പൊലീസ് കുപ്പായത്തിൽ F-150 റെസ്‌പോണ്ടർ പതിപ്പിനെ അവതരിപ്പിച്ച് ഫോർഡ്

പൊലീസ് സേനയ്ക്ക് പ്രത്യേകമായി നിർമിച്ച F-150 റെസ്‌പോണ്ടർ പതിപ്പിനെ പുറത്തിറക്കി ഫോർഡ്. സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് നിരവധി മാറ്റങ്ങളാണ് പുത്തൻ വേരിയന്റിൽ കമ്പനി ഒരുക്കിയിരിക്കുന്നത്.

പൊലീസ് കുപ്പായത്തിൽ F-150 റെസ്‌പോണ്ടർ പതിപ്പിനെ അവതരിപ്പിച്ച് ഫോർഡ്

അതിൽ വർധിച്ച ശേഷി, മെച്ചപ്പെട്ട 120 മൈൽ വേഗത, ടോർഖ് ഓൺ ഡിമാൻഡ് ട്രാൻസ്ഫർ കേസുള്ള ഓട്ടോമാറ്റിക് ഫോർ വീൽ ഡ്രൈവ് മോഡ്, വരണ്ട നടപ്പാത നന്നായി കൈകാര്യം ചെയ്യാനും നനഞ്ഞ പ്രതലങ്ങളിൽ ട്രാക്ഷൻ വർധിപ്പിക്കാനും അനുവദിക്കുന്നു.

പൊലീസ് കുപ്പായത്തിൽ F-150 റെസ്‌പോണ്ടർ പതിപ്പിനെ അവതരിപ്പിച്ച് ഫോർഡ്

2021 F-150 സൂപ്പർ ക്രൂ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഈ പൊലീസ് വാഹനം നിർമിച്ചിരിക്കുന്നത്. പൊലീസ് വകുപ്പുകളുടെ ആവശ്യങ്ങളായ എമർജൻസി റെസ്‌പോൺസ് ഗിയർ, മൊബൈൽ കമാൻഡ് സെന്ററുകൾ എന്നിവ മികച്ച രീതിയിൽ ഉപയോഗിക്കാൻ സഹായിക്കുന്ന വിധത്തിലാണ് പിക്കപ്പ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

MOST READ: C5 എയർക്രോസ് എസ്‌യുവി ഏപ്രിൽ 7 -ന് പുറത്തിറക്കാനൊരുങ്ങി സിട്രൺ

പൊലീസ് കുപ്പായത്തിൽ F-150 റെസ്‌പോണ്ടർ പതിപ്പിനെ അവതരിപ്പിച്ച് ഫോർഡ്

അതോടൊപ്പം മികച്ച തോയിംഗ് കപ്പാസിറ്റി, പേലോഡ് കപ്പാസിറ്റി, ഇന്റീരിയർ പാസഞ്ചർ വോളിയം എന്നിവയും പിക്കപ്പ് വാഗ്ദാനം ചെയ്യുന്നു. F-150 പൊലീസ് റെസ്‌പോണ്ടറിൽ 3.5 ലിറ്റർ ഇക്കോബൂസ്റ്റ് എഞ്ചിനാണ് ഫോർഡ് സജ്ജീകരിച്ചിരിക്കുന്നത്.

പൊലീസ് കുപ്പായത്തിൽ F-150 റെസ്‌പോണ്ടർ പതിപ്പിനെ അവതരിപ്പിച്ച് ഫോർഡ്

അത് 400 bhp കരുത്തും 500 500 lb.-ft. ടോർഖും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എഞ്ചിൻ 10 സ്പീഡ് സെലക്റ്റ് ഷിഫ്റ്റ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

ഇത് സ്റ്റോക്ക് F-150 മോഡലിനേക്കാൾ ഉയർന്ന വേഗത കൈവരിക്കാൻ പ്രാപ്തമാക്കിയിരിക്കുന്നു.

MOST READ: നാല് ദിവസത്തിനുള്ളിൽ 7.5 കോടി രൂപയോളം വിലമതിക്കുന്ന ഓർഡറുകൾ സ്വന്തമാക്കി സ്ട്രോം R3

പൊലീസ് കുപ്പായത്തിൽ F-150 റെസ്‌പോണ്ടർ പതിപ്പിനെ അവതരിപ്പിച്ച് ഫോർഡ്

ക്യാബിനകത്ത് സ്റ്റാൻഡേർഡായി ക്ലൗഡ് കണക്റ്റിവിറ്റിയുള്ള വാഹനത്തിന് SYNC 4 ലഭിക്കും. സെന്റർ സ്റ്റാക്കിൽ 8 ഇഞ്ച് ടച്ച്‌സ്‌ക്രീനും വയർലെസ് അപ്‌ഡേറ്റുകളുള്ള ഉൾച്ചേർത്ത മോഡമും സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ സ്വീകരിക്കാൻ ഇത് ഏജൻസികളെ അനുവദിക്കുന്നു.

പൊലീസ് കുപ്പായത്തിൽ F-150 റെസ്‌പോണ്ടർ പതിപ്പിനെ അവതരിപ്പിച്ച് ഫോർഡ്

ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെ നവീകരിച്ച 4 ഇഞ്ച് പ്രൊഡക്‌ടീവിറ്റി സ്‌ക്രീൻ സ്റ്റാൻഡേർഡാണെന്നതും ശ്രദ്ധേയം. കൂടാതെ വാഹനത്തിന് അപ്ഡേറ്റ് ചെയ്ത ഇരുണ്ട നിറമുള്ള ഇന്റീരിയറിൽ പൊലീസ്-ഗ്രേഡ് ഹെവി-ഡ്യൂട്ടി ക്ലോത്ത് ഫ്രണ്ട് സീറ്റുകൾ, സുരക്ഷാ ആവശ്യങ്ങൾക്കായി രണ്ട് ഫ്രണ്ട് സീറ്റ്ബാക്കുകളിലും ബിൽറ്റ്-ഇൻ സ്റ്റീൽ ഇൻറഷൻ പ്ലേറ്റുകൾ, റെഡ്-വൈറ്റ് ടാസ്‌ക് ലൈറ്റിംഗ് എന്നിവയും ഉൾപ്പെടുന്നു.

MOST READ: S5 സ്‌പോര്‍ട്ബാക്ക് അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ഔഡി

പൊലീസ് കുപ്പായത്തിൽ F-150 റെസ്‌പോണ്ടർ പതിപ്പിനെ അവതരിപ്പിച്ച് ഫോർഡ്

റിവേഴ്സ് സെൻസിംഗ് സിസ്റ്റം പോലുള്ള സ്റ്റാൻഡേർഡ് പുതിയ ഡ്രൈവർ-അസിസ്റ്റ് സവിശേഷതകളും F-150 റെസ്‌പോണ്ടർ പതിപ്പിന്റെ പ്രത്യേകതകളാണ്. അതോടൊപ്പം കാൽനടയാത്രക്കാരെ കണ്ടെത്തുന്നതിനുള്ള പ്രീ-കൂളിഷൻ അസിസ്റ്റും ഫോർഡ് പിക്കപ്പിൽ ഒരുക്കിയിട്ടുണ്ട്.

പൊലീസ് കുപ്പായത്തിൽ F-150 റെസ്‌പോണ്ടർ പതിപ്പിനെ അവതരിപ്പിച്ച് ഫോർഡ്

ഫോർവേഡ് കൂളിഷൻ വാർണിംഗ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ക്രോസ്-ട്രാഫിക് അലേർട്ടിനൊപ്പം ബ്ലൈൻഡ് സ്പോട്ട് ഇൻഫർമേഷൻ സിസ്റ്റം എന്നിവയും F-150 റെസ്‌പോണ്ടറിൽ ലഭ്യമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford Introduced The All-New 2021 F-150 Police Responder. Read in Malayalam
Story first published: Wednesday, March 17, 2021, 17:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X