Just In
- 14 min ago
സിയാസിന്റെ ടൊയോട്ട പതിപ്പിന് പേരിട്ടു "ബെൽറ്റ"
- 57 min ago
പുത്തൻ ലോഗോയുമായി കിയ സോനെറ്റ് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി
- 1 hr ago
പുത്തൻ ഇവോസ് എസ്യുവിയെ ഷാങ്ഹായ് ഓട്ടോ ഷോയിൽ അവതരിപ്പിച്ച് ഫോർഡ്
- 13 hrs ago
ശ്രവണ വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി സൈലന്റ് എക്സ്പെഡീഷനെ പിന്തുണച്ച് റോയൽ എൻഫീൽഡ്
Don't Miss
- News
കോവിഡ് വ്യാപനം രൂക്ഷം: ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണം: പൗരന്മാര്ക്ക് നിര്‍ദേശവുമായി അമേരിക്ക
- Sports
IPL 2021: കുതിപ്പ് തുടര്‍ന്ന് സിഎസ്കെ, രാജസ്ഥാന് എവിടെ പിഴച്ചു? മൂന്ന് കാരണങ്ങളിതാ
- Travel
ശര്‍ക്കര പാത്രത്തിലെ ദേവി മുതല്‍ മിഴാവിന്റെ രൂപത്തിലെത്തിയ ദേവി വരെ!
- Lifestyle
ഈ രാശിക്കാരുടെ പ്രശ്നങ്ങള്‍ നീങ്ങും ഇന്ന്; രാശിഫലം
- Movies
ചുംബനരംഗത്തെ കുറിച്ച് വീട്ടുകാരോട് പറഞ്ഞു, അവരുടെ പ്രതികരണവും അറിയണമായിരുന്നു: സാനിയ അയ്യപ്പന്
- Finance
കൊവിഡ് രണ്ടാം തരംഗം, കുത്തനെ ഇടിഞ്ഞ് ഇരുചക്ര വാഹന വിപണി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കാറിന്റെ ബൂട്ട് തുറക്കാനുള്ള വിവിധ വഴികൾ
നമ്മുടെ കാർ മനസിലാക്കുന്നതിനും ഓടിക്കുന്നതിനുമുള്ള കലയിൽ നാം പ്രാവീണ്യം നേടിയിട്ടുണ്ടെന്ന് നമ്മിൽ പലരും കരുതുന്നുണ്ടെങ്കിലും, ചിലപ്പോൾ കാർ ബൂട്ട് തുറക്കുന്നത് പോലുള്ള അടിസ്ഥാന പ്രവർത്തനങ്ങൾ പോലും കൺഫ്യൂഷൻ നിറഞ്ഞതാണ്.

വ്യത്യസ്‌ത കാറുകൾക്ക് ഇത് ചെയ്യുന്നതിന് വ്യത്യസ്‌ത മാർഗ്ഗമുണ്ട്, കൂടാതെ കുടുംബത്തിൽ ഒന്നിലധികം കാറുകൾ ഉണ്ടെങ്കിൽ, അവയുടെ കാർ ബൂട്ട് എങ്ങനെ തുറക്കാമെന്ന് ഓർമ്മിക്കുന്നതിന് ചിലപ്പോൾ മിനിറ്റുകളെടുക്കും.

നിങ്ങൾ ഒരു സുഹൃത്തിന്റെ കാർ ഓടിക്കുകയോ അല്ലെങ്കിൽ ഒരു അവധിക്കാലത്ത് ഒരു സെൽഫ് ഡ്രൈവ് റെന്റൽ വാഹനം എടുക്കുകയോ ചെയ്താൽ ഇത് പലപ്പോഴും പ്രയാസകരമാവും.

ഇന്ധന ടാങ്ക് ലിഡ് ഓപ്പണർ ലിവറിന്റെ സ്ഥാനം സംബന്ധിച്ച പ്രശ്നത്തിന് സമാനമാണ് ഇതും. എന്നാൽ വിഷമിക്കേണ്ട, ഈ ചെറിയ പ്രശ്നം എളുപ്പത്തിൽ പരിഹരിക്കുന്നതിനുള്ള ലളിതമായ ചില സ്റ്റെപ്പുകളാണ് ഞങ്ങൾ ഇവിടെ പങ്കുവെക്കുന്നത്.

കാർ ബൂട്ട് തുറക്കുന്നതിനുള്ള പരമ്പരാഗത മാർഗം
നമുക്കെല്ലാവർക്കും ബൂട്ട് ലിവർ ഓർമ്മയുണ്ടാവും, അല്ലേ?
ബൂട്ട് റിലീസ് ലിവറിന്റെ മുമ്പത്തെ സ്ഥാനം കാറിന്റെ ഫ്ലോറിലാണ്, ഡ്രൈവർ സീറ്റിന് തൊട്ട് താഴെ വലതുവശത്ത് ഇത് സ്ഥിതി ചെയ്യുന്നു.

സാധാരണയായി ഇവിടെ രണ്ട് ലിവർ വരാരുണ്ട്, ഒന്ന് ഫ്യുവൽ ലിഡ് തുറക്കുന്നതിനും രണ്ടാമത്തേത് ബൂട്ട് ഹാച്ച് തുറക്കുന്നതിനുമാണ്. കാർ ബൂട്ട് ലോക്ക് വിടുവിക്കുന്നതിന് ഈ ലിവർ സൗമ്യമായി വലിച്ചാൽ മതി. ലിവറുള്ള കാറുകളുടെ ഉദാഹരണങ്ങളിൽ മാരുതി ഡിസൈർ, ഹ്യുണ്ടായി i20 എന്നിവ വരുന്നു.

ചില കാറുകൾക്ക് പെഡലുകൾക്ക് മുകളിൽ, സ്റ്റിയറിംഗിന് താഴെ, വലതുവശത്ത് ചെറുതായി സ്ഥിതിചെയ്യുന്ന ബൂട്ട്, ഫ്യുവൽ ലിഡ് തുറക്കുന്നതിനുള്ള ഈ രണ്ട് ലിവർ ഉണ്ടാകും.

കാർ അൺലോക്കുചെയ്യുന്നതിലൂടെ ബൂട്ട് തുറക്കാം
നിങ്ങളുടെ കാറിന്റെ സെൻട്രൽ ലോക്കിംഗ് സംവിധാനം അൺലോക്ക് ചെയ്തുകൊണ്ട് ആധുനിക കാറുകളുടെ ബൂട്ടും തുറക്കാൻ കഴിയും. ഇത് ചെയ്യുന്നതിലൂടെ, ബൂട്ട് ഹാച്ച് ഉൾപ്പെടെ എല്ലാ ഡോറുകളും അൺലോക്കുചെയ്യപ്പെടും. ബൂട്ടിന് പുറത്ത് സ്ഥിതിചെയ്യുന്ന ലിവർ വലിക്കുന്നതിലൂടെയോ, ബട്ടൺ അമർത്തുന്നതിലൂടെയോ നിങ്ങൾക്ക് അത് മുകളിലേക്ക് ഉയർത്താനാകും.

നിങ്ങൾ കാറിനുള്ളിലാണെങ്കിൽ, മറ്റെല്ലാ ഡോറുകളും അൺലോക്കുചെയ്യാൻ ഡ്രൈവറുടെ സൈഡിൽ പ്രത്യേക ബട്ടണുണ്ടാകും. നിങ്ങൾ കാറിന് പുറത്താണെങ്കിൽ, ബൂട്ട് ആക്‌സസ് ചെയ്യുന്നതിന്, കീ-ലെസ്സ് എൻട്രി ഫോബ് ഉപയോഗിച്ച് കാർ അൺലോക്ക് ചെയ്യാനാകും. ഈ സവിശേഷതയുള്ള കാറുകളുടെ ഉദാഹരണത്തിൽ ഫോക്‌സ്‌വാഗണ്‍ പോളോ, ഫോർഡ് ഫിഗോ എന്നിവ ഉൾപ്പെടുന്നു.

ഹാൻഡ്‌സ് ഫ്രീ ആക്‌സസ്
ചില ഹൈ-എൻഡ് കാറുകളും ചെറിയ കാറുകളുടെ ടോപ്പ് എൻഡ് പതിപ്പുകളും യഥാർത്ഥ കീ-ലെസ്സ് എൻട്രിയും സ്റ്റാർട്ട്-സ്റ്റോപ്പ് സവിശേഷതയുമായാണ് വരുന്നത്. കാറിൽ പ്രവേശിക്കുമ്പോൾ കീ ഫോബ് പോക്കറ്റിൽ സൂക്ഷിക്കാൻ ഇത് നിങ്ങളെ അനുവദിക്കുന്നു. കാറിൽ സ്ഥാപിച്ചിരിക്കുന്ന പ്രോക്സിമിറ്റി സെൻസർ വഴിയാണ് സിസ്റ്റം പ്രവർത്തിക്കുന്നത്.

സെൻസറിന്റെ പരിധിയിൽ പ്രവേശിച്ചുകഴിഞ്ഞാൽ, കാർ തുറന്ന് ആക്‌സസ്സ് നേടുന്നതിന് ഡോർ ഹാൻഡിലുകളിൽ (കാർ ബൂട്ട് ഉൾപ്പെടെ) സ്ഥിതിചെയ്യുന്ന കറുത്ത ബട്ടൺ അമർത്തിയാൽ മതിയാവും. ഈ സവിശേഷതയുള്ള കാറിലൊന്നാണ് മാരുതി സുസുക്കി എസ്-ക്രോസ്.

രസകരമായ വഴി
ചില ഹൈ-എൻഡ് കാറുകൾക്കും ചെറിയ കാറുകളുടെ ടോപ്പ് എൻഡ് പതിപ്പുകൾക്കും, കീ ഫോബിലേക്ക് സംയോജിപ്പിച്ച ബൂട്ട് തുറക്കുന്നതിനുള്ള ഫംഗ്ഷനുണ്ട്. ഈ ബട്ടൺ അമർത്തിയാൽ ബൂട്ട് തുറക്കും! ഈ സവിശേഷത സ്കോഡ ഒക്ടാവിയ പോലുള്ള കാറുകളിൽ വരുന്നു.

കീ ഹോൾ
ഇവയൊന്നും പ്രവർത്തിക്കുന്നില്ലെങ്കിൽ, ബൂട്ടിന്റെ ഡോറിൽ നൽകിയിരിക്കുന്ന കീ ഹോളിലേക്ക് കീ ഇട്ട്, അത് തുറക്കുക. എന്നാൽ ഇത് ചില കാറുകളിൽ സെക്യൂരിറ്റി അലാറം മുഴക്കിയേക്കാമെന്നത് ശ്രദ്ധിക്കുക, പ്രത്യേകിച്ചും നിങ്ങൾ മുമ്പ് റിമോർട്ട് ലോക്ക് സംവിധാനം ഉപയോഗിച്ച് കാർ ലോക്ക് ചെയ്തിട്ടുണ്ടെങ്കിൽ. എന്നിരുന്നാലും, ചെറുതും പഴയതുമായ കാറുകളായ മാരുതി ജിപ്സി, മാരുതി 800 മുതലായവയിൽ ഇത് നന്നായി പ്രവർത്തിക്കുന്നു.