ക്രെറ്റ ടോപ്പ് എൻഡ് മോഡലുകൾക്ക് ആരാധകരേറെ; വിൽപ്പയിൽ 60 ശതമാനവും SX, SX(O) വേരിയന്റുകൾക്ക്

രണ്ടാം തലമുറ ക്രെറ്റ ഇന്ത്യൻ വിപണിയിൽ ഒന്നാം വാർഷികം ആഘോഷിക്കുകയാണ്. കൊവിഡ് -19 ലോക്ക്ഡൗണിന് തൊട്ടുമുമ്പ് 2020 മാർച്ച് 16 -നാണ് ഹ്യുണ്ടായി ഇന്ത്യയിൽ പുതിയ ക്രെറ്റ പുറത്തിറക്കിയത്.

ക്രെറ്റ ടോപ്പ് എൻഡ് മോഡലുകൾക്ക് ആരാധകരേറെ; വിൽപ്പയിൽ 60 ശതമാനവും SX, SX(O) വേരിയന്റുകൾക്ക്

ആദ്യ വർഷത്തിൽ 1.21 ലക്ഷം യൂണിറ്റ് വിൽപ്പനയാണ് ക്രെറ്റ നേടിയതെന്ന് ഹ്യുണ്ടായി പറയുന്നു. ക്രെറ്റ SX, ക്രെറ്റ SX (O) പോലുള്ള എസ്‌യുവിയുടെ ഉയർന്ന വകഭേദങ്ങൾ വലിയ അളവിലുള്ള ഓർഡറുകൾ നേടുന്നുണ്ടെന്ന് ഹ്യുണ്ടായി അവകാശപ്പെടുന്നു.

ക്രെറ്റ ടോപ്പ് എൻഡ് മോഡലുകൾക്ക് ആരാധകരേറെ; വിൽപ്പയിൽ 60 ശതമാനവും SX, SX(O) വേരിയന്റുകൾക്ക്

മൊത്തം ക്രെറ്റ ഉപഭോക്താക്കളിൽ 60 ശതമാനം പേരും ഈ രണ്ട് വേരിയന്റുകൾ വാങ്ങുന്നു. ഇരു വേരിയന്റുകൾക്കും എൽഇഡി ഹെഡ്‌ലൈറ്റുകൾ, അലോയി വീലുകൾ, റിയർ ഡിസ്ക് ബ്രേക്കുകൾ, ISOFIX ആങ്കറുകൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾകാർപ്ലേ എന്നിവയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ്, പനോരമിക് സൺറൂഫ് എന്നിവ ലഭിക്കുന്നു.

ക്രെറ്റ ടോപ്പ് എൻഡ് മോഡലുകൾക്ക് ആരാധകരേറെ; വിൽപ്പയിൽ 60 ശതമാനവും SX, SX(O) വേരിയന്റുകൾക്ക്

കൂടാതെ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ESP, ലെതറെറ്റ് അപ്ഹോൾസ്റ്ററി, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഒരു പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ നേടുന്നു. കൂടാതെ ടോപ്പ്-സ്പെക്ക് SX (O) SX -ന്റെ രണ്ട് എയർബാഗുകളിലേക്ക് നാല് എണ്ണം ചേർക്കുന്നു.

ക്രെറ്റ ടോപ്പ് എൻഡ് മോഡലുകൾക്ക് ആരാധകരേറെ; വിൽപ്പയിൽ 60 ശതമാനവും SX, SX(O) വേരിയന്റുകൾക്ക്

ഹ്യുണ്ടായി ക്രെറ്റ SX -ന്റെ വില 13.80 ലക്ഷം രൂപയിൽ ആരംഭിച്ച് ടോപ്പ് സ്‌പെക്ക് ക്രെറ്റ SX (O) ഡീസലിന് 17.49 ലക്ഷം രൂപ വരെ ഉയരുന്നു. കോൺഫിഗറേഷനെ ആശ്രയിച്ച് ഈ രണ്ട് വേരിയന്റുകളുടെ കാത്തിരിപ്പ് കാലയളവ് ആറ് മുതൽ പന്ത്രണ്ട് ആഴ്ച വരെയാണ്.

ക്രെറ്റ ടോപ്പ് എൻഡ് മോഡലുകൾക്ക് ആരാധകരേറെ; വിൽപ്പയിൽ 60 ശതമാനവും SX, SX(O) വേരിയന്റുകൾക്ക്

60 ശതമാനം ഉപഭോക്താക്കളും ക്രെറ്റയുടം ഡീസൽ മോഡലുകളെ തിരഞ്ഞെടുത്തുവെന്നും കമ്പനി അറിയിച്ചു. 1.5 ലിറ്റർ ഡീസൽ യൂണിറ്റ് 115 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കുന്നു. ക്രെറ്റ ഡീസലിന്റെ വില 10.31 ലക്ഷം രൂപയിൽ ആരംഭിച്ച് 17.49 ലക്ഷം രൂപ വരെ ഉയരുന്നു.

ക്രെറ്റ ടോപ്പ് എൻഡ് മോഡലുകൾക്ക് ആരാധകരേറെ; വിൽപ്പയിൽ 60 ശതമാനവും SX, SX(O) വേരിയന്റുകൾക്ക്

എസ്‌യുവിയുടെ മൊത്തം വിൽപ്പനയുടെ 20 ശതമാനം ക്രെറ്റ ഓട്ടോമാറ്റിക് നേടിയതായും ഹ്യുണ്ടായി സ്ഥിരീകരിച്ചു. എഞ്ചിനെ ആശ്രയിച്ച് ഒന്നിലധികം ഓട്ടോമാറ്റിക് ഗിയർബോക്‌സുകൾ വാഗ്ദാനം ചെയ്യുന്ന ചുരുക്കം ചില എസ്‌യുവികളിൽ ഒന്നാണ് ക്രെറ്റ.

ക്രെറ്റ ടോപ്പ് എൻഡ് മോഡലുകൾക്ക് ആരാധകരേറെ; വിൽപ്പയിൽ 60 ശതമാനവും SX, SX(O) വേരിയന്റുകൾക്ക്

എം‌ജി ഹെക്ടർ, കിയ സെൽറ്റോസ്, നിസാൻ കിക്ക്സ് എന്നിവയാണ് ക്രെറ്റയുടെ പ്രധാന എതിരാളികൾ.

ക്രെറ്റ ടോപ്പ് എൻഡ് മോഡലുകൾക്ക് ആരാധകരേറെ; വിൽപ്പയിൽ 60 ശതമാനവും SX, SX(O) വേരിയന്റുകൾക്ക്

കൊറിയൻ ബ്രാൻഡ് ഈ വർഷം ഹ്യുണ്ടായി അൽകാസർ എന്ന് പേരിട്ടിരിക്കുന്ന ക്രെറ്റ എസ്‌യുവിയെ അടിസ്ഥാനമാക്കിയ മൂന്ന് വരി വേരിയന്റ് അവതരിപ്പിക്കും.

ക്രെറ്റ ടോപ്പ് എൻഡ് മോഡലുകൾക്ക് ആരാധകരേറെ; വിൽപ്പയിൽ 60 ശതമാനവും SX, SX(O) വേരിയന്റുകൾക്ക്

ഈ പുതിയ എസ്‌യുവി അടുത്ത മാസം അരങ്ങേറ്റം കുറിക്കും. കൂടാതെ, ഹ്യുണ്ടായി വെന്യുവിന് താഴെ AX1 എന്ന കോഡ്നാമത്തിൽ വരുന്ന മറ്റൊരു എസ്‌യുവി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടത്തുകയാണ്.

Most Read Articles

Malayalam
English summary
Hyundai Creta Top End Models On High Demand. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X