട്

2022 മാര്‍ച്ചോടെ 10 ലക്ഷത്തോളം ഇലക്ട്രിക് വാഹനങ്ങള്‍ റോഡില്‍ എത്തിക്കാനാണ് FAME II പദ്ധതി ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കള്‍ കുറച്ചുകാലമായി ലക്ഷ്യത്തെക്കുറിച്ച് ആശങ്കകള്‍ ഉന്നയിക്കുന്നു.

MOST READ: നാല് ദിവസത്തിനുള്ളിൽ 7.5 കോടി രൂപയോളം വിലമതിക്കുന്ന ഓർഡറുകൾ സ്വന്തമാക്കി സ്ട്രോം R3

ഇലക്ട്രിക് വാഹന ലോകത്ത് ചുവടുറപ്പിക്കാന്‍ ഇന്ത്യ; സ്വീകാര്യതയേറുന്നുവെന്ന് റിപ്പോര്‍ട്ട്

സൊസൈറ്റി ഓഫ് മാനുഫാക്ചറേഴ്‌സ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് (SMEV) പറയുന്നതനുസരിച്ച്, സ്‌കീമിന് കീഴിലുള്ള മാനദണ്ഡങ്ങള്‍ സബ്‌സിഡികള്‍ നല്‍കിയിട്ടും ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് താങ്ങാനാവില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുമ്പ് FAME-II പദ്ധതി പുനരുജ്ജീവിപ്പിക്കുകയോ അല്ലെങ്കില്‍ FAME-I വീണ്ടും അവതരിപ്പിക്കുകയോ ചെയ്യണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.

ഇലക്ട്രിക് വാഹന ലോകത്ത് ചുവടുറപ്പിക്കാന്‍ ഇന്ത്യ; സ്വീകാര്യതയേറുന്നുവെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ദ്ധിച്ചിട്ടും റോഡിലെ 10 ലക്ഷം ഇവികളുടെ ലക്ഷ്യം ഇപ്പോഴും യാഥാര്‍ത്ഥ്യമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇലക്ട്രിക് വാഹന ലോകത്ത് ചുവടുറപ്പിക്കാന്‍ ഇന്ത്യ; സ്വീകാര്യതയേറുന്നുവെന്ന് റിപ്പോര്‍ട്ട്

എന്നിരുന്നാലും, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുകയും ഇവികളുടെ വില കുറയുകയും ചെയ്യുന്ന അവസരത്തില്‍ ആവശ്യം ഇനിയും ഉയരുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ഉപഭോക്താക്കള്‍ കൂടുതല്‍ വൈദ്യുത മൊബിലിറ്റി സ്വീകരിക്കാന്‍ തുടങ്ങുന്നതുവരെ ലാഭം ഉപേക്ഷിക്കണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഇവി നിര്‍മാതാക്കളോട് അഭ്യര്‍ത്ഥിച്ചിരുന്നു.

Most Read Articles

Malayalam
English summary
Electric Vehicle Demand Growing In India, Find Here More Details. Read in Malayalam.
Story first published: Wednesday, March 17, 2021, 17:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X