650 ട്വിൻ മോഡലുകളുടെ വിൽപ്പന കുറയുന്നു, ഇനി പ്രതീക്ഷ പുതിയ ഫെയ്‌ലി‌ഫ്റ്റ് പതിപ്പിൽ

റോയൽ‌ എൻ‌ഫീൽ‌ഡിന്റെ ശക്തികേന്ദ്രമാണ് 650 ട്വിൻ മോഡലുകൾ. സ്ഥിരമായ വിൽപ്പന വളർച്ച നേടിക്കൊടുത്തിരുന്ന ഇന്റർസെപ്റ്ററും കോണ്ടിനെന്റൽ ജിടിയും ഫെബ്രുവരി മാസത്തിൽ നിരാശയാണ് കമ്പനിക്ക് സമ്മാനിച്ചത്.

650 ട്വിൻ മോഡലുകളുടെ വിൽപ്പന കുറയുന്നു, ഇനി പ്രതീക്ഷ പുതിയ ഫെയ്‌ലി‌ഫ്റ്റ് പതിപ്പിൽ

വാർഷിക ആഭ്യന്തര വിൽ‌പനയിൽ 86.35 ശതമാനത്തിന്റെ ഇടിവാണ് ഇവ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വിറ്റ 2,080 യൂണിറ്റുകളെ അപേക്ഷിച്ച് 2021 ഫെബ്രുവരിയിൽ വിൽപ്പന വെറും 284 യൂണിറ്റായി കുറഞ്ഞു.

650 ട്വിൻ മോഡലുകളുടെ വിൽപ്പന കുറയുന്നു, ഇനി പ്രതീക്ഷ പുതിയ ഫെയ്‌ലി‌ഫ്റ്റ് പതിപ്പിൽ

ഫെബ്രുവരിയിലെ വിൽപ്പനയിൽ ഇടിവുണ്ടാകാനുണ്ടായ പ്രധാന കാരണം 650 ഇരട്ടകളുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകൾ പുറത്തിറങ്ങാൻ ഒരുങ്ങുന്നതാണ്. അടിമുടി മാറ്റങ്ങളോടെയല്ല പുറത്തിറങ്ങുന്നതെങ്കിലും ചില ശ്രദ്ധേയ പരിഷ്ക്കാരങ്ങളാകും ബൈക്കുകൾ നേടുക.

MOST READ: ഡെറ്റല്‍ ഈസി പ്ലസ് ഇലക്ട്രിക് ടൂ വീലര്‍ വിപണിയിലെത്തി; വില 40,000 രൂപ

650 ട്വിൻ മോഡലുകളുടെ വിൽപ്പന കുറയുന്നു, ഇനി പ്രതീക്ഷ പുതിയ ഫെയ്‌ലി‌ഫ്റ്റ് പതിപ്പിൽ

അതിൽ പുതിയ കളർ ഓപ്ഷനുകൾ, ട്യൂബ്‌ലെസ് ടയറുകൾ, അലോയ് വീലുകൾ, ട്രിപ്പർ നാവിഗേഷൻ തുടങ്ങിയവ 650 ട്വിൻ മോഡലുകളിൽ ഇടംപിടിക്കും. ഇത് വരും മാസം വിപണിയിൽ ഇടംപിടിക്കുമെന്നാണ് സൂചന.

650 ട്വിൻ മോഡലുകളുടെ വിൽപ്പന കുറയുന്നു, ഇനി പ്രതീക്ഷ പുതിയ ഫെയ്‌ലി‌ഫ്റ്റ് പതിപ്പിൽ

650 ഇരട്ടകളുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളിലെ പരിഷ്ക്കാരങ്ങൾ പ്രധാനമായും സൗന്ദര്യവർധക സ്വഭാവമുള്ളതായിരിക്കും. ഈ വർഷം ഫെബ്രുവരിയിൽ സമാരംഭിച്ച 2021 ഹിമാലയനൊപ്പം അവതരിപ്പിച്ച അപ്‌ഡേറ്റുകൾക്ക് സമാനമായ ഒന്നായിരിക്കാം ഇത്.

MOST READ: ട്രൈഡന്റ് 660 അവതരണം ഉടനെന്ന് ട്രയംഫ്; കൂടുതല്‍ വിവരങ്ങള്‍ ഇതാ

650 ട്വിൻ മോഡലുകളുടെ വിൽപ്പന കുറയുന്നു, ഇനി പ്രതീക്ഷ പുതിയ ഫെയ്‌ലി‌ഫ്റ്റ് പതിപ്പിൽ

ഇറ്റാലിയൻ വിപണിയിൽ ലഭ്യമായതിന് സമാനമായ പുതിയ കളർ ഓപ്ഷനുകളായിരിക്കും മോട്ടോർസൈക്കിളുകൾക്ക് ലഭിക്കുക. ഇന്റർസെപ്റ്ററിനായി ഏഴ് പുതിയ നിറങ്ങൾ തെരഞ്ഞെടുക്കാൻ സാധിക്കും. അതിൽ നിലവിലുള്ള വേരിയന്റിനൊപ്പം ബേക്കർ എക്സ്പ്രസ്, ഗ്ലിറ്റർ, ഡസ്റ്റ്, ഓറഞ്ച് ക്രഷ് എന്നിവ ഇതിനകം ലഭ്യമാണ്.

650 ട്വിൻ മോഡലുകളുടെ വിൽപ്പന കുറയുന്നു, ഇനി പ്രതീക്ഷ പുതിയ ഫെയ്‌ലി‌ഫ്റ്റ് പതിപ്പിൽ

കോണ്ടിനെന്റൽ ജിടിക്കായി ജിടി റെഡ്, ബ്രിട്ടീഷ് റേസിംഗ് ടീം, കുക്കീസ് ആൻഡ് ക്രീം, വെഞ്ച്വർ ബ്ലാക്ക് ആൻഡ് ബ്ലൂ, മിസ്റ്റർ ക്ലീൻ എന്നീ അഞ്ച് കളർ ഓപ്ഷനുകൾ പരിചയപ്പെടുത്തും. അവസാനത്തേത് ഇതിനകം നിലവിലുള്ള കോണ്ടിനെന്റലിൽ ലഭ്യമാണ്.

MOST READ: M2 ഇലക്ട്രിക് കിക്ക് സ്കൂട്ടർ അവതരിപ്പിച്ച് ലെനോവോ

650 ട്വിൻ മോഡലുകളുടെ വിൽപ്പന കുറയുന്നു, ഇനി പ്രതീക്ഷ പുതിയ ഫെയ്‌ലി‌ഫ്റ്റ് പതിപ്പിൽ

650 ട്വിൻ ഫെയ്‌സ്‌ലിഫ്റ്റ് മുമ്പത്തെ അതേ എഞ്ചിൻ ഉപയോഗിക്കുന്നത് തുടരും. 648 സിസി എയർ-കൂൾഡ് പാരലൽ-ട്വിൻ യൂണിറ്റ് 7150 rpm-ൽ പരമാവധി 47 bhp കരുത്തും 5250 rpm-ൽ 52 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. സ്ലിപ്പർ ക്ലച്ചുമായി സംയോജിപ്പിച്ച് ഇത് ആറ് സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

650 ട്വിൻ മോഡലുകളുടെ വിൽപ്പന കുറയുന്നു, ഇനി പ്രതീക്ഷ പുതിയ ഫെയ്‌ലി‌ഫ്റ്റ് പതിപ്പിൽ

അപ്‌ഡേറ്റുകൾക്കൊപ്പം 650 ട്വിൻ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളുടെ വിലയിൽ നേരിയ വർധന പ്രതീക്ഷിക്കാം. നിലവിലുള്ള ഇന്റർസെപ്റ്ററിന് 650 2.54 ലക്ഷം മുതൽ 2.91 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില. കോണ്ടിനെന്റൽ ജിടിക്ക് 2.69 ലക്ഷം രൂപ മുതൽ 3.07 ലക്ഷം രൂപ വരെയാണ് വില.

Most Read Articles

Malayalam
English summary
Royal Enfield 650 Twins Sales Decline In February 2021 Facelift Launch Soon. Read in Malayalam
Story first published: Saturday, March 20, 2021, 9:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X