ടൈഗൂണ്‍ പ്രൊഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ പുതിയ ടൈഗൂണ്‍ മിഡ്-സൈസ് എസ്‌യുവിയും 5 സീറ്റര്‍ ടിഗുവാനും ഈ വര്‍ഷാവസാനത്തിനുമുമ്പ് വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

ടൈഗൂണ്‍ പ്രൊഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന്റെ നിര്‍മ്മാണ പതിപ്പ് 2021 മാര്‍ച്ച് 24-ന് അനാച്ഛാദനം ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 2020 ഓട്ടോ എക്സ്പോയില്‍ ടൈഗൂണ്‍ എസ്‌യുവിയുടെ പ്രീ-പ്രൊഡക്ഷന്‍ പതിപ്പ് കമ്പനി വെളിപ്പെടുത്തിയിരുന്നു.

ടൈഗൂണ്‍ പ്രൊഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ മിഡ്-സൈസ് എസ്‌യുവിയുടെ ഉയര്‍ന്ന തലത്തിലുള്ള പ്രാദേശികവല്‍ക്കരണമുണ്ടാകുമെന്നാണ് സൂചന. ഇതിന് 10 ലക്ഷം മുതല്‍ 16 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

MOST READ: ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 നവീകരിച്ച പതിപ്പിനെ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ടൈഗൂണ്‍ പ്രൊഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

ഹ്യുണ്ടായി ക്രറ്റ, കിയ സെല്‍റ്റോസ്, നിസാന്‍ കിക്‌സ്, റെനോ ഡസ്റ്റര്‍, വരാനിരിക്കുന്ന സ്‌കോഡ കുഷാഖ്, എംജി ആസ്റ്റര്‍ എന്നിവരാകും വാഹനത്തിന്റെ എതിരാളികള്‍. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ വളരെയധികം പ്രാദേശികവല്‍ക്കരിച്ച MQB AO IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും വാഹനത്തിന്റെ നിര്‍മ്മാണം.

ടൈഗൂണ്‍ പ്രൊഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

ഇത് സ്‌കോഡ കുഷാഖിനും അടിവരയിടുന്നു. മാത്രമല്ല സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ കൂട്ടുകെട്ടില്‍ വരാനിരിക്കുന്ന മോഡലുകള്‍ക്കും ഇതേ പ്ലാറ്റ്‌ഫോം തന്നെയാകും ലഭിക്കുക.

MOST READ: ഇന്ത്യൻ ആർമിയുടെ പുതിയ കളിപ്പാട്ടം; കല്യാണി M4 -നെ പരിചയപ്പെടാം

ടൈഗൂണ്‍ പ്രൊഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

പ്ലാറ്റ്‌ഫോം മാത്രമല്ല, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ സ്‌കോഡ കുഷാഖുമായി പങ്കിടും. ഇതിന് രണ്ട് എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭിക്കും. 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍.

ടൈഗൂണ്‍ പ്രൊഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

ആദ്യത്തേത് 113 bhp കരുത്തും 175 Nm torque ഉം ഉത്പാദിപ്പിക്കും. 1.5 ലിറ്റര്‍ എഞ്ചിന്‍ 148 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കുന്നു. 6 സ്പീഡ് മാനുവല്‍, 1.0 ലിറ്റര്‍ എഞ്ചിനുള്ള 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്, 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുള്ള 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് എന്നിവ ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ഉള്‍പ്പെടും.

MOST READ: കാറിന്റെ ബൂട്ട് തുറക്കാനുള്ള വിവിധ വഴികൾ

ടൈഗൂണ്‍ പ്രൊഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

ഗ്ലോബല്‍ സ്‌പെക്ക് ടി-ക്രോസ്, ടിഗുവാന്‍ എന്നിവയില്‍ നിന്നുള്ള ഡിസൈന്‍ സൂചനകള്‍ ടൈഗൂണ്‍ പങ്കിടുന്നു. ഇതിന് ടി-ക്രോസിനേക്കാള്‍ നീളവും വീതിയും ഉയരവും കൂടുതല്‍ ഉണ്ട്. സെഗ്മെന്റ്ിലെ ഏറ്റവും വലിയ വീല്‍ബേസിലാകും (2,671 മില്ലിമീറ്റര്‍) വാഹനം വിപണിയില്‍ എത്തുക.

ടൈഗൂണ്‍ പ്രൊഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

പ്രൊഡക്ഷന്‍ പതിപ്പ് ടൈഗൂണ്‍ പ്രീ-പ്രൊഡക്ഷന്‍ മോഡലിന് സമാനമായിരിക്കുമെന്ന് സ്‌പൈ ഇമേജുകള്‍ വെളിപ്പെടുത്തുന്നു.

MOST READ: സിട്രൺ ഇനി കൊച്ചിയിലും; പുതിയ ആറ് നഗരങ്ങളിൽ കൂടി ഷോറൂമുകൾ തുറന്നു

ടൈഗൂണ്‍ പ്രൊഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

സ്‌റ്റൈലിംഗിന്റെ കാര്യത്തില്‍, എസ്‌യുവിയ്ക്ക് ഗ്രില്ലില്‍ ക്രോം ഹൈലൈറ്റ്, ലോവര്‍ എയര്‍-ഡാമിന് മുകളിലുള്ള ക്രോം ബാര്‍, ഗ്രില്ലിനും താഴത്തെ എയര്‍-ഇന്റേക്കുകള്‍ക്കുമുള്ള ഹണികോമ്പ് പാറ്റേണ്‍, സില്‍വര്‍ സ്‌കിഡ് പ്ലേറ്റ്, എല്‍ഇഡി ഡിആര്‍എല്ലുകളുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, മള്‍ട്ടി-സ്പോക്ക് അലോയ്കള്‍, ഡ്യുവല്‍ -ടോണ്‍ ORVM- കള്‍, സിംഗിള്‍-ബാര്‍ എല്‍ഇഡി ബ്രേക്ക് ലാമ്പ്, റൂഫ്-സംയോജിത സ്പോയിലര്‍, ഡ്യുവല്‍-ടോണ്‍ ബമ്പറുകള്‍ എന്നിവ ലഭിക്കുന്നു.

ടൈഗൂണ്‍ പ്രൊഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയുള്ള വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് ടൈഗൂണിന്റെ ക്യാബിനില്‍ വരുന്നത്. ഓള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, കണക്റ്റഡ് കാര്‍ ടെക്‌നോളജി, വയര്‍ലെസ് ചാര്‍ജിംഗ്, ഓട്ടോമാറ്റിക് എസി, ക്രൂയിസ് കണ്‍ട്രോള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍മാരുടെ സീറ്റ് എന്നിവയും ഇടംപിടിക്കും.

ടൈഗൂണ്‍ പ്രൊഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

കൂടാതെ സണ്‍റൂഫ്, കണക്റ്റഡ് കാര്‍ ടെക്‌നോളജി, കുഷാഖിനെപ്പോലെ, ടൈഗൂണിനും 6 എയര്‍ബാഗുകള്‍, ഇഎസ്‌സി, ഹില്‍ ഹോള്‍ഡ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, എബിഎസ് ഇബിഡി പോലുള്ള മറ്റ് സുരക്ഷാ സവിശേഷതകളും ലഭിക്കും.

Most Read Articles

Malayalam
English summary
Volkswagen Revealed Taigun Production-Spec Unveiled Date, Find Here More Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X