സ്ട്രീറ്റ്ഫൈറ്റർ V4 S ഡാർക്ക് സ്റ്റെൽത്തിനെ ആഗോള വിപണികളിലേക്ക് കയറ്റി അയച്ച് ഡുക്കാട്ടി

സ്ട്രീറ്റ്ഫൈറ്റർ V4 S ഡാർക്ക് സ്റ്റെൽത്തിനെ ആഗോള വിപണികളിലേക്ക് കയറ്റി അയച്ച് ഡുക്കാട്ടി. നേക്കഡ് റോഡ്‌സ്റ്ററിന്റെ ഡാർക്ക് സ്റ്റെൽത്ത് എഡിഷൻ ഉടൻ തന്നെ ലോകമെമ്പാടുമുള്ള ഡീലർഷിപ്പുകളിൽ എത്തുമെന്ന് ഇറ്റാലിയൻ ഇരുചക്രവാഹന നിർമ്മാതാവ് സ്ഥിരീകരിച്ചിട്ടുണ്ട്.

സ്ട്രീറ്റ്ഫൈറ്റർ V4 S ഡാർക്ക് സ്റ്റെൽത്തിനെ ആഗോള വിപണികളിലേക്ക് കയറ്റി അയച്ച് ഡ്യുക്കാട്ടി

സ്ട്രീറ്റ്ഫൈറ്റർ V4 സീരീസിന്റെ S വേരിയന്റ് പൂർണമായും കറുപ്പിൽ അണിഞ്ഞൊരുങ്ങിയാണ് വിൽപ്പനയ്ക്ക് എത്തുന്നത്. റേഡിയേറ്റർ ആവരണങ്ങൾ, ഫുട്പെഗ് സജ്ജീകരണം, എക്‌സ്‌ഹോസ്റ്റ് എന്നിവയിലെ സിൽവർ ആക്‌സന്റുകളുടെ ഹൈലൈറ്റുകൾക്കൊപ്പം ഡാർക്ക് സ്റ്റെൽത്ത് വേരിയന്റ് ഓൾ-ബ്ലാക്ക് ഫിനിഷാണ് പായ്ക്ക് ചെയ്‌തിരിക്കുന്നത്.

സ്ട്രീറ്റ്ഫൈറ്റർ V4 S ഡാർക്ക് സ്റ്റെൽത്തിനെ ആഗോള വിപണികളിലേക്ക് കയറ്റി അയച്ച് ഡ്യുക്കാട്ടി

ഫ്രെയിമിൽ ഡാർക്ക് ഗ്രേ ഫിനിഷും വീലുകൾക്ക് ബ്ലാക്ക് കളറും നൽകിയിരിക്കുന്നത് അതേപടി തുടരുന്നു. പുതിയ പെയിന്റ് സ്കീം നിലവിലുള്ള ഡ്യുക്കാട്ടി റെഡ് കളർ ഓപ്ഷനിലേക്ക് ചേരും. ഡാർക്ക് സ്റ്റെൽത്ത് വേരിയന്റിലെ മാറ്റങ്ങൾ വിഷ്വൽ മെച്ചപ്പെടുത്തലുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

MOST READ: ഫോർഡിന്റെ പ്രതീക്ഷ ഇനി ടെറിട്ടറി എസ്‌യുവിയിൽ; അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങൾ

സ്ട്രീറ്റ്ഫൈറ്റർ V4 S ഡാർക്ക് സ്റ്റെൽത്തിനെ ആഗോള വിപണികളിലേക്ക് കയറ്റി അയച്ച് ഡ്യുക്കാട്ടി

അതേസമയം എല്ലാ സ്റ്റൈലിംഗ് സൂചകങ്ങളും സവിശേഷതകളും സ്ട്രീറ്റ്ഫൈറ്റർ V4 S പതിപ്പിന് സമാനമാണ്. സൂപ്പർ ബൈക്കിലെ ഇലക്ട്രോണിക് സംവിധാനങ്ങളിൽ ക്രമീകരിക്കാവുന്ന 43 mm ഓഹ്ലിൻസ് NIX30 ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഓഹ്ലിൻസിൽ നിന്നുള്ള TTX36 യൂണിറ്റുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

സ്ട്രീറ്റ്ഫൈറ്റർ V4 S ഡാർക്ക് സ്റ്റെൽത്തിനെ ആഗോള വിപണികളിലേക്ക് കയറ്റി അയച്ച് ഡ്യുക്കാട്ടി

രണ്ട് അറ്റത്തും സസ്പെൻഷൻ സജ്ജീകരണം പൂർണമായും ക്രമീകരിക്കാവുന്നതാണ്. സ്ട്രീറ്റ്ഫൈറ്റർ V4 സീരീസിന്റെ S വേരിയന്റിന്റെ മുൻവശത്തുള്ള ബ്രെംബോ മോണോബ്ലോക്ക് സ്റ്റൈലമ M4.30 കോളിപ്പറുകളിൽ നിന്നും പ്രയോജനം ലഭിക്കും.

MOST READ: റെട്രോ ലുക്കിൽ ഹ്യുണ്ടായിയുടെ പുത്തൻ ആഢംബര എംപിവി സ്റ്റാരിയ

സ്ട്രീറ്റ്ഫൈറ്റർ V4 S ഡാർക്ക് സ്റ്റെൽത്തിനെ ആഗോള വിപണികളിലേക്ക് കയറ്റി അയച്ച് ഡ്യുക്കാട്ടി

സമഗ്രമായ ഇലക്ട്രോണിക്സ് പാക്കേജിൽ ഓഹ്ലിൻസ് സ്റ്റിയറിംഗ് ഡാംപ്പർ, റൈഡിംഗ് മോഡുകൾ, പവർ മോഡുകൾ, കോർണറിംഗ് എബിഎസ്, ട്രാക്ഷൻ കൺട്രോൾ, വീലി കൺട്രോൾ, സ്ലൈഡ് കൺട്രോൾ, എഞ്ചിൻ ബ്രേക്ക് കൺട്രോൾ, ഓട്ടോ-ടയർ കാലിബ്രേഷൻ, ലോഞ്ച് കൺട്രോൾ, ബൈ ഡയറക്ഷണൽ ക്വിക്ക്-ഷിഫ്റ്റർ എന്നിവ ഡ്യുക്കാട്ടി വാഗ്‌ദാനം ചെയ്യും.

സ്ട്രീറ്റ്ഫൈറ്റർ V4 S ഡാർക്ക് സ്റ്റെൽത്തിനെ ആഗോള വിപണികളിലേക്ക് കയറ്റി അയച്ച് ഡ്യുക്കാട്ടി

ഡ്യുക്കാട്ടിയുടെ 1,103 സിസി, ഡെസ്മോസെഡിസി സ്ട്രേഡേൽ V4, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് മോട്ടോർസൈക്കിളിന് കരുത്ത് പകരുന്നത്. ഇത് 12,750 rpm-ൽ 205 bhp കരുത്തും 11,500 rpm-ൽ 123 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: ഇലക്ട്രിക് വാഹന ലോകത്ത് ചുവടുറപ്പിക്കാന്‍ ഇന്ത്യ; സ്വീകാര്യതയേറുന്നുവെന്ന് റിപ്പോര്‍ട്ട്

സ്ട്രീറ്റ്ഫൈറ്റർ V4 S ഡാർക്ക് സ്റ്റെൽത്തിനെ ആഗോള വിപണികളിലേക്ക് കയറ്റി അയച്ച് ഡ്യുക്കാട്ടി

എഞ്ചിൻ ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഇന്ത്യൻ വിപണിയിലേക്കുള്ള മോഡലിന്റെ പ്രവേശനത്തെ കുറിച്ച് ഇറ്റാലിയൻ സ്പോർട്‌സ് ബൈക്ക് നിർമാതാക്കൾ ഇതുവരെ ഔദ്യോഗികമായി ഒന്നും പുറത്തുവിട്ടിട്ടില്ല.

സ്ട്രീറ്റ്ഫൈറ്റർ V4 S ഡാർക്ക് സ്റ്റെൽത്തിനെ ആഗോള വിപണികളിലേക്ക് കയറ്റി അയച്ച് ഡ്യുക്കാട്ടി

എങ്കിലും രാജ്യത്ത് ഡ്യുക്കാട്ടിക്ക് ലഭിക്കുന്ന ഗംഭീര സ്വീകരണം കണക്കിലെടുത്താൽ സ്ട്രീറ്റ്ഫൈറ്റർ V4 സീരീസിന്റെ S വേരിയന്റും സമീപഭാവിയിൽ വിൽപ്പനയ്ക്ക് എത്തിയേക്കാം. കൂടാതെ 2021-ൽ ഇന്ത്യക്കായി നിരവധി മോഡലുകളെ അവതരിപ്പിക്കാനും കമ്പനി തയാറെടുക്കുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Ducati Streetfighter V4 S Dark Stealth Will Be Arriving In Dealerships Very Soon. Read in Malayalam
Story first published: Thursday, March 18, 2021, 12:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X