കരോക്ക് എസ്‌യുവി പിൻമാറി, തിരികെ എത്തുമെന്ന പ്രതീക്ഷയിൽ വിപണി

രാജ്യത്തെ മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കുഷാഖുമായി സ്കോഡ ചുവടുവെച്ചു. 2021 ജൂലൈയിൽ ഈ മോഡൽ നിരത്തുകളിൽ എത്തിത്തുടങ്ങുമെന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

കരോക്ക് എസ്‌യുവി പിൻമാറി, തിരികെ എത്തുമെന്ന പ്രതീക്ഷയിൽ വിപണി

സ്കോഡ കുഷാഖ് അവതരിപ്പിച്ചതോടെ ചില ആഗോള സാഹചര്യങ്ങൾ കാരണം കരോക്ക് എസ്‌യുവിയെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് താൽക്കാലിക അടിസ്ഥാനത്തിൽ കമ്പനി നീക്കംചെയ്‌തിരിക്കുകയാണ്.

കരോക്ക് എസ്‌യുവി പിൻമാറി, തിരികെ എത്തുമെന്ന പ്രതീക്ഷയിൽ വിപണി

ഈ അഞ്ച് സീറ്റർ എസ്‌യുവിയെ കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് വഴിയാണ് രാജ്യത്ത് വിൽപ്പനയ്ക്ക് എത്തിച്ചിരുന്നത്. ഒരൊറ്റ വേരിയന്റിൽ മാത്രം അവതരിപ്പിച്ചിരുന്ന കരോക്കിന് 24.99 ലക്ഷം രൂപയായിരുന്നു ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ജീപ്പ് കോമ്പസ്, ഫോക്‌സ്‌വാഗണ്‍ ടി-റോക്ക് എന്നിവയ്ക്കെതിരെയാണ് ഇത് സ്ഥാപിച്ചത്.

MOST READ: കുഷാഖ് എത്തുക മൂന്ന് വേരിയന്റുകളില്‍; ബുക്കിംഗ് ജൂണ്‍ മുതലെന്ന് സ്‌കോഡ

കരോക്ക് എസ്‌യുവി പിൻമാറി, തിരികെ എത്തുമെന്ന പ്രതീക്ഷയിൽ വിപണി

എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്കോഡ കരോക്കിന് അൽപ്പം വില കൂടുതലായിരുന്നു. എന്നാൽ ഇതിന് പരിഹാരമായി കരോക്കിന്റെ പ്രാദേശിക അസംബിളിംഗ് സ്കോഡ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

കരോക്ക് എസ്‌യുവി പിൻമാറി, തിരികെ എത്തുമെന്ന പ്രതീക്ഷയിൽ വിപണി

എങ്കിലും വിപണിയിൽ നിന്നും മികച്ച തുടക്കം ലഭിച്ച കരോക്കിനെ പൂർണമായും നിർത്തലാക്കാൻ കമ്പനി മുതിർന്നേക്കില്ല. ഉയർന്ന ഡിമാന്റ് പുതിയ ബാച്ചുമായി തിരികെയെത്താന്‍ ബ്രാൻഡിനെ പ്രേരിപ്പിച്ചേക്കാം.

MOST READ: ക്രെറ്റ ടോപ്പ് എൻഡ് മോഡലുകൾക്ക് ആരാധകരേറെ; വിൽപ്പയിൽ 60 ശതമാനവും SX, SX(O) വേരിയന്റുകൾക്ക്

കരോക്ക് എസ്‌യുവി പിൻമാറി, തിരികെ എത്തുമെന്ന പ്രതീക്ഷയിൽ വിപണി

ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സിലേക്ക് ജോടിയാക്കിയ 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് സ്‌കോഡ കരോക്കിന് തുടിപ്പേകിയിരുന്നത്. ഈ യൂണിറ്റ് 148 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു.

കരോക്ക് എസ്‌യുവി പിൻമാറി, തിരികെ എത്തുമെന്ന പ്രതീക്ഷയിൽ വിപണി

14.49 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്ന എസ്‌യുവിക്ക് പരമാവധി 202 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. പൂർണ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയെല്ലാം പ്രീമിയം എസ്‌യുവിയുടെ പ്രധാന സവിശേഷതകളായിരുന്നു.

MOST READ: മോഡിഫിക്കേഷനിലൂടെ കിടിലനാക്കാം; വാഗനീർ എസ്‌യുവി പരിഷ്ക്കരിക്കാൻ ജീപ്പിന്റെ തന്ത്രവും

കരോക്ക് എസ്‌യുവി പിൻമാറി, തിരികെ എത്തുമെന്ന പ്രതീക്ഷയിൽ വിപണി

പ്രീമിയം മോഡലായതിനാൽ തന്നെ അകത്തളത്തിൽ പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ സവിശേഷതകളും കരോക്ക് എസ്‌യുവിയിൽ സ്കോഡ ഒരുക്കിയിരുന്നു.

കരോക്ക് എസ്‌യുവി പിൻമാറി, തിരികെ എത്തുമെന്ന പ്രതീക്ഷയിൽ വിപണി

സുരക്ഷാ സവിശേഷതകളിൽ ഒമ്പത് എയർബാഗുകൾ, ബ്രേക്ക് അസിസ്റ്റ്, ഇബിഡിയുള്ള എബിഎസ്, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, റിയർ പാർക്കിംഗ് ക്യാമറ എന്നിവയും എസ്‌യുവി വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Karoq SUV Discontinued In India Due To Some Global Circumstances. Read in Malayalam
Story first published: Friday, March 19, 2021, 9:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X