നാല് ദിവസത്തിനുള്ളിൽ 7.5 കോടി രൂപയോളം വിലമതിക്കുന്ന ഓർഡറുകൾ സ്വന്തമാക്കി സ്ട്രോം R3

മുംബൈ ആസ്ഥാനമായുള്ള ഇലക്ട്രിക് വെഹിക്കിൾ സ്റ്റാർട്ടപ്പായ സ്ട്രോം മോട്ടോർസ് തങ്ങളുടെ ആദ്യ ഉൽപ്പന്നമായ R3 പേഴ്‌സണൽ ത്രീ വീൽഡ് ഇലക്ട്രിക് കാറിനായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ചു.

നാല് ദിവസത്തിനുള്ളിൽ 7.5 കോടി രൂപയോളം വിലമതിക്കുന്ന ഓർഡറുകൾ സ്വന്തമാക്കി സ്ട്രോം R3

പരിമിതമായ ഉൽ‌പാദന പ്രവർത്തനത്തിനായി സജ്ജമാക്കിയിരിക്കുന്ന രസകരമായ സ്ട്രോം R3 നാല് ദിവസത്തിനുള്ളിൽ ഒരു ദശലക്ഷം യുഎസ് ഡോളർ അതായത് 7.5 കോടി രൂപയോളം വിലമതിക്കുന്ന ഓർഡറുകളാണ് സ്വന്തമാക്കിയത്.

നാല് ദിവസത്തിനുള്ളിൽ 7.5 കോടി രൂപയോളം വിലമതിക്കുന്ന ഓർഡറുകൾ സ്വന്തമാക്കി സ്ട്രോം R3

സ്ട്രോം R3 മിനി ഇലക്‌ട്രിക് കാറിനായുള്ള പ്രീ-ഓർഡറുകൾ കുറച്ച് ആഴ്ചകൾ കൂടി മാത്രമായിരിക്കും ലഭ്യമാവുക. കമ്പനി ഇതുവരെ ബുക്കിംഗുകളുടെ എണ്ണമോ വാഹനത്തിന്റെ വിലയോ വെളിപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

MOST READ: ബെന്റേഗ എസ്‌യുവിയുടെ നവീകരിച്ച പതിപ്പിനെ പുറത്തിറക്കി ബെന്റ്‌ലി; വില 4.10 കോടി രൂപ

നാല് ദിവസത്തിനുള്ളിൽ 7.5 കോടി രൂപയോളം വിലമതിക്കുന്ന ഓർഡറുകൾ സ്വന്തമാക്കി സ്ട്രോം R3

ഉപഭോക്താക്കൾക്ക് 10,000 രൂപ ടോക്കൺ തുക നൽകി ഇലക്‌ട്രിക് വാഹനം പ്രീ-ബുക്ക് ചെയ്യാം. ബുക്കിംഗ് തുകയെ മാത്രം അടിസ്ഥാനമാക്കിയാണോ അല്ലെങ്കിൽ 4.5 ലക്ഷം രൂപയെന്ന് കണക്കാക്കപ്പെടുന്ന മുഴുവൻ വാഹന വിലയുടേയും അടിസ്ഥാനത്തിലാണോ കമ്പനി ഒരു ദശലക്ഷം യുഎസ് ഡോളർ മൂല്യം കണക്കാക്കിയതെന്ന് വ്യക്തമല്ല.

നാല് ദിവസത്തിനുള്ളിൽ 7.5 കോടി രൂപയോളം വിലമതിക്കുന്ന ഓർഡറുകൾ സ്വന്തമാക്കി സ്ട്രോം R3

പ്രീ-ഓർഡറുകൾ ഇപ്പോൾ മുംബൈയ്ക്കും ഡൽഹിക്കും മാത്രമേ ലഭ്യമാകൂ എന്നതിനാൽ ഇത് മിക്കവാറും മുഴുവൻ വാഹന വിലയുടേയും അടിസ്ഥാനത്തിലാകാനാണ് സാധ്യത. യഥാർഥത്തിൽ ഇതൊരു മുചക്രവാഹനമാണ്.

MOST READ: ഇലക്ട്രിക്, സ്വയംഭരണ വാഹന മേഖലയിലെ ഗവേഷണം; IIT ഡല്‍ഹിയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് എംജി

നാല് ദിവസത്തിനുള്ളിൽ 7.5 കോടി രൂപയോളം വിലമതിക്കുന്ന ഓർഡറുകൾ സ്വന്തമാക്കി സ്ട്രോം R3

2 സീറ്റർ ഇലക്ട്രിക് കാറിന് 2,907 മില്ലീമീറ്റർ നീളവും 550 കിലോഗ്രാം ഭാരവുമാണുള്ളത്. വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ ഒരു ക്വാഡ്രൈസൈക്കിളുമായി താരതമ്യപ്പെടുത്താവുന്നതാണ് സ്ട്രോമിന്റെ ഈ കുഞ്ഞൻ കാർ. മുന്നിൽ നിന്ന് നോക്കുമ്പോൾ മൈക്രോ കാർ പോലെ കാണപ്പെടുന്നു.

നാല് ദിവസത്തിനുള്ളിൽ 7.5 കോടി രൂപയോളം വിലമതിക്കുന്ന ഓർഡറുകൾ സ്വന്തമാക്കി സ്ട്രോം R3

സൺറൂഫ്, റിയർ സ്‌പോയിലർ, അലോയ് വീലുകൾ എന്നീ സവിശേഷതകളുമായാണ് വാഹനം എത്തുന്നത് എന്നതും ശ്രദ്ധേയമാകും. കോംപാക്‌ട് ക്യാബിനിൽ രണ്ട് പേർക്ക് ഇരിക്കാൻ സാധിക്കും.

MOST READ: ഒരു ഭാഗ്യശാലിക്ക് മാഗ്നൈറ്റ് ഫ്രീ; വാലന്റൈൻസ് ഡേ പ്രോഗ്രാമിലെ 100 വിജയികളെ പ്രഖ്യാപിച്ച് നിസാൻ

നാല് ദിവസത്തിനുള്ളിൽ 7.5 കോടി രൂപയോളം വിലമതിക്കുന്ന ഓർഡറുകൾ സ്വന്തമാക്കി സ്ട്രോം R3

കാർ പോലുള്ള ഡാഷ്‌ബോർഡിന് ട്രിപ്പിൾ ടച്ച്‌സ്‌ക്രീൻ ഇന്റർഫേസാണ് ഒരുക്കിയിരിക്കുന്നത്. ഹ്രസ്വ നഗര യാത്രകളിൽ കാര്യങ്ങൾ വേണ്ടത്ര സുഖകരമായിരിക്കണം അതിനായി ഡ്രൈവർ സീറ്റ് 12-ഘട്ടമായി ക്രമീകരിക്കാനും സാധിക്കും.

നാല് ദിവസത്തിനുള്ളിൽ 7.5 കോടി രൂപയോളം വിലമതിക്കുന്ന ഓർഡറുകൾ സ്വന്തമാക്കി സ്ട്രോം R3

രണ്ട് സീറ്റുകളിലും 3-പോയിന്റ് സീറ്റ് ബെൽറ്റുകൾ സ്ട്രോം സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. പവർ വിൻഡോകൾ, എസി, വോയ്‌സ്, ജെസ്റ്റർ നിയന്ത്രണങ്ങൾ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, 20 ജിബി സ്റ്റോറേജുള്ള ഓഡിയോ സിസ്റ്റം, ടേൺ-ബൈ-ടേൺ നാവിഗേഷൻ, വെഹിക്കിൾ ഹെൽത്ത് മോണിറ്ററിംഗിനൊപ്പം 4G കണക്റ്റിവിറ്റി മുതലായ സവിശേഷതകളും വാഹനത്തിൽ ഉൾപ്പെടുന്നുണ്ട്.

നാല് ദിവസത്തിനുള്ളിൽ 7.5 കോടി രൂപയോളം വിലമതിക്കുന്ന ഓർഡറുകൾ സ്വന്തമാക്കി സ്ട്രോം R3

ചെറിയ ത്രീ-വീൽ ഇലക്ട്രിക് കാറിനെ ശക്തിപ്പെടുത്തുന്നത് 15 കിലോവാട്ട് എസി ഇൻഡക്ഷൻ മോട്ടോറാണ്. ഇത് 90 Nm torque സൃഷ്ടിക്കാൻ പ്രാപ്‌തമാണ്. ട്രാൻസ്മിഷൻ സിസ്റ്റത്തിൽ ഒരൊറ്റ റിഡക്ഷൻ ഗിയർ ഉൾപ്പെടുന്നു.

നാല് ദിവസത്തിനുള്ളിൽ 7.5 കോടി രൂപയോളം വിലമതിക്കുന്ന ഓർഡറുകൾ സ്വന്തമാക്കി സ്ട്രോം R3

ഇക്കോ, നോർമൽ, സ്പോർട്സ് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകൾ ഓഫർ ചെയ്യുന്നു. പുനരുൽപ്പാദന ബ്രേക്കിംഗിന് മൂന്ന് മോഡുകളുമുണ്ട്. വാഹനത്തിലെ 48V ലിഥിയം അയൺ ബാറ്ററി 1,00,000 കിലോമീറ്ററിലധികം നീണ്ടുനിൽക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. കൂടാതെ മൂന്ന് മണിക്കൂറിനുള്ളിൽ ചാർജ് ചെയ്യാനും കഴിയും. പരമാവധി 200 കിലോമീറ്റർ ശ്രേണിയാണ് സ്ട്രോം R# വാഗ്ദാനം ചെയ്യുന്നത്.

Most Read Articles

Malayalam
English summary
Strom R3 Garnered 7.5 Crore Rupees Worth Orders In Just Four Days. Read in Malayalam
Story first published: Tuesday, March 16, 2021, 18:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X