അയ്ഗോ X പ്രൊലോഗ് കൺസെപ്റ്റ് വെളിപ്പെടുത്തി ടൊയോട്ട

നാളുകളായി പരക്കുന്ന ഊഹാപോഹങ്ങൾക്ക് അറുതി വരുത്തി X പ്രൊലോഗ് കൺസെപ്റ്റ് ഔദ്യോഗികമായി ടൊയോട്ട വെളിപ്പെടുത്തിയിരിക്കുകയാണ്.

അയ്ഗോ X പ്രൊലോഗ് കൺസെപ്റ്റ് വെളിപ്പെടുത്തി ടൊയോട്ട

വരാനിരിക്കുന്ന അയ്ഗോയുടെ ഒരു നേർകാഴ്ച നൽകിക്കൊണ്ട്, ചെറിയ കാറിന്റെ ബോൾഡും ആകർഷകവുമായ സ്റ്റൈലിംഗ് ഒരു ഫങ്കിയർ ഫാഷണിൽ വ്യക്തമായി കാണാൻ കഴിയും.

അയ്ഗോ X പ്രൊലോഗ് കൺസെപ്റ്റ് വെളിപ്പെടുത്തി ടൊയോട്ട

ജാപ്പനീസ് നിർമ്മാതാക്കൾ 2005 മുതൽ യൂറോപ്പിൽ അയ്ഗോ ഹാച്ച്ബാക്ക് വിൽക്കുന്നുണ്ടെങ്കിലും ചെറിയ ഹാച്ച്ബാക്ക് വിഭാഗം ശ്രേണികളിലുടനീളമുള്ള എസ്‌യുവികളുടെയും ക്രോസ്ഓവറുകളുടെയും അമിതമായ ജനപ്രീതി കാരണം തീർച്ചയായും ഒരു മോശം നിലയിലാണ്.

അയ്ഗോ X പ്രൊലോഗ് കൺസെപ്റ്റ് വെളിപ്പെടുത്തി ടൊയോട്ട

എന്നിരുന്നാലും, X പ്രൊലോഗ് കൺസെപ്റ്റിലൂടെ പ്രിവ്യൂ ചെയ്ത മൂന്നാം തലമുറ അയ്ഗോയിൽ നിന്ന്, ടൊയോട്ട ഇതുവരെ ഹാച്ച്ബാക്ക് വിഭാഗത്തെ ഉപേക്ഷിക്കുന്നതായി കാണുന്നില്ല.

അയ്ഗോ X പ്രൊലോഗ് കൺസെപ്റ്റ് വെളിപ്പെടുത്തി ടൊയോട്ട

നിലവിലുള്ള മോഡലിന് സിട്രൺ C1, പൂഷോ 108 എന്നിവയുമായി നിരവധി സാമ്യതകളുണ്ട്, എന്നാൽ ഫ്രഞ്ച് എതിരാളികൾ ഇവ ഉപേക്ഷിക്കുന്നതിനാൽ പുതിയ അയ്ഗോ വേറിട്ട് നിൽക്കും.

അയ്ഗോ X പ്രൊലോഗ് കൺസെപ്റ്റ് വെളിപ്പെടുത്തി ടൊയോട്ട

ഫ്രണ്ട് ഫാസിയയിൽ കട്ടിയുള്ള ലൈറ്റിംഗ് ബാറുമായി ബന്ധിപ്പിച്ചിരിക്കുന്ന C ആകൃതിയിലുള്ള ലൈറ്റിംഗ് എലമെന്റും അതിന്റെ നടുക്ക് ഒരു ബ്ലാക്ക് ട്രിമിൽ ഇരിക്കുന്ന ടൊയോട്ട ബാഡ്ജും ഈ കൺസെപ്റ്റിനെ തീർച്ചയായും നഗരത്തിരക്കിൽ വേറിട്ടതാക്കുന്നു.

അയ്ഗോ X പ്രൊലോഗ് കൺസെപ്റ്റ് വെളിപ്പെടുത്തി ടൊയോട്ട

താഴേക്ക് നീങ്ങുമ്പോൾ, അരികുകളിൽ ലംബമായ എയർ ഇൻലെറ്റുകളുള്ള വിശാലമായ സെൻട്രൽ ബ്ലാക്ക് റേഡിയേറ്റർ ഗ്രില്ലാണ് ഒരുക്കിയിരിക്കുന്നത്. മസ്കുലാർ വീൽ ആർച്ചുകളിൽ പ്രമുഖ ഗ്ലോസി ബ്ലാക്ക് ക്ലാഡിംഗ് നൽകിയിരിക്കുന്നു, അത് സ്പോർട്ടി വീൽ ഡിസൈനിന് അനുസൃതമായി പോകുന്നു.

അയ്ഗോ X പ്രൊലോഗ് കൺസെപ്റ്റ് വെളിപ്പെടുത്തി ടൊയോട്ട

കൂടുതൽ ഇന്റീരിയർ റൂം പ്രാപ്തമാക്കുന്നതിന് വലിയ വീലുകൾ അരികുകളിലേക്ക് തള്ളിവിടുന്നു, പോപ്പ്-ഔട്ട് ഡോർ ഹാൻഡിലുകൾ ഉൽ‌പാദനത്തിലേക്ക് പ്രവേശിച്ചേക്കില്ല. റെഡ് ബോഡി പെയിന്റും ബ്ലാക്ക് റൂഫും A-പില്ലറുകളും ഒരു ഇരട്ട-ടോൺ വൈബ് ചേർക്കുന്നു.

അയ്ഗോ X പ്രൊലോഗ് കൺസെപ്റ്റ് വെളിപ്പെടുത്തി ടൊയോട്ട

പരമ്പരാഗത B-പില്ലറുകളുടെ അഭാവം ഫ്രെയിംലെസ് ലുക്ക് നൽകുന്നത് വളരെ ശ്രദ്ധേയമാണ്. ടൊയോട്ട അയ്ഗോ X പ്രൊലോഗ് കൺസെപ്റ്റിന്റെ സവിശേഷതകളിൽ ടെയിഗേറ്റിലുടനീളം കവർ ചെയ്യുന്ന സിംഗിൾ പീസ് പാനലിൽ ഒരുക്കിയിരിക്കുന്ന U-ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകളും നടുക്ക് ടൊയോട്ട ബാഡ്ജും ഉൾക്കൊള്ളുന്നു.

അയ്ഗോ X പ്രൊലോഗ് കൺസെപ്റ്റ് വെളിപ്പെടുത്തി ടൊയോട്ട

ഗ്രേ റൂഫ് റെയിലുകൾ, മുന്നിലും പിന്നിലും സ്‌കിഡ് പ്ലേറ്റുകൾ, സൈക്കിൾ ഹോൾഡർ മൗണ്ട്, റൂഫിൽ ഘടിപ്പിച്ച സ്‌പോയിലർ എന്നിവയാണ് മറ്റ് വിഷ്വൽ ഹൈലൈറ്റുകൾ.

അയ്ഗോ X പ്രൊലോഗ് കൺസെപ്റ്റ് വെളിപ്പെടുത്തി ടൊയോട്ട

മിററുകൾക്ക് ബിൽറ്റ്-ഇൻ ആക്ഷൻ ക്യാമറകൾ ലഭിക്കുന്നു. കൺസെപ്റ്റിന്റെ ഇന്റീരിയർ ഇമേജുകൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല, കൂടാതെ സാങ്കേതിക സവിശേഷതകളും പരിമിതമാണ്.

അയ്ഗോ X പ്രൊലോഗ് കൺസെപ്റ്റ് വെളിപ്പെടുത്തി ടൊയോട്ട

TNGA-B പ്ലാറ്റ്ഫോം അധിഷ്ഠിത മോഡൽ യാരിസിന് താഴെയായി സ്ലോട്ട് ചെയ്യുന്നത് തുടരും, കൂടാതെ ചെറിയ ശേഷിയുള്ള ത്രീ-പോട്ട് ടർബോ പെട്രോൾ എഞ്ചിനാണ് ഇതിൽ പ്രവർത്തിക്കുക. പ്രൊഡക്ഷൻ പതിപ്പ് ഈ വർഷാവസാനം അല്ലെങ്കിൽ 2022 -ന്റെ തുടക്കത്തിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Revealed Aygo X Prologue Concept With New Design Elements. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X