ഇന്ത്യൻ ആർമിയുടെ പുതിയ കളിപ്പാട്ടം; കല്യാണി M4 -നെ പരിചയപ്പെടാം

കഴിഞ്ഞ മാസം ഇന്ത്യൻ സൈന്യം M4 ആർമർഡ് വാഹനങ്ങൾക്ക് അടിയന്തര ഓഡറുകൾ നൽകിയിരുന്നു. ദക്ഷിണാഫ്രിക്കൻ പ്രതിരോധ ഉപകരണ നിർമാതാക്കളായ പാരാമൗണ്ട് ഗ്രൂപ്പുമായി സഹകരിച്ച് പൂനെ ആസ്ഥാനമായുള്ള ഭാരത് ഫോർജ് (കല്യാണി ഗ്രൂപ്പിന്റെ) വാഹനങ്ങൾ നിർമ്മിക്കും.

ഇന്ത്യൻ ആർമിയുടെ പുതിയ കളിപ്പാട്ടം; കല്യാണി M4 -നെ പരിചയപ്പെടാം

ചൈനയുമായുള്ള ഏറ്റുമുട്ടലിനിടെ കല്യാണി M4 ഇതിനകം ലഡാക്കിൽ പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. കല്യാണി ഗ്രൂപ്പിന് ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് 177.95 കോടി രൂപയ്ക്ക് ഓർഡർ ലഭിച്ചു. വെളിപ്പെടുത്താത്തതും എന്നാൽ ചെറുതുമായ വാഹനങ്ങൾക്കാണ് ഓർഡർ.

ഇന്ത്യൻ ആർമിയുടെ പുതിയ കളിപ്പാട്ടം; കല്യാണി M4 -നെ പരിചയപ്പെടാം

സൈന്യം തങ്ങളുടെ ആർമർഡ് വാഹന ഇൻ‌വെൻററി വിപുലീകരിക്കാൻ ശ്രമിക്കുകയാണ്, കൂടാതെ സൈനികരെ വേഗത്തിൽ കൊണ്ടുപോകാനും ഉയർന്ന പ്രദേശങ്ങളിൽ യാതൊരു പ്രശ്നവും കൂടാതെ പ്രവർത്തിക്കാനും കഴിയുന്ന ആർമർഡ് ട്രാൻസ്പെർട്ടിന് ആവശ്യകത ഏറെയാണ്.

MOST READ: 650 ട്വിൻ മോഡലുകളുടെ വിൽപ്പന കുറയുന്നു, ഇനി പ്രതീക്ഷ പുതിയ ഫെയ്‌ലി‌ഫ്റ്റ് പതിപ്പിൽ

ഇന്ത്യൻ ആർമിയുടെ പുതിയ കളിപ്പാട്ടം; കല്യാണി M4 -നെ പരിചയപ്പെടാം

പെട്ടെന്നുള്ള ചലനാത്മകതയെ കേന്ദ്രീകരിച്ച് ലാൻഡ് മൈനുകളും IED കളും (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകൾ) നിറഞ്ഞ പരുക്കൻ ഭൂപ്രദേശങ്ങളിലും ഇടങ്ങളിലും ഉപയോഗിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള മൾട്ടി-റോൾ ആർമർഡ് വാഹനമാണ് കല്യാണി M4.

ഇന്ത്യൻ ആർമിയുടെ പുതിയ കളിപ്പാട്ടം; കല്യാണി M4 -നെ പരിചയപ്പെടാം

നൂതനമായ ഫ്ലാറ്റ് ഫ്ലോർ മോണോകോക്ക് ഹൾ ഈ വാഹനത്തിന്റെ സവിശേഷതയാണ്, കൂടാതെ 50 കിലോഗ്രാം വരെ TNT സൈഡ് സ്ഫോടനം അല്ലെങ്കിൽ IED / റോഡരികിലെ ബോംബുകൾ എന്നിവയിൽ നിന്ന് ബാലിസ്റ്റിക്, സ്ഫോടന പരിരക്ഷ നൽകുന്നു. 20 oC മുതൽ 50 oC വരെ തീവ്രമായ താപനിലയിലും M4 -ന് പ്രവർത്തിക്കാൻ കഴിയും.

MOST READ: എൻഡവറിനേക്കാൾ ഭീമൻ; ഇക്വേറ്റർ ഫുൾസൈസ് എസ്‌യുവി അവതരിപ്പിച്ച് ഫോർഡ്

ഇന്ത്യൻ ആർമിയുടെ പുതിയ കളിപ്പാട്ടം; കല്യാണി M4 -നെ പരിചയപ്പെടാം

16 ടൺ ആണ് M4 ന്റെ ഭാരം, ഇതിന് 2.3 ടൺ വരെ പേലോഡും എട്ട് യാത്രക്കാരേയും വഹിക്കാനുള്ള കഴിവുണ്ട്. 900 mm വാട്ടർ ഫോർഡിംഗ് ശേഷിയോടൊപ്പം 43 ഡിഗ്രി അപ്പ്രോച്ച് ആംഗിളും 44 ഡിഗ്രി ഡിപ്പാർച്ചർ ആംഗിളും വാഹനത്തിനുണ്ട്.

ഇന്ത്യൻ ആർമിയുടെ പുതിയ കളിപ്പാട്ടം; കല്യാണി M4 -നെ പരിചയപ്പെടാം

ഡ്രൈവറുടെ ക്യാബിനിൽ രണ്ട് വലിയ വിൻഡ്‌സ്ക്രീനുകളുണ്ട്, അവ മികച്ച പരിരക്ഷയും ചുറ്റുപാടുകളുടെ വ്യക്തമായ കാഴ്ചയും നൽകുന്നു. M4 -ന്റെ വ്യൂപോർട്ടുകളിലെ ഗ്ലാസിന് സ്നൈപ്പർ, ആന്റി മെറ്റീരിയൽ റൈഫിളുകളിൽ നിന്നുള്ള ആക്രമണത്തെ നേരിടാൻ കഴിയും.

MOST READ: കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്; ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബറോടെ നിരത്തിലെത്തുമെന്ന് സ്കോഡ

ഇന്ത്യൻ ആർമിയുടെ പുതിയ കളിപ്പാട്ടം; കല്യാണി M4 -നെ പരിചയപ്പെടാം

ടർബോചാർജ്ഡ്, ആറ് സിലിണ്ടർ ഡീസൽ എഞ്ചിനാണ് M4 പവർ ചെയ്യുന്നത്, 465 bhp പരമാവധി കരുത്തും 1,627 Nm പരമാവധി torque ഉം എഞ്ചിൻ പുറപ്പെടുവിക്കുന്നു.

ഇന്ത്യൻ ആർമിയുടെ പുതിയ കളിപ്പാട്ടം; കല്യാണി M4 -നെ പരിചയപ്പെടാം

മണിക്കൂറിൽ 140 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന ഏറ്റവും ഉയർന്ന വേഗത, കൂടാതെ ഫുൾ ടാങ്കിൽ 800 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ചും വാഗ്ദാനം ചെയ്യുന്നു. ഫോർ-വീൽ-ഡ്രൈവ് സിസ്റ്റവും മൂന്ന് എയർ-ഓപ്പറേറ്റഡ് ഡിഫറൻഷ്യൽ ലോക്കുകളും ഇതിൽ ഒരുക്കിയിരിക്കുന്നു.

MOST READ: 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്, AWD; ഏഴ് സീറ്റര്‍ എസ്‌യുവിടെ വരവ് ആഘോഷമാക്കാന്‍ ജീപ്പ്

ഇന്ത്യൻ ആർമിയുടെ പുതിയ കളിപ്പാട്ടം; കല്യാണി M4 -നെ പരിചയപ്പെടാം

ഫ്ലാറ്റ് ടയറുകളിൽ വാഹനത്തിന് ഓടാനാവും, ഇത് കോംബാറ്റ് സോണുകൾക്ക് മികച്ചതാണ്, കാരണം വെടിയേൽക്കുകയോ / പഞ്ചർ ആവുകയോ ചെയ്തതിന് ശേഷവും ഒരു നിശ്ചിത സമയത്തേക്ക് അവ പ്രവർത്തിക്കാൻ കഴിയും. കല്യാണി M4 -ന് ഡ്രൈവർ അസിസ്റ്റ് ക്യാമറ സിസ്റ്റവും 16 കിലോവാട്ട് എയർ കണ്ടീഷനിംഗ് സംവിധാനവും HEPA ഫിൽട്ടറുകളും ക്രൂവിനായി ലഭിക്കുന്നു.

Most Read Articles

Malayalam
English summary
Kalyani M4 Multi-Purpose Armoured Vehicle Is The Newest Addition To Indian Army Fleet. Read in Malayalam.
Story first published: Monday, March 22, 2021, 10:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X