റെട്രോ ലുക്കിൽ ഹ്യുണ്ടായിയുടെ പുത്തൻ ആഢംബര എംപിവി സ്റ്റാരിയ

പുതിയൊരു എംപിവി മോഡലുമായി ഹ്യുണ്ടായി എത്തുന്നുവെന്ന് കേട്ടപ്പോൾ തന്നെ ഏവരും ശ്രദ്ധിച്ചുതുടങ്ങി. അടുത്തിടെ ടീസർ ചിത്രങ്ങളും കൂടി പുറത്തുവിട്ടതോടെ വിപണി ഒന്ന് കുലുങ്ങി.

റെട്രോ ലുക്കിൽ ഹ്യുണ്ടായിയുടെ പുത്തൻ ആഢംബര എംപിവി സ്റ്റാരിയ

ഇപ്പോൾ ഇതാ തങ്ങളുടെ ഏറ്റവും പുതിയ എംപിവിയെ വെളിപ്പെടുത്തിയിരിക്കുകയാണ് കൊറിയൻ ബ്രാൻഡ്. സ്റ്റാരിയ എന്നുവിളുക്കുന്ന മോഡൽ അന്താരാഷ്ട്ര വിപണിയിൽ വിൽക്കുന്ന സ്റ്റാരെക്സിന് പകരക്കാരനായി ഇടംപിടിക്കുമെന്നാണ് അഭ്യൂഹങ്ങൾ.

റെട്രോ ലുക്കിൽ ഹ്യുണ്ടായിയുടെ പുത്തൻ ആഢംബര എംപിവി സ്റ്റാരിയ

ചില വിപണികളിൽ ഹ്യുണ്ടായി H1 എന്ന പേരിലും സ്റ്റാരെക്സ് വിൽക്കുന്നുണ്ട്. എന്തായാലും ആഢംബര പ്രീമിയം എംപിവി സെഗ്മെന്റിന്റെ അറ്റത്ത് ആഗോള വിപണികളിൽ ടൊയോട്ട ഹിയേസ് പോലുള്ള എതിരാളികളുമായാകും പുതിയ സ്റ്റാരിയ മാറ്റുരയ്ക്കുക.

MOST READ: അയ്ഗോ X പ്രൊലോഗ് കൺസെപ്റ്റ് വെളിപ്പെടുത്തി ടൊയോട്ട

റെട്രോ ലുക്കിൽ ഹ്യുണ്ടായിയുടെ പുത്തൻ ആഢംബര എംപിവി സ്റ്റാരിയ

റെട്രോ ഫ്ലേവറും ആധുനിക സവിശേഷതകളും ചേർന്നതാണ് ഹ്യുണ്ടായി സ്റ്റാരിയ. എം‌പി‌വി ഒരു വളഞ്ഞ രൂപഘടനയാണ് സ്വീകരിച്ചിരിക്കുന്നത്. ഇത് പഴയ തലമുറ എം‌പി‌വികളുടേതിന് സമാനമാണെന്നതാണ് ശ്രദ്ധേയം. റെട്രോ തീം എടുത്തുകാണിക്കുന്ന മറ്റൊരു ഘടകമാണ് വാഹനത്തിന്റെ ബോക്സി, ടോൾ-ബോയ് പ്രൊഫൈൽ.

റെട്രോ ലുക്കിൽ ഹ്യുണ്ടായിയുടെ പുത്തൻ ആഢംബര എംപിവി സ്റ്റാരിയ

എം‌പിവിക്ക് ഭാവിയും ഭാവവും നൽകുന്ന സവിശേഷതകളെക്കുറിച്ച് പറയുമ്പോൾ ചതുരാകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകളും ബോണറ്റിന്റെ മുഴുവൻ നീളത്തിലും പ്രവർത്തിക്കുന്ന ഒറ്റ, തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്ന ഡിആർഎല്ലും ആകർഷണീയമാണ്.

MOST READ: EQC ഇലക്ട്രിക്കിന്റെ രണ്ടാംഘട്ട ബുക്കിംഗ് ആരംഭിച്ച് മെര്‍സിഡീസ് ബെന്‍സ്

റെട്രോ ലുക്കിൽ ഹ്യുണ്ടായിയുടെ പുത്തൻ ആഢംബര എംപിവി സ്റ്റാരിയ

ഗംഭീര വലിപ്പമുള്ള സ്റ്റാരിയയ്ക്ക് ആധിപത്യം പുലർത്തുന്ന റോഡ് സാന്നിധ്യം സൃഷ്ടിക്കാൻ കഴിയണം. അതിനായി വലിയ വിൻഡ്‌സ്ക്രീൻ, ക്രോം മെഷ് രൂപകൽപ്പനയുള്ള വിശാലമായ ഫ്രണ്ട് ഗ്രിൽ, വലിയ സൈഡ് വിൻഡോകൾ എന്നിവ ഒരുക്കിയിരിക്കുന്നതിനാൽ റോഡിൽ ശ്രദ്ധ എളുപ്പത്തിൽ ലഭിക്കും.

റെട്രോ ലുക്കിൽ ഹ്യുണ്ടായിയുടെ പുത്തൻ ആഢംബര എംപിവി സ്റ്റാരിയ

പിൻഭാഗത്ത് പ്രധാന സവിശേഷത പിക്സൽ ശൈലിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകളാണ്. അകത്ത് മികച്ച സൗകര്യത്തിനു വേണ്ടി ഹ്യുണ്ടായി സ്റ്റാരിയയ്ക്ക് നിരവധി പ്രീമിയം സവിശേഷതകൾ ഉണ്ടായിരിക്കും. ഡ്യുവൽ-ടോൺ നിറം, മൾട്ടി-ലേയേർഡ് ഡാഷ്‌ബോർഡ് എന്നിവയുടെ ഉപയോഗം ഇന്റീരിയറിന്റെ പ്രീമിയംനെസ് വർധിപ്പിക്കും.

MOST READ: എയർബാഗ് തകരാർ, അർബൻ ക്രൂയിസറിനെ തിരിച്ചുവിളിച്ച് ടൊയോട്ട

റെട്രോ ലുക്കിൽ ഹ്യുണ്ടായിയുടെ പുത്തൻ ആഢംബര എംപിവി സ്റ്റാരിയ

സെന്റർ കൺസോളിൽ ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഇടംപിടിക്കുന്നുണ്ട് അത് അലങ്കോലരഹിതമായ ഡാഷ്‌ബോർഡിനിടയിൽ വളരെ വ്യക്തമായി കാണാനാകും. സ്റ്റാരിയ ഓട്ടോമാറ്റിക് വേരിയന്റിന് പുഷ്-ബട്ടൺ ഷിഫ്റ്റ് കൺട്രോൾ ഉണ്ടായിരിക്കുമെന്നതും ശ്രദ്ധേയമാകും.

റെട്രോ ലുക്കിൽ ഹ്യുണ്ടായിയുടെ പുത്തൻ ആഢംബര എംപിവി സ്റ്റാരിയ

സൊനാറ്റ പോലുള്ള മറ്റ് ഹ്യുണ്ടായി കാറുകളിൽ ഈ സവിശേഷത ഇതിനകം ലഭ്യമാണ്. പൂർണമായി ഫീച്ചർ പട്ടിക വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇലക്ട്രിക് സ്ലൈഡിംഗ് ഡോർ, ആംബിയന്റ് ലൈറ്റിംഗ്, ഓട്ടോമാറ്റിക് എസി തുടങ്ങിയ സവിശേഷതകൾ സ്റ്റാരിയയ്ക്ക് ലഭിക്കുമെന്നുറപ്പാണ്.

റെട്രോ ലുക്കിൽ ഹ്യുണ്ടായിയുടെ പുത്തൻ ആഢംബര എംപിവി സ്റ്റാരിയ

മധ്യ നിരയിലെ ക്യാപ്റ്റൻ സീറ്റുകളും ലോവർ വേരിയന്റുകളിലെ ബെഞ്ച് സീറ്റ് ഓപ്ഷനുകളും ഉൾപ്പെടെ ഒന്നിലധികം സീറ്റിംഗ് കോൺഫിഗറേഷനുകളിൽ സ്റ്റാരിയ വാഗ്ദാനം ചെയ്യും. എംപിവിയുടെ 9 സീറ്റർ, 11 സീറ്റർ വേരിയന്റുകൾ ഔദ്യോഗിക ചിത്രങ്ങളിലൂടെ ഹ്യുണ്ടായി വെളിപ്പെടുത്തിയിട്ടുണ്ട്.

റെട്രോ ലുക്കിൽ ഹ്യുണ്ടായിയുടെ പുത്തൻ ആഢംബര എംപിവി സ്റ്റാരിയ

സ്റ്റാരിയയുടെ ടോപ്പ് വേരിയന്റുകളിൽ മുന്നിലും മധ്യ നിരയിലുമുള്ള യാത്രക്കാർക്ക് വ്യക്തിഗത ഹാൻഡ് റെസ്റ്റ് ഉണ്ടായിരിക്കും. ക്യാപ്റ്റൻ സീറ്റുകളിൽ ഓട്ടോമൻ, റെക്ലൈൻ ഫംഗ്ഷൻ എന്നിവയും ഉണ്ടാകും. ഈ പ്രീമിയം എംപിവിയുടെ എഞ്ചിൻ ഓപ്ഷനുകളെ കുറിച്ച് ഇതുവരെ വ്യക്തമായിട്ടില്ല.

റെട്രോ ലുക്കിൽ ഹ്യുണ്ടായിയുടെ പുത്തൻ ആഢംബര എംപിവി സ്റ്റാരിയ

പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ വാഹനത്തിലെത്തുമെന്ന് പ്രതീക്ഷിക്കാം. അത് നിർദ്ദിഷ്ട വിപണിയെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടും. മറ്റ് ഹ്യൂണ്ടായി കാറുകളായ സാന്താ ഫെ, ട്യൂസോൺ എന്നിവ അന്താരാഷ്ട്ര വിപണിയിൽ വാഗ്ദാനം ചെയ്യുന്നതിന് സമാനമാകും എഞ്ചിൻ ഓപ്ഷനുകൾ.

റെട്രോ ലുക്കിൽ ഹ്യുണ്ടായിയുടെ പുത്തൻ ആഢംബര എംപിവി സ്റ്റാരിയ

ഇന്ത്യൻ വിപണിയിൽ സ്റ്റാരിയ വിൽപ്പനയ്ക്ക് എത്തുമോയെന്ന് എന്ന് ഉറപ്പില്ല. എന്നിരുന്നാലും കമ്പനി ഇതിനകം തന്നെ ഇന്ത്യയിൽ സ്റ്റാരിയ എന്ന പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ പുതിയ എംപിവി സമീപ ഭാവിയിൽ രാജ്യത്ത് ചുവടുവെക്കാൻ സാധ്യതയുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Unveiled The New Staria Premium Luxury MPV. Read in Malayalam
Story first published: Thursday, March 18, 2021, 9:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X