Just In
- 5 hrs ago
ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്‍പ്പന 1,000 യൂണിറ്റുകള്‍ പിന്നിട്ടു; പ്രതിമാസ വില്‍പ്പനയിലും വര്‍ധനവ്
- 6 hrs ago
സഹായഹസ്തവുമായി എംജി; ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ദേവ്നന്ദന്‍ ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപി
- 6 hrs ago
പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ
- 7 hrs ago
ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്
Don't Miss
- Movies
ഡിമ്പലിന്റെ കരച്ചില് സിമ്പതി ആയിട്ട് തന്നെ് തോന്നി, കിടിലും നന്നായി പെര്‍ഫോം ചെയ്തു, അശ്വതിയുടെ കുറിപ്പ്
- Finance
കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ കടുത്ത ദുരിതത്തില്‍; വില കുടിശ്ശിക 149 കോടി രൂപ...എന്ന് തീരും ഈ കഷ്ടം
- News
കൊവിഡ് വാക്സിനേഷൻ: രജിസ്ട്രേഷൻ ഓൺലൈൻ വഴി മാത്രം, സ്പോട്ട് രജിസ്ട്രേഷൻ റദ്ദാക്കി, മാർഗ്ഗനിർദേശങ്ങൾ
- Sports
IPL 2021: എന്തൊരടി! കമ്മിന്‍സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്‍ഡ് പഴങ്കഥ
- Lifestyle
പല്ലിലെ മഞ്ഞ നിറം വേരോടെ കളയും തേന്‍- ഉപ്പ് മിശ്രിതം
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആവശ്യക്കാര്‍ ഇല്ല; E-ക്ലാസ് ഓള്-ടെറെയ്ന്‍ മോഡലിനെ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് മെര്‍സിഡീസ്
E-ക്ലാസ് ഓള്-ടെറെയ്ന്‍ മോഡലിനെ ഇന്ത്യന്‍ വെബ്സൈറ്റില്‍ നിന്നും നീക്കം ചെയ്ത് നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ്. വോള്‍വോ V90 ക്രോസ് കണ്‍ട്രിയുമായി മത്സരിക്കുന്ന ഒരു എസ്റ്റേറ്റ് മോഡലായിരുന്നു E-ക്ലാസ് ഓള്-ടെറെയ്ന്‍.

ക്രോസ്ഓവര്‍ അപ്പീല്‍ നല്‍കുന്നതിന് വാഹനത്തിന് പരുക്കന്‍ ബോഡി കിറ്റുകളും കമ്പനി വാഗ്ദാനം ചെയ്തിരുന്നു. നിര്‍ഭാഗ്യവശാല്‍, എസ്റ്റേറ്റുകള്‍ ഇന്ത്യയില്‍ വളരെ പ്രചാരമില്ലാത്തതിനാലാകാം പിന്‍വലിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ വിപണിയില്‍ 75 ലക്ഷം രൂപയായിരുന്നു വാഹനത്തിന്റെ എക്സ്ഷോറൂം വില.

192 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കുന്ന ബിഎസ് VI നിലവാരത്തോടെയുള്ള 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് E-ക്ലാസ് ഓള്-ടെറെയ്ന്‍ കരുത്ത് നല്‍കിയിരുന്നത്.
MOST READ: പരീക്ഷണയോട്ടത്തിനിടെ ക്യാമറ കണ്ണിൽ കുടുങ്ങി 2021 ഇസൂസു D-മാക്സ് V-ക്രോസ്

എഞ്ചിന് 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കുകയും ചെയ്യുന്നു. കൂടാതെ 4 മാറ്റിക് ഓള്-വീല്‍ ഡ്രൈവ് സിസ്റ്റം വഴി നാല് ചക്രങ്ങളിലേക്കും കരുത്ത് എത്തിക്കുന്നു. ഓഫ്-റോഡ് ക്രമീകരണങ്ങളുള്ള ഒരു ഓള്-ടെറെയ്ന്‍ ട്രാന്സ്മിഷന് മോഡ് ഉള്‍പ്പെടെ ഒന്നിലധികം ഡ്രൈവിംഗ് മോഡുകള്‍ വാഹനത്തിന് ലഭിച്ചിരുന്നു.

ഓള്-ടെറെയ്ന്‍ പതിപ്പില്‍ എയര്‍ സസ്പെന്ഷന് സജ്ജീകരിച്ചിരിക്കുന്നു, ഇത് കാറിന്റെ സവാരി ഉയരം 35 മില്ലീമീറ്റര്‍ വരെ ഉയര്‍ത്തുകയും ചെയ്തിരുന്നു. സെഡാന്റെ ഓഫ്-റോഡ് വേരിയന്റായി E-ക്ലാസ് ഓള്-ടെറെയ്ന്‍ അന്താരാഷ്ട്ര വിപണികളില്‍ ലഭ്യമാണ്.
MOST READ: ഇലക്ട്രിക് വാഹന ലോകത്ത് ചുവടുറപ്പിക്കാന്‍ ഇന്ത്യ; സ്വീകാര്യതയേറുന്നുവെന്ന് റിപ്പോര്‍ട്ട്

E-ക്ലാസ് SWB (ഷോര്‍ട്ട് വീല്‍ബേസ്) മോഡലിനെ അടിസ്ഥാനമാക്കിയാണ് ഓള്-ടെറെയ്ന്‍ വേരിയന്റ് ഒരുങ്ങുന്നത്. മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ് ഓള്-ടെറെയ്ന്‍ സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്ന് വ്യത്യസ്തമാക്കുന്നതിന് ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും അധിക സൗന്ദര്യവര്‍ദ്ധക ഘടകങ്ങളും ഉള്‍ക്കൊള്ളുന്നു.

മുന്‍വശത്ത് ഒരു ജോടി സില്‍വര്‍ ഗ്രില്‍ സ്ലേറ്റുകള് കാണാം, ഫ്രണ്ട് ബമ്പറില്‍ പ്രധാനമായും സില്‍വര്‍ സ്കിഡ് പ്ലേറ്റ് ലഭിച്ചിരുന്നു. E-ക്ലാസ് ഓള്-ടെറെയ്നിന്റെ സൈഡ് പ്രൊഫൈല്‍ വീല്‍ ആര്ച്ചുകളില് ബ്ലാക്ക് ക്ലാഡിംഗുമായി വരുന്നു.
MOST READ: എയർബാഗ് തകരാർ, അർബൻ ക്രൂയിസറിനെ തിരിച്ചുവിളിച്ച് ടൊയോട്ട

റൂഫില്‍ സില്‍വര്‍ റെയിലുകളുള്ള ചരിഞ്ഞ പിന്ഭാഗമുണ്ട്. ഓള്-ടെറെയ്ന്‍ മോഡല്‍ 19 ഇഞ്ച് അഞ്ച് സ്പോക്ക് അലോയ് വീലുകളിലാണ് വിപണിയില്‍ എത്തിയിരുന്നത്.

വീല്‍ ആര്‍ച്ചുകളിലെ ബ്ലാക്ക് ക്ലാഡിംഗ് റിയര്‍ ബമ്പറിലേക്ക് നീളുന്നു. അതില്‍ റിയര്‍ സ്കിഡ് പ്ലേറ്റും ഡ്യുവല്‍ എക്സ്ഹോസ്റ്റുകളും ഉണ്ട്. നേര്‍ത്ത ക്രോം സ്ട്രിപ്പിലൂടെ ബന്ധിപ്പിച്ച എല്‍ഇഡി ടെയില്‍ ലാമ്പുകളും പിന്‍ഭാഗത്ത് കാണാം.
MOST READ: മെയ്ഡ് ഇൻ ഇന്ത്യ ജീപ്പ് റാങ്ലർ വിപണിയിലെത്തി; പ്രാരംഭ വില 53.90 ലക്ഷം രൂപ

E-ക്ലാസ് ഓള്-ടെറെയ്ന്‍ സ്റ്റാന്‍ഡേര്‍ഡ്-വീല്‍ബേസ് മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും, ഇതിന്റെ നീളം ഏകദേശം 116 mm കുറവാണ്, കൂടാതെ 158 mm വീല്‍ബേസ് കുറവാണ്. എന്നിരുന്നാലും, വലിയ റിയര്‍ ഓവര്‍ഹാംഗ് കാറിന്റെ ബൂട്ട് സ്ഥലം 640 ലിറ്ററായി ഉയര്‍ത്താന്‍ സഹായിച്ചു. പിന് സീറ്റുകള്‍ മടക്കുന്നതേടെ ബൂച്ച് സ്പെയ്സ് 1,820 ലിറ്ററായി ഉയര്‍ത്താനും സാധിക്കും.

E-ക്ലാസ് ഓള്-ടെറെയ്നിലെ ഇന്റീരിയറുകള്‍ സാധാരണ സെഡാന് മോഡലിന് സമാനമാണ്. സെഡാന് വേരിയന്റില്‍ നിന്നുള്ള മിക്ക സവിശേഷതകളും മുന്നോട്ട് കൊണ്ടുപോകുന്നു. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എയര്‍ സസ്പെന്ഷന്, പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ്, ത്രീ-സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, ഇലക്ട്രിക്കിലി പ്രവര്‍ത്തിക്കുന്ന ടെയില്‍ഗേറ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.