Just In
- 11 hrs ago
ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്‍പ്പന 1,000 യൂണിറ്റുകള്‍ പിന്നിട്ടു; പ്രതിമാസ വില്‍പ്പനയിലും വര്‍ധനവ്
- 12 hrs ago
സഹായഹസ്തവുമായി എംജി; ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ദേവ്നന്ദന്‍ ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപി
- 12 hrs ago
പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ
- 13 hrs ago
ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്
Don't Miss
- News
43 മണ്ഡലങ്ങള്‍, 306 സ്ഥാനാര്‍ത്ഥികള്‍; പശ്ചിമ ബംഗാളില്‍ ആറാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
- Lifestyle
സാമ്പത്തികനേട്ടവും ഉന്നതസ്ഥാനവും ഈ രാശിക്കാര്‍ക്ക് ഫലം
- Movies
ഡിമ്പലിന്റെ കരച്ചില് സിമ്പതി ആയിട്ട് തന്നെ തോന്നി, കിടിലും നന്നായി പെര്‍ഫോം ചെയ്തു, അശ്വതിയുടെ കുറിപ്പ്
- Finance
കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ കടുത്ത ദുരിതത്തില്‍; വില കുടിശ്ശിക 149 കോടി രൂപ...എന്ന് തീരും ഈ കഷ്ടം
- Sports
IPL 2021: എന്തൊരടി! കമ്മിന്‍സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്‍ഡ് പഴങ്കഥ
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കുഷാഖ് എത്തുക മൂന്ന് വേരിയന്റുകളില്‍; ബുക്കിംഗ് ജൂണ്‍ മുതലെന്ന് സ്കോഡ
പോയ വര്‍ഷം നടന്ന ഓട്ടോ എക്സ്പോയിലാണ് സ്കോഡ വിഷന്‍ ഇന്‍ എന്ന പേരില്‍ ഒരു കണ്‍സെപ്റ്റ് എസ്യുവിയെ അവതരിപ്പിക്കുന്നത്. വാഹനം വൈകാതെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കൊവിഡ് സാഹചര്യത്തില്‍ അരങ്ങേറ്റം വൈകുകയായിരുന്നു.

ഏകദേശം ഒരു വര്‍ഷം പിന്നിടുമ്പോള്‍ മോഡലിനെ കുഷാഖ് എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി ഇപ്പോള്‍. ജൂലൈയില്‍ ഡെലിവറികള്‍ ആരംഭിക്കുന്ന മോഡലിനായുള്ള ബുക്കിംഗ് ജൂണില്‍ ആരംഭിക്കുമെന്ന് കമ്പനി ഇപ്പോള്‍ വെളിപ്പെടുത്തി.

ആക്റ്റീവ്, ആമ്പിഷന്‍, സ്റ്റൈല്‍ എന്നിവ ഉള്‍പ്പെടുന്ന മൂന്ന് വേരിയന്റുകളിലാണ് പുതിയ സ്കോഡ കുഷാഖ് വാഗ്ദാനം ചെയ്യുന്നത്. പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ 1.0 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിന് 109 bhp കരുത്തും 175 Nm torque ഉം ഉത്പാദിപ്പിക്കും.
MOST READ: പഴയ വാഹനങ്ങൾ കൊണ്ടുനടക്കാന്‍ ചെലവ് കൂടും, സ്ക്രാപ്പേജ് നയം പ്രഖ്യാപിച്ച് നിതിൻ ഗഡ്കരി

1.5 ലിറ്റര്‍ TSI പെട്രോള്‍ മോട്ടോര്‍ 148 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കും. രണ്ട് എഞ്ചിനുകളും സ്റ്റാന്‍ഡേര്‍ഡായി ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കും. ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് യൂണിറ്റും ഒരു ഡിഎസ്ജി യൂണിറ്റും യഥാക്രമം ഒരു ഓപ്ഷനായി ലഭ്യമാണ്.

ഓള്-എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, സണ്‍റൂഫ്, 17 ഇഞ്ച് അലോയ് വീലുകള്‍, ഫോഗ് ലൈറ്റുകള്‍ എന്നിവ വരാനിരിക്കുന്ന സ്കോഡ കുഷാഖിന്റെ ബാഹ്യ സവിശേഷതകളാണ്.

ടൊര്‍ണാഡോ റെഡ്, ഹണി ഓറഞ്ച്, കാര്‍ബണ്‍ സ്റ്റീല്‍, ബ്രില്യന്റ് സില്‍വര്‍, കാന്‍ഡി വൈറ്റ് എന്നിവ ഉള്‍പ്പെടുന്ന അഞ്ച് നിറങ്ങളില്‍ മോഡല്‍ ലഭ്യമാണ്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, വയര്‍ലെസ് മിറര്‍ലിങ്ക് എന്നിവയ്ക്കൊപ്പം 10 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് ലെതര്‍ സീറ്റുകള്‍, കീലെസ് എന്‍ട്രി, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം, രണ്ട് സ്പോക്ക് മള്‍ട്ടി-ഫംഗ്ഷന് സ്റ്റിയറിംഗ് വീല്‍ തുടങ്ങിയ സവിശേഷതകള്‍ പുതിയ സ്കോഡ കുഷാഖിന് ലഭിക്കുന്നു.

വയര്‍ലെസ് ചാര്‍ജിംഗ്, ആംബിയന്റ് ലൈറ്റിംഗ്, ക്രൂയിസ് കണ്ട്രോള്, ഏഴ് സ്പീക്കര്‍ മ്യൂസിക് സിസ്റ്റം എന്നിവയും മറ്റ് സവിശേഷതകളാണ്. ഡ്യുവല്‍ എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ശ്രേണിയിലുടനീളം സ്റ്റാന്‍ഡേര്‍ഡായി ESC എന്നിവ ഉള്‍പ്പെടുന്ന സുരക്ഷാ സവിശേഷതകള്‍ മോഡലില്‍ സജ്ജീകരിച്ചിരിക്കുന്നു.

ഫ്രണ്ട് സൈഡ്, കര്ട്ടന് എയര്‍ബാഗുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, റിയര്‍ വ്യൂ ക്യാമറ, ഹില്‍-ഹോള്‍ഡ് കണ്ട്രോള്, മള്‍ട്ടി-കൂളിക്ക് ബ്രേക്ക് എന്നിവ അധിക സുരക്ഷാ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യ 2.0 പ്രോജക്ടിന്റെ ഭാഗമായ ബ്രാന്‍ഡിന്റെ ആദ്യ ഉല്‍പ്പന്നമാണ് പുതിയ സ്കോഡ കുഷാഖ്. ഇന്ത്യന്‍ വിപണിക്കായി കമ്പനി പ്രത്യേകമായി വികസിപ്പിച്ചെടുത്ത MQB A0 IN പ്ലാറ്റ്ഫോമിലാകും വാഹനത്തിന്റെ നിര്‍മ്മാണം.