M2 ഇലക്ട്രിക് കിക്ക് സ്കൂട്ടർ അവതരിപ്പിച്ച് ലെനോവോ

ലോകമെമ്പാടുമുള്ള സ്ഥാപനങ്ങളെല്ലാം ഇലക്ട്രിക് മൊബിലിറ്റി വ്യവസായത്തിന്റെ വലിയ സാധ്യതകൾ തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് പരിചയമില്ലാത്ത പല കോർപ്പറേറ്റ് സ്ഥാപനങ്ങളും ഉപഭോക്താക്കൾക്കായി ഇലക്ട്രിക് വാഹനങ്ങൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

M2 ഇലക്ട്രിക് കിക്ക് സ്കൂട്ടർ അവതരിപ്പിച്ച് ലെനോവോ

അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ടെക്നോളജി മേഖലയിലെ വമ്പൻമാരായ ലെനോവോയുടെ കടന്നുവരവ്. ചൈനീസ് ബ്രാൻഡ് ഇപ്പോൾ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടറിന്റെ പ്രോട്ടോടൈപ്പ് പുറത്തിറക്കിയിരിക്കുകയാണ്.

M2 ഇലക്ട്രിക് കിക്ക് സ്കൂട്ടർ അവതരിപ്പിച്ച് ലെനോവോ

M2 എന്ന് പേരിട്ടിരിക്കുന്ന ഇത് ഒരു ഇലക്ട്രിക് കിക്ക് സ്കൂട്ടർ (EKS) ആണ്. 2021 മാർച്ച് 27 മുതൽ ഫിലിപ്പീൻസിൽ ഇത് വിൽപ്പനയ്‌ക്കെത്തും. ദൈനംദിന യാത്രയിലെ കൂറ്റൻ ട്രാഫിക്കിൽ നിന്നും ഒഴിവാകാനാണ് M2 രൂപകൽപ്പന ചെയ്തിരിക്കുന്നത്.

MOST READ: വില്‍പ്പനയില്‍ വീണ്ടും കരുത്ത് തെളിയിച്ച് ഐക്യുബ്; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

M2 ഇലക്ട്രിക് കിക്ക് സ്കൂട്ടർ അവതരിപ്പിച്ച് ലെനോവോ

നിലവിലുള്ള കൊവിഡ്-19 സമയത്ത് വ്യക്തിഗത മൊബിലിറ്റി സൊല്യൂഷനുകൾ സ്വന്തമാക്കുന്ന ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന ഓപ്ഷനായിരിക്കും പുതിയ ഇലക്ട്രിക് കിക്ക് സ്കൂട്ടർ. നഗരങ്ങളിലെ തിരക്ക്, ഇന്ധനച്ചെലവ്, നിരക്ക് വർധന എന്നിവയ്ക്കുള്ള പരിഹാരമായി ഇത് നിലകൊള്ളുന്നു.

M2 ഇലക്ട്രിക് കിക്ക് സ്കൂട്ടർ അവതരിപ്പിച്ച് ലെനോവോ

ലളിതവും ചുരുങ്ങിയതുമായ രൂപകൽപ്പനയാണ് M2 ഇലക്ട്രിക് സ്വീകരിച്ചിരിക്കുന്നത്. എങ്കിലും തികച്ചും സ്റ്റൈലിഷ് ആണ് ഈമില്ലീമീറ്റർ കൂഞ്ഞൻ. 1,115 മില്ലീമീറ്റർ നീളവും 515 മില്ലീമീറ്റർ വീതിയും 1,115 ഉയരവുമുള്ള കോം‌പാക്‌ട് ആകൃതിയാണ് ഇതിനുള്ളത്.

MOST READ: പുതിയ സ്പീഡ് റെക്കോര്‍ഡ് തീര്‍ത്ത് റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650

M2 ഇലക്ട്രിക് കിക്ക് സ്കൂട്ടർ അവതരിപ്പിച്ച് ലെനോവോ

ലെനോവോ ഇലക്ട്രിക് സ്കൂട്ടർ ഫ്രെയിം മഗ്നീഷ്യം, അലുമിനിയം അലോയ് എന്നിവകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. അതിനർത്ഥം ഇത് വളരെ ഭാരം കുറഞ്ഞതാണെന്നും മൂന്ന് സെക്കൻഡ് വേഗത്തിൽ പൂർണമായും മടക്കാനാവുമെന്നതും M2 ഇലക്ട്രിക് കിക്ക് സ്‌കൂട്ടറിന്റെ സവിശേഷതയാണ്.

M2 ഇലക്ട്രിക് കിക്ക് സ്കൂട്ടർ അവതരിപ്പിച്ച് ലെനോവോ

ചാരനിറത്തിലുള്ള റബർ‌ ഫൂട്ട് മാറ്റും ഗ്രിപ്പും, ‌ എട്ട് ഇഞ്ച് വീലുകളും ഹണികോംബ് ടയറുകളും ഇലക്ട്രിക് മോഡലിന് പരുക്കൻരൂപം സമ്മാനിക്കുന്നുണ്ട്. 120 കിലോഗ്രാം ഭാരം വഹിക്കുന്ന ഇതിന് പരമാവധി 15 ഡിഗ്രി ഇൻക്ലെയിനിംഗും നേടാൻ കഴിയും.

MOST READ: ഡെറ്റല്‍ ഈസി പ്ലസ് ഇലക്ട്രിക് ടൂ വീലര്‍ വിപണിയിലെത്തി; വില 40,000 രൂപ

M2 ഇലക്ട്രിക് കിക്ക് സ്കൂട്ടർ അവതരിപ്പിച്ച് ലെനോവോ

രൂപകൽപ്പന മാത്രമല്ല ഉപഭോക്താക്കളെ ആകർഷിക്കുന്ന പ്രവർത്തനക്ഷമതയും ലെനോവോ M2 കിക്ക് സ്കൂട്ടറിന്റെ പ്രത്യേകതയാണ്. സ്പീഡ്, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, റേഞ്ച്, ബാറ്ററി കപ്പാസിറ്റി എന്നിവ പോലുള്ള നിർണായക വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ചെറിയ എൽഇഡി സ്‌ക്രീനും വാഹനത്തിലുണ്ട്.

M2 ഇലക്ട്രിക് കിക്ക് സ്കൂട്ടർ അവതരിപ്പിച്ച് ലെനോവോ

ബ്ലൂടൂത്ത് അല്ലെങ്കിൽ ഒരു സ്മാർട്ട്ഫോൺ ആപ്ലിക്കേഷൻ വഴി കൺസോൾ സ്മാർട്ട്‌ഫോണുകളിലേക്കോ മറ്റ് ആക്‌സസറികളിലേക്കോ കണക്റ്റുചെയ്യാനാകും. മെച്ചപ്പെടുത്തിയ ബാറ്ററി ഹോൾഡർ, മടക്കാവുന്ന സ്വിച്ച്, അൾട്രാ ബ്രൈറ്റ് ഹെഡ്‌ലൈറ്റ് എന്നിവയാണ് ലെനോവോയിൽ നിന്നുള്ള ഇ-സ്‌കൂട്ടറിലെ മറ്റ് ശ്രദ്ധേയമായ സവിശേഷതകൾ.

M2 ഇലക്ട്രിക് കിക്ക് സ്കൂട്ടർ അവതരിപ്പിച്ച് ലെനോവോ

350W അൾട്രാ സ്ട്രോംഗ് മോട്ടോറാണ് ഇ-സ്‌കൂട്ടറിന്റെ കരുത്ത്. 7.5Ah ഉയർന്ന ശേഷിയുള്ള ബാറ്ററിയിൽ നിന്നാണ് ഇത് പവർ ഉത്പാദിപ്പിക്കുന്നത്. ഇതിന് 25 കിലോമീറ്റർ വേഗത കൈവരിക്കാനും ഒരൊറ്റ ചാർജിൽ പരമാവധി 30 കിലോമീറ്റർ ശ്രേണി നൽകാനും കഴിയും. രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ ചാർജ്ജിംഗ് സമയം കമ്പനി അവകാശപ്പെടുന്നു.

M2 ഇലക്ട്രിക് കിക്ക് സ്കൂട്ടർ അവതരിപ്പിച്ച് ലെനോവോ

ലെനോവോ M2 ഇവിക്കായി 19,995 ഫിലിപ്പൈൻ പെസോയാണ് മുടക്കേണ്ടത്. അതായത് ഏകദേശം 30,000 രൂപ. മാർച്ച് 18 നും മാർച്ച് 27 നും ഇടയിൽ സ്‌കൂട്ടറുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് 16,995 പെസോയുടെ ആമുഖ ഓഫറിൽ സ്കൂട്ടർ സ്വന്തമാക്കാം.

Most Read Articles

Malayalam
English summary
Lenovo Launched New M2 Electric Kick Scooter. Read in Malayalam
Story first published: Friday, March 19, 2021, 16:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X