Just In
- just now
പുത്തൻ ലോഗോയുമായി കിയ സോനെറ്റ് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി
- 46 min ago
പുത്തൻ ഇവോസ് എസ്‌യുവിയെ ഷാങ്ഹായ് ഓട്ടോ ഷോയിൽ അവതരിപ്പിച്ച് ഫോർഡ്
- 12 hrs ago
ശ്രവണ വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി സൈലന്റ് എക്സ്പെഡീഷനെ പിന്തുണച്ച് റോയൽ എൻഫീൽഡ്
- 14 hrs ago
മൂന്ന് നിര സീറ്റിംഗും മറ്റ് പരിഷ്കരണങ്ങളുമായി ID.6 മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഫോക്സ്വാഗൺ
Don't Miss
- News
ലീഗിന് 4 സീറ്റ് അധികം; യുഡിഎഫിന് 75 മുതല്‍ 80 വരെ സീറ്റുകള്‍, തുടര്‍ ഭരണമില്ലെന്ന് വിലയിരുത്തല്‍
- Travel
ശര്‍ക്കര പാത്രത്തിലെ ദേവി മുതല്‍ മിഴാവിന്റെ രൂപത്തിലെത്തിയ ദേവി വരെ!
- Lifestyle
ഈ രാശിക്കാരുടെ പ്രശ്നങ്ങള്‍ നീങ്ങും ഇന്ന്; രാശിഫലം
- Movies
ചുംബനരംഗത്തെ കുറിച്ച് വീട്ടുകാരോട് പറഞ്ഞു, അവരുടെ പ്രതികരണവും അറിയണമായിരുന്നു: സാനിയ അയ്യപ്പന്
- Finance
കൊവിഡ് രണ്ടാം തരംഗം, കുത്തനെ ഇടിഞ്ഞ് ഇരുചക്ര വാഹന വിപണി
- Sports
IPL 2021: പഞ്ചാബിന് വിജയവഴിയില്‍ തിരിച്ചെത്താം, ഇക്കാര്യങ്ങള്‍ മാറണം, വരേണ്ടത് ഈ 3 പേര്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഏപ്രിൽ മാസം ഇന്ത്യൻ വിപണിയിലെത്തുന്ന പുത്തൻ എസ്‌യുവികൾ
ഇന്ത്യൻ വാഹന വ്യവസായം 2021 -ൽ വിൽപ്പനയുടെ കാര്യത്തിൽ ശക്തമായ വളർച്ച കൈവരിച്ചു, വർഷത്തിന്റെ മൂന്ന് മാസമേ പിന്നിട്ടിട്ടുള്ളൂവെങ്കിലും, പുതിയ വാഹനങ്ങൾ ഇതിനകം തന്നെ ഇന്ത്യൻ വിപണിയിലെത്തിയിട്ടുണ്ട്.

അടുത്ത മാസം, എസ്‌യുവി ശ്രേണിയിൽ ധാരാളം പ്രവർത്തനങ്ങൾ നടക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. സിട്രൺ, ഹ്യുണ്ടായി, മഹീന്ദ്ര & മഹീന്ദ്ര, ഫോക്‌സ്‌വാഗൺ തുടങ്ങിയ നിർമ്മാതാക്കളിൽ നിന്ന് പുതിയ ലോഞ്ചുകളുണ്ടാവും.

2021 ഏപ്രിലിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്താൻ ഉദ്ദേശിക്കുന്ന അല്ലെങ്കിൽ അപ്പോൾ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന അഞ്ച് വാഹനങ്ങൾ ഞങ്ങൾ ഇവിടെ പട്ടികപ്പെടുത്തിയിട്ടുണ്ട്.
MOST READ: ഫെയിം ഇന്ത്യ പദ്ധതിയുടെ രണ്ടാം ഘട്ടം; പൊതു ഗതാഗത സംവിധാനത്തെ വൈദ്യുതീകരിക്കുക ലക്ഷ്യം

സിട്രൺ C5 എയർക്രോസ്
ഇന്ത്യൻ വിപണിയിൽ സിട്രണിന്റെ കന്നി ഓഫറായ C5 എയർക്രോസ് 2021 ഏപ്രിൽ 7 -ന് ഇന്ത്യൻ വിപണിയിൽ എത്തും. 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിനാണ് ഇതിൽ പ്രവർത്തിക്കുന്നത്, 177 bhp കരുത്തും 400 Nm torque ഉം സൃഷ്ടിക്കുന്ന എഞ്ചിൻ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കുന്നു.

സിട്രൺ C5 എയർക്രോസിന്റെ എക്സ്-ഷോറൂം വില ഏകദേശം 30 ലക്ഷം രൂപയിൽ ആരംഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത് ബ്രാൻഡിന്റെ ലാ മെയ്സൺ ഡീലർഷിപ്പുകൾ വഴി വിൽപ്പനയ്ക്കെത്തും. ഇന്ത്യയിലെ 10 നഗരങ്ങളിൽ ബ്രാൻഡ് ഷോറൂമുകൾ തുറക്കും.

ഹ്യുണ്ടായി അൽകാസർ
2021 ഏപ്രിൽ 6 -ന് ഹ്യുണ്ടായി അൽകാസർ ആഗോളതലത്തിൽ അനാച്ഛാദനം ചെയ്യും, അതേ മാസം തന്നെ ഇന്ത്യയിൽ വാഹനത്തിന്റെ ലോഞ്ച് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആറ്, ഏഴ്-സീറ്റ് കോൺഫിഗറേഷനുകളിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന ക്രെറ്റയുടെ മൂന്ന്-വരി പതിപ്പാണ് അൽകാസർ.

1.5 ലിറ്റർ NA പെട്രോൾ (115 bhp / 144 Nm), 1.5 ലിറ്റർ ടർബോ-ഡീസൽ (115 bhp / 250 Nm), 1.4 ലിറ്റർ ടർബോ- പെട്രോൾ (140 bhp / 242 Nm) എന്നിങ്ങനെ ക്രെറ്റയുടെ അതേ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ ഇത് ലഭ്യമാകും.
MOST READ: പൊലീസ് കുപ്പായത്തിൽ F-150 റെസ്‌പോണ്ടർ പതിപ്പിനെ അവതരിപ്പിച്ച് ഫോർഡ്

പുതുതലമുറ മഹീന്ദ്ര XUV 500
പുതുതലമുറ മഹീന്ദ്ര XUV 500 അടുത്ത മാസം ഇന്ത്യൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന എസ്‌യുവിയെ റോഡ് ടെസ്റ്റുകളിൽ എണ്ണമറ്റ തവണ കണ്ടെത്തിയിട്ടുണ്ട്.

കൂടാതെ പുതിയ മോഡലിന് പനോരമിക് സൺറൂഫ്, പവർഡ് സീറ്റുകൾ (മെമ്മറി ഫംഗ്ഷന് സാധ്യതയുണ്ട്), ഡ്യുവൽ സ്‌ക്രീൻ ഡാഷ്‌ബോർഡ് എന്നിവ പോലുള്ള ധാരാളം പ്രീമിയം സവിശേഷതകൾ ലഭിക്കും. പവർട്രെയിൻ ഓപ്ഷനുകൾ ഥാറിലെ 2.0 ലിറ്റർ ടർബോ-പെട്രോൾ, 2.2 ലിറ്റർ ടർബോ-ഡീസൽ പോലെയാകുമെന്ന് പ്രതീക്ഷിക്കുന്നു.
MOST READ: ഇലക്ട്രിക് വാഹന ലോകത്ത് ചുവടുറപ്പിക്കാന്‍ ഇന്ത്യ; സ്വീകാര്യതയേറുന്നുവെന്ന് റിപ്പോര്‍ട്ട്

മഹീന്ദ്ര ബൊലേറോ നിയോ
മഹീന്ദ്ര അടുത്ത മാസം TUV 300 ഫെയ്‌സ്‌ലിഫ്റ്റും പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ‘ബൊലേറോ നിയോ' എന്ന് പുനർനാമകരണം ചെയ്യും. വാഹനത്തിന് 1.5 ലിറ്റർ ടർബോ-ഡീസൽ എഞ്ചിൻ ഉണ്ടായിരിക്കും.

യൂണിറ്റ് 100 bhp കരുത്തും 240 Nm torque ഉം ബെൽറ്റ് ചെയ്യും. ട്രാൻസ്മിഷൻ ചോയ്‌സുകളിൽ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സും അഞ്ച് സ്പീഡ് AMT നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും.

ഫോക്സ്വാഗൺ ടിഗുവാൻ
ഫോക്സ്‍വാഗൺ 2021 ടിഗുവാൻ ഉടൻ ഇന്ത്യൻ വിപണിയിലെത്തും. മിക്കവാറും 2021 ഏപ്രിലിൽ തന്നെ മോഡലിന്റെ ലോഞ്ച് ഉണ്ടാവും. എസ്‌യുവി കഴിഞ്ഞ മാസം ഇന്ത്യയിൽ പരീക്ഷണം നടത്തിയിരുന്നു.

ടിഗുവാന്റെ സവിശേഷതകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, പക്ഷേ ഇത് 2.0 ലിറ്റർ പെട്രോൾ മോട്ടോർ (190 bhp / 320 Nm) അല്ലെങ്കിൽ 1.5 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ് (150 bhp / 250 Nm) എന്നിവയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.