ആവശ്യക്കാര്‍ കുറഞ്ഞിട്ടില്ല; 2021 ഫെബ്രുവരിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഡീസല്‍ കാറുകള്‍ ഇതാ

മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി ബിഎസ് VI-ലേക്ക് എഞ്ചിന്‍ നവീകരണം വന്നതിനുശേഷം പല കമ്പനികളും ഒരോരോ കാരണങ്ങള്‍ പറഞ്ഞ് ഡീസല്‍ കാറുകളുടെ വില്‍പ്പന അവസാനിപ്പിച്ചിരുന്നു.

ആവശ്യക്കാര്‍ കുറഞ്ഞിട്ടില്ല്; 2021 ഫെബ്രുവരിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഡീസല്‍ കാറുകള്‍ ഇതാ

എന്നാല്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഡീസല്‍ കാറുകള്‍ ഒഴിവാക്കിയിട്ടുണ്ടെങ്കിലും അവയുടെ ആവശ്യം കുറഞ്ഞിട്ടില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്. 2021 ഫെബ്രുവരി മാസത്തെ ഡീസല്‍ കാറുകളുടെ വില്‍പ്പന പട്ടിക പരിശോധിച്ചാല്‍ അത് മനസ്സിലാക്കാനും സാധിക്കും.

ആവശ്യക്കാര്‍ കുറഞ്ഞിട്ടില്ല്; 2021 ഫെബ്രുവരിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഡീസല്‍ കാറുകള്‍ ഇതാ

2021 ഫെബ്രുവരി മാസത്തില്‍ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായില്‍ നിന്നുള്ള ക്രെറ്റയാണ് ആദ്യ സ്ഥാനത്തുള്ളത്. മഹീന്ദ്രയുടെ മൂന്ന് മോഡലുകള്‍ പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്.

MOST READ: ആവശ്യക്കാര്‍ ഇല്ല; E-ക്ലാസ് ഓള്‍-ടെറെയ്ന്‍ മോഡലിനെ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് മെര്‍സിഡീസ്

ആവശ്യക്കാര്‍ കുറഞ്ഞിട്ടില്ല്; 2021 ഫെബ്രുവരിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഡീസല്‍ കാറുകള്‍ ഇതാ

ക്രെറ്റയുടെ ഡീസല്‍ മോഡല്‍ കഴിഞ്ഞ മാസം 7,558 യൂണിറ്റ് വിറ്റഴിച്ചു. ഡീസല്‍ വേരിയന്റിന് ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അതിന്റെ പകുതിയിലധികം വില്‍പ്പനയും ഡീസല്‍ മോഡലാണ് നേടികൊടുക്കുന്നതെന്നും കമ്പനി അറിയിച്ചു.

Rank Model Feb'21
1 Hyundai Creta 7,558
2 Toyota Innova 5,886
3 Mahindra Bolero 4,843
4 Mahindra Scorpio 3,532
5 Kia Sonet 3,397
6 Kia Seltos 3,150
7 Mahindra Thar 2,228
8 Tata Harrier 2,030
9 Toyota Fortuner 2,030
10 Ford Ecosport 1,948
ആവശ്യക്കാര്‍ കുറഞ്ഞിട്ടില്ല്; 2021 ഫെബ്രുവരിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഡീസല്‍ കാറുകള്‍ ഇതാ

ജാപ്പനീസ് ബ്രാന്‍ഡായ ടൊയോട്ടയില്‍ നിന്നുള്ള ഇന്നോവ കഴിഞ്ഞ മാസം 5,886 യൂണിറ്റുകള്‍ വിറ്റഴിച്ച് രാണ്ടാം സ്ഥാനത്ത് ഇടംപിടിച്ചു. ഇന്നോവയുടെ ഡീസല്‍ മോഡലിന് എല്ലായ്‌പ്പോഴും ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

MOST READ: ഇലക്ട്രിക് വാഹന ലോകത്ത് ചുവടുറപ്പിക്കാന്‍ ഇന്ത്യ; സ്വീകാര്യതയേറുന്നുവെന്ന് റിപ്പോര്‍ട്ട്

ആവശ്യക്കാര്‍ കുറഞ്ഞിട്ടില്ല്; 2021 ഫെബ്രുവരിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഡീസല്‍ കാറുകള്‍ ഇതാ

ഈ പട്ടികയില്‍ ടൊയോട്ടയുടെ രണ്ട് മോഡലുകളാണ് ഇടംപിടിച്ചിരിക്കുന്നത്. ബ്രാന്‍ഡിന്റെ വില്‍പ്പനയില്‍ 21 ശതമാനം പങ്കും ഈ മോഡലുകള്‍ക്കുണ്ട്. മഹീന്ദ്ര ബൊലേറോയാണ് മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ മാസം ബൊലേറോയുടെ 4,843 ഡീസല്‍ യൂണിറ്റുകള്‍ കമ്പനി വിറ്റു.

ആവശ്യക്കാര്‍ കുറഞ്ഞിട്ടില്ല്; 2021 ഫെബ്രുവരിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഡീസല്‍ കാറുകള്‍ ഇതാ

ഇതിനുശേഷം കമ്പനിയുടെ സ്‌കോര്‍പിയോയാണ് പട്ടികയില്‍ നാലാമതുള്ളത്. 3,532 യൂണിറ്റുകളായിരുന്നു വില്‍പ്പന. കമ്പനിയുടെ മൂന്ന് മോഡലുകള്‍ ഈ പട്ടികയില്‍ ഉണ്ട്, മൊത്തം വില്‍പ്പനയുടെ 29 ശതമാനം വില്‍പ്പനയും ബ്രാന്‍ഡിനായി സമ്മാനിക്കുന്നു.

MOST READ: എയർബാഗ് തകരാർ, അർബൻ ക്രൂയിസറിനെ തിരിച്ചുവിളിച്ച് ടൊയോട്ട

ആവശ്യക്കാര്‍ കുറഞ്ഞിട്ടില്ല്; 2021 ഫെബ്രുവരിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഡീസല്‍ കാറുകള്‍ ഇതാ

3,397 യൂണിറ്റുകളുടെ വില്‍പ്പനയുമായി കിയ സോനെറ്റ് അഞ്ചാം സ്ഥാനത്തുണ്ട്. കിയ സെല്‍റ്റോസാണ് പട്ടികയിലെ ആറാം സ്ഥാനക്കാരന്‍. 3,150 യൂണിറ്റുകള്‍ കമ്പനി വിറ്റു, വില്‍പ്പനയില്‍ നേരിയ കുറവുണ്ടെങ്കിലും സോനെറ്റിന് 42 ശതമാനം വില്‍പ്പനയും സെല്‍റ്റോസിന് 38 ശതമാനവും വില്‍പ്പനയുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.

ആവശ്യക്കാര്‍ കുറഞ്ഞിട്ടില്ല്; 2021 ഫെബ്രുവരിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഡീസല്‍ കാറുകള്‍ ഇതാ

2,228 യൂണിറ്റുകളുടെ വില്‍പ്പനയുമായി മഹീന്ദ്ര ഥാര്‍ പട്ടികയില്‍ എഴാമനായി ഇടംപിടിക്കുന്നു. പെട്രോളിലും ഡീസലിലും മികച്ച വില്‍പ്പനയാണ് മോഡലിന് ലഭിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ടാറ്റ ഹാരിയര്‍ കഴിഞ്ഞ മാസം 2,030 യൂണിറ്റുളുടെ വില്‍പ്പനയുമായി ഥാര്‍ പിന്നില്‍ സ്ഥാനം പിടിക്കുന്നു.

MOST READ: ഫോർഡിന്റെ പ്രതീക്ഷ ഇനി ടെറിട്ടറി എസ്‌യുവിയിൽ; അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങൾ

ആവശ്യക്കാര്‍ കുറഞ്ഞിട്ടില്ല്; 2021 ഫെബ്രുവരിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഡീസല്‍ കാറുകള്‍ ഇതാ

ആഭ്യന്തര നിര്‍മ്മാതാക്കളായ ടാറ്റയില്‍ നിന്നും ഈ പട്ടികയില്‍ ഇടംപിടിക്കുന്ന ഏക മോഡല്‍ കൂടിയാണ് ഹാരിയര്‍. ഫോര്‍ച്യൂണറിന്റെ 2,030 യൂണിറ്റുകള്‍ ടൊയോട്ട വിറ്റു. ഇതിനുശേഷം, അവസാന സ്ഥാനക്കാരനായി ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് പട്ടികയില്‍ ഇടംപിടിച്ചു. കഴിഞ്ഞ മാസത്തില്‍ മോഡലിന്റെ 1,948 യൂണിറ്റുകള്‍ കമ്പനി വിറ്റു.

ആവശ്യക്കാര്‍ കുറഞ്ഞിട്ടില്ല്; 2021 ഫെബ്രുവരിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഡീസല്‍ കാറുകള്‍ ഇതാ

ഫെബ്രുവരിയില്‍ ഇന്ത്യയില്‍ വിറ്റ മൊത്തം കാറുകളുടെ 16.7 ശതമാനം ഡീസലാണ്. മാരുതി സുസുക്കി, ഫോക്‌സ്‌വാഗണ്‍, സ്‌കോഡ തുടങ്ങിയ കമ്പനികള്‍ രാജ്യത്ത് ഡീസല്‍ കാറുകള്‍ വില്‍ക്കുന്നത് നിര്‍ത്തി, ടാറ്റയും റെനോയും ചെറിയ ഡീസല്‍ എഞ്ചിനുകളും നിര്‍ത്തിയിരുന്നു.

Source: Autopunditz

Most Read Articles

Malayalam
English summary
Hyundai Creta To Ford Ecosport, Find Here Best Selling Diesel Cars In February 2021. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X