Just In
- 4 hrs ago
ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്‍പ്പന 1,000 യൂണിറ്റുകള്‍ പിന്നിട്ടു; പ്രതിമാസ വില്‍പ്പനയിലും വര്‍ധനവ്
- 5 hrs ago
സഹായഹസ്തവുമായി എംജി; ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ദേവ്നന്ദന്‍ ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപി
- 5 hrs ago
പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ
- 6 hrs ago
ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്
Don't Miss
- Finance
കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ കടുത്ത ദുരിതത്തില്‍; വില കുടിശ്ശിക 149 കോടി രൂപ...എന്ന് തീരും ഈ കഷ്ടം
- Movies
കിടിലത്തിന്റെ ആരോപണത്തില്‍ വിങ്ങിപ്പൊട്ടി ഡിംപല്‍, വേദന കൊണ്ട് കരയാന്‍ പോലും സാധിക്കാതെ ഞാന്‍ നിന്നിട്ടുണ്ട്
- News
കൊവിഡ് വാക്സിനേഷൻ: രജിസ്ട്രേഷൻ ഓൺലൈൻ വഴി മാത്രം, സ്പോട്ട് രജിസ്ട്രേഷൻ റദ്ദാക്കി, മാർഗ്ഗനിർദേശങ്ങൾ
- Sports
IPL 2021: എന്തൊരടി! കമ്മിന്‍സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്‍ഡ് പഴങ്കഥ
- Lifestyle
പല്ലിലെ മഞ്ഞ നിറം വേരോടെ കളയും തേന്‍- ഉപ്പ് മിശ്രിതം
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പരീക്ഷണയോട്ടത്തിനിടെ ക്യാമറ കണ്ണിൽ കുടുങ്ങി 2021 ഇസൂസു D-മാക്‌സ് V-ക്രോസ്
നിർബന്ധിത ബിഎസ് VI അപ്‌ഡേറ്റ് ലഭിക്കാത്തതിനാൽ ഇസൂസു D-മാക്‌സ് V-ക്രോസ് കഴിഞ്ഞ വർഷം താൽക്കാലികമായി നിർമ്മാതാക്കൾ ഇന്ത്യയിൽ നിർത്തലാക്കിയിരുന്നു.

ഇത്രയും മാസങ്ങൾ കഴിഞ്ഞ്, പുതിയ മോഡൽ ഇപ്പോൾ രാജ്യത്ത് പരീക്ഷണം നടത്തുന്നതിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്തു വന്നിരിക്കുകയാണ്, 2021 ഏപ്രിൽ അവസാനത്തോടെ വാഹനം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

1.9 ലിറ്റർ ഡീസൽ എഞ്ചിന് നിർമ്മാതാക്കൾ നൽകിയ ‘Ddi' ബാഡ്ജുമായിട്ടാണ് ടെസ്റ്റ് വാഹനം ക്യാമറ കണ്ണിൽപെട്ടത്.
MOST READ: പുതിയൊരു എസ്‌യുവിയുമായി ഫോർഡ് ഇന്ത്യയിലേക്ക്; എത്തുന്നത് ടെറിട്ടറി എന്ന മോഡൽ

ബിഎസ് IV കാലഘട്ടത്തിൽ V-ക്രോസ് 134 bhp / 320 Nm 2.5 ലിറ്റർ ഡീസൽ, 150 bhp / 350 Nm 1.9 ലിറ്റർ ഡീസൽ എന്നിങ്ങനെ രണ്ട് മോട്ടോറുകളുമായി വന്നിരുന്നു.

ആദ്യത്തേത് അഞ്ച് സ്പീഡ് മാനുവലുമായി സ്റ്റാൻഡേർഡായി ജോടിയാക്കിയപ്പോൾ രണ്ടാമത്തേത് ആറ് സ്പീഡ് ഓട്ടോമാറ്റിക് ആയി ഇണചേർത്തിരുന്നു.
MOST READ: സർക്കാർ വാഹനങ്ങൾക്ക് ഇനിമുതൽ ആയുസ് 15 വർഷം; കരട് വിജ്ഞാപനവുമായി ഗതാഗത മന്ത്രാലയം

എന്നിരുന്നാലും, വരാനിരിക്കുന്ന ബിഎസ് VI മോഡലിൽ 2.5 ലിറ്റർ ഡീസൽ എഞ്ചിൻ നിർമ്മാതാക്കൾ നൽകില്ല. ഏക 1.9 ലിറ്റർ മോട്ടറിന് ആറ്-സ്പീഡ് മാനുവൽ ഗിയർബോക്സ് ലഭിക്കും. ഇത് മാറ്റിനിർത്തിയാൽ, മറ്റൊരു പ്രധാന നവീകരണവും വാഹനത്തിന് ഉണ്ടാകില്ലെന്ന് ഞങ്ങൾ കണക്കാക്കുന്നു.

ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ്, എൽഇഡി ലൈറ്റിംഗ്, സ്റ്റിയറിംഗ് മൗണ്ട് ചെയ്ത ഓഡിയോ നിയന്ത്രണങ്ങൾ, ഓട്ടോമാറ്റിക് എസി, പവർ വിൻഡോകൾ, പവർഡ് ഡ്രൈവർ സീറ്റ് എന്നിവയടങ്ങുന്ന നിലവിലുള്ള സവിശേഷതകൾ വാഹനത്തിൽ പ്രതീക്ഷിക്കാം.
MOST READ: മുംബൈ തെരുവുകളിലേക്ക് ഇലക്‌ട്രിക് പരിവേഷത്തിൽ തിരികെയെത്തി വിക്ടോറിയ കാരിയേജുകൾ

ഇരട്ട എയർബാഗുകൾ, ABS+EBD, ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ സുരക്ഷയെ പരിപാലിക്കുന്നു.

ബിഎസ് IV ഇസൂസു D-മാക്‌സ് V-ക്രോസിന്റെ അവസാന റെക്കോർഡ് അനുസരിച്ചുള്ള വില 16.55 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയാണ്.
MOST READ: ഫെയിം ഇന്ത്യ പദ്ധതിയുടെ രണ്ടാം ഘട്ടം; പൊതു ഗതാഗത സംവിധാനത്തെ വൈദ്യുതീകരിക്കുക ലക്ഷ്യം

ബിഎസ് VI അവതാരത്തിൽ, മുമ്പത്തേതിനേക്കാൾ ഒരു ലക്ഷം രൂപയി കൂടുതൽ വില വർധന പ്രതീക്ഷിക്കാം. നിലവിലെ കണക്കനുസരിച്ച്, D-മാക്‌സിന് വിപണിയിൽ നേരിട്ടുള്ള എതിരാളികളൊന്നുമില്ല.
Source: Cardekho