Just In
- 5 hrs ago
ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്‍പ്പന 1,000 യൂണിറ്റുകള്‍ പിന്നിട്ടു; പ്രതിമാസ വില്‍പ്പനയിലും വര്‍ധനവ്
- 6 hrs ago
സഹായഹസ്തവുമായി എംജി; ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ദേവ്നന്ദന്‍ ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപി
- 6 hrs ago
പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ
- 7 hrs ago
ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്
Don't Miss
- Movies
ഡിമ്പലിന്റെ കരച്ചില് സിമ്പതി ആയിട്ട് തന്നെ് തോന്നി, കിടിലും നന്നായി പെര്‍ഫോം ചെയ്തു, അശ്വതിയുടെ കുറിപ്പ്
- Finance
കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ കടുത്ത ദുരിതത്തില്‍; വില കുടിശ്ശിക 149 കോടി രൂപ...എന്ന് തീരും ഈ കഷ്ടം
- News
കൊവിഡ് വാക്സിനേഷൻ: രജിസ്ട്രേഷൻ ഓൺലൈൻ വഴി മാത്രം, സ്പോട്ട് രജിസ്ട്രേഷൻ റദ്ദാക്കി, മാർഗ്ഗനിർദേശങ്ങൾ
- Sports
IPL 2021: എന്തൊരടി! കമ്മിന്‍സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്‍ഡ് പഴങ്കഥ
- Lifestyle
പല്ലിലെ മഞ്ഞ നിറം വേരോടെ കളയും തേന്‍- ഉപ്പ് മിശ്രിതം
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഡല്‍ഹി സര്‍ക്കാര്‍ ഇവി നയത്തിന് സ്വീകാര്യതയേറുന്നു; ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം 2.21 ശതമാനമായി ഉയര്‍ന്നു
ഡല്‍ഹി സര്‍ക്കാര്‍ ഇവി നയം പ്രഖ്യാപിച്ചതിന് ശേഷം കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 0.2 ശതമാനത്തില്‍ നിന്ന് ഡല്‍ഹിയിലെ ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം 2.21 ശതമാനമായി ഉയര്‍ന്നതായി ഡയലോഗ് ആന്‍ഡ് ഡവലപ്മെന്റ് കമ്മീഷന് (DDC) വൈസ് ചെയര്‍പേഴ്സണ്‍ ജാസ്മിന് ഷാ അവകാശപ്പെട്ടു.

എഞ്ചിന് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളില്‍ നിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്ക് തങ്ങളുടെ വാഹനങ്ങളെ മാറ്റണമെന്ന് അദ്ദേഹം കോര്‍പ്പറേറ്റ് സ്ഥാപനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി (CSR) പ്രോഗ്രാമുകളുടെ ഭാഗമായി ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനും അത്തരം ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്വീകരിക്കാനും അദ്ദേഹം കോര്‍പ്പറേറ്റിനോട് അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ഡല്‍ഹിയില്‍ വിറ്റ 118,482 വാഹനങ്ങളില്‍ 2,621 യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങളാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ തന്റെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

ഹരിത വാഹനത്തിന് ഇവി നിര്‍മ്മാണവും ഡിമാന്‍ഡ് സൃഷ്ടിക്കലും മാത്രമല്ല, ഇലക്ട്രിക് വാഹനങ്ങള്‍ക്കും ആവശ്യമുള്ള ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഡല്‍ഹി ഇവി നയം ഇന്ത്യയിലെ ഏറ്റവും സമഗ്രമായ ഇലക്ട്രിക് വാഹന നയങ്ങളില്‍ ഒന്നാണെന്ന് അവകാശപ്പെടുന്നു.
MOST READ: കുഷാഖ് എത്തുക മൂന്ന് വേരിയന്റുകളില്‍; ബുക്കിംഗ് ജൂണ്‍ മുതലെന്ന് സ്കോഡ

2021 ഫെബ്രുവരിയില്‍ ഡല്‍ഹി സര്‍ക്കാര്‍ തങ്ങളുടെ വാഹനങ്ങളെ മുഴുവന്‍ മൂന്ന് മാസത്തിനുള്ളില്‍ ഇലക്ട്രിക് മോഡലുകളിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചു. ഇ-മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിന് ലോകത്തിലെ മറ്റൊരു സര്‍ക്കാരും ഇത്രയും കര്‍ശനമായ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് ഡിഡിസി വൈസ് ചെയര്‍പേഴ്സണ്‍ പറഞ്ഞു.

ഇലക്ട്രിക് കാറുകള്‍, ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍, ത്രീ വീലറുകള്‍, ഇ-ബസുകള്‍, ചരക്ക് വാഹനങ്ങള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ ഇ-വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഡല്‍ഹി ഇവി നയം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

നയത്തിന്റെ ഭാഗമായി ആദ്യത്തെ 1,000 യൂണിറ്റ് ഇലക്ട്രിക് കാറുകള്‍ രജിസ്റ്റര്‍ ചെയ്തു. നൂതന ബാറ്ററികളുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് ഒരു കിലോവാട്ട് ബാറ്ററി ശേഷിക്ക് 5,000 രൂപ വീതം വാങ്ങല്‍ പ്രോത്സാഹനം വാഗ്ദാനം ചെയ്യുന്നു.

പരമാവധി ഒരു വാഹനത്തിന് 30,000 രൂപ. ഇലക്ട്രിക് ത്രീ-വീലറുകള്‍, ഇ-റിക്ഷകള്‍, ഇലക്ട്രിക് കാര്‍ട്ടുകള്‍ എന്നിവയ്ക്ക് ഒരു വാഹനത്തിന് 30,000 രൂപ വീതം വാങ്ങല്‍ പ്രോത്സാഹനം നല്കുന്നു.
MOST READ: ഡെറ്റല്‍ ഈസി പ്ലസ് ഇലക്ട്രിക് ടൂ വീലര്‍ വിപണിയിലെത്തി; വില 40,000 രൂപ

2022 ഓടെ ദേശീയ തലസ്ഥാനത്തെ ബസ് ശ്രേണിയില്‍ 50 ശതമാനമെങ്കിലും ഇലക്ട്രിക് ബസുകള്‍ ഉള്‍ക്കൊള്ളാന്‍ ഡല്‍ഹി ഇവി നയം പദ്ധതിയിടുന്നു. ആദ്യ 10,000 ഇലക്ട്രിക് ലൈറ്റ് വാണിജ്യത്തില്‍ പരിമിതപ്പെടുത്തിയിട്ടുള്ള 30,000 രൂപയുടെ വാങ്ങല്‍ പ്രോത്സാഹനവും പോളിസി നീക്കിവച്ചിട്ടുണ്ട്.