കൈഗറിനായി ഇനി അധികം മുടക്കേണ്ടി വരും; ഏപ്രിലിൽ വില വർധിക്കുമെന്ന് റെനോ

നിലവിൽ ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും താങ്ങാനാവുന്ന കോംപാക്‌ട് എസ്‌യുവിയാണ് റെനോ കൈഗർ. എന്നാൽ ഉടൻ തന്നെ വാഹനത്തിന് വില വർധിപ്പിക്കാൻ ഒരുങ്ങുകയാണ് ഫ്രഞ്ച് ബ്രാൻഡ്. 2021 ഏപ്രിൽ ഒന്നു മുതലാകും റെനോ കൈഗറിനായുള്ള വില ഉയർത്തുക.

കൈഗറിനായി ഇനി അധികം മുടക്കേണ്ടി വരും; ഏപ്രിലിൽ വില വർധിക്കുമെന്ന് റെനോ

നിലവിലുള്ള എല്ലാ ബുക്കിംഗുകൾക്കും പുതിയ ബുക്കിംഗുകൾക്കും വിലവർധനവ് ബാധകമാകും എന്നതാണ് ശ്രദ്ധേയം. ഏപ്രിൽ ഒന്നു മുതൽ ഡെലിവറി ലഭിക്കുന്നവർ കൈഗറിന്റെ ഉയർത്തിയ വില നൽകേണ്ടിവരും.

കൈഗറിനായി ഇനി അധികം മുടക്കേണ്ടി വരും; ഏപ്രിലിൽ വില വർധിക്കുമെന്ന് റെനോ

ഇതിനകം തന്നെ വാഹനം ബുക്ക് ചെയ്ത് ഡെലിവറിക്കായി കാത്തിരിക്കുന്ന നിലവിലുള്ള ഉപഭോക്താക്കൾക്ക് വില വർധനവ് സംബന്ധിച്ച് റെനോ ഇന്ത്യ ഡീലർമാരിൽ നിന്ന് അറിയിപ്പുകൾ ലഭിച്ചിട്ടുണ്ട്.

MOST READ: മറാസോയെ നേരിടാൻ പുത്തൻ ഏഴ് സീറ്റർ എംപിവി അവതരിപ്പിക്കാനൊരുങ്ങി കിയ

കൈഗറിനായി ഇനി അധികം മുടക്കേണ്ടി വരും; ഏപ്രിലിൽ വില വർധിക്കുമെന്ന് റെനോ

ഒരു മാസം മുമ്പ് വിപണിയിൽ എത്തിയ കൈഗറിനായി ലഭിച്ച ഔദ്യോഗിക ബുക്കിംഗുകളുടെ എണ്ണം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും എസ്‌യുവിക്കായുള്ള ഡിമാന്റ് വളരെ കൂടുതലാണെന്നാണ് ഡീലർമാർ വ്യക്തമാക്കുന്നത്.

കൈഗറിനായി ഇനി അധികം മുടക്കേണ്ടി വരും; ഏപ്രിലിൽ വില വർധിക്കുമെന്ന് റെനോ

കൈഗറിനായുള്ള ശക്തമായ ആവശ്യം കണക്കിലെടുക്കുമ്പോൾ സബ്-നാല് മീറ്റർ എസ്‌യുവിയുടെ കാത്തിരിപ്പ് കാലയളവ് 10 ആഴ്ച്ച വരെ നീളുന്നതായാണ് റിപ്പോർട്ട്. വിപണിയിലെത്തി ആദ്യ മാസത്തിനുള്ളിൽ തന്നെ മോഡൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന അഞ്ചാമത്തെ സബ് കോംപാക്‌ട് എസ്‌യുവിയായി മാറാനും കൈഗറിന് സാധിച്ചിട്ടുണ്ട്.

MOST READ: അര്‍ബന്‍ ക്രൂയിസര്‍ ദക്ഷിണാഫ്രിക്കന്‍ വിപണിയില്‍ എത്തിച്ച് ടൊയോട്ട

കൈഗറിനായി ഇനി അധികം മുടക്കേണ്ടി വരും; ഏപ്രിലിൽ വില വർധിക്കുമെന്ന് റെനോ

നിരവധി സ്മാർട്ട് ആട്രിബ്യൂട്ടുകൾ, സ്‌പോർട്ടി ആക്‌സന്റുകൾ എന്നിവ ഉൾക്കൊള്ളുന്ന ഷാർപ്പ് ലുക്കിംഗ് ഡിസൈനാണ് ആളുകളുടെ മനസിലേക്ക് അതിവേഗം കൈഗറിനെ എത്തിച്ചത്. രണ്ട് സ്ലാറ്റ് ഗ്രിൽ, എൽ‌ഇഡി ഹെഡ്‌ലാമ്പുകൾ, എൽ‌ഇഡി ഡി‌ആർ‌എല്ലുകൾ, ഫ്ലേഡ് വീൽ ആർച്ചുകൾ എന്നിവയെല്ലാം എസ്‌യുവിയുടെ മികവ് വർധിപ്പിക്കുന്നുണ്ട്.

കൈഗറിനായി ഇനി അധികം മുടക്കേണ്ടി വരും; ഏപ്രിലിൽ വില വർധിക്കുമെന്ന് റെനോ

16 ഇഞ്ച് അലോയ് വീലുകൾ ഉൾപ്പെടുത്തിയ റെനോ കൈഗർ സെഗ്മെന്റ് ബെസ്റ്റ് 405 ലിറ്റർ ബൂട്ട് സ്പേസും അവകാശപ്പെടുന്നുണ്ട്. RXE, RXL, RXT, RXZ എന്നീ നാല് വേരിയന്റുകളിൽ അവതരിപ്പിച്ചിരിക്കുന്ന കോംപാക്‌ട് എസ്‌യുവി റേഡിയന്റ് റെഡ്, കാസ്പിയൻ ബ്ലൂ, മൂൺലൈറ്റ് സിൽവർ, പ്ലാനറ്റ് ഗ്രേ, ഐസ് കൂൾ വൈറ്റ്, മഹഗണി ബ്രൗൺ എന്നീ കളർ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്നു.

MOST READ: ടെസ്‌ലയുടെ ഇവി കിരീടത്തിന് വെല്ലുവിളിയായി വുലിംഗ് ഹോംഗ് ഗുവാങ് മിനി ഇവി

കൈഗറിനായി ഇനി അധികം മുടക്കേണ്ടി വരും; ഏപ്രിലിൽ വില വർധിക്കുമെന്ന് റെനോ

രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ ഉപയോഗിച്ച് റെനോ കൈഗർ തെരഞ്ഞെടുക്കാം. അതിൽ 1.0 ലിറ്റർ, 3 സിലിണ്ടർ പെട്രോൾ എഞ്ചിൻ 71 bhp കരുത്തിൽ 96 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മറുവശത്ത് 1.0 ലിറ്റർ, 3 സിലിണ്ടർ ടർബോ എഞ്ചിൻ 99 bhp പവറും 160 Nm torque ഉം വാഗ്‌ദാനം ചെയ്യുന്നു.

കൈഗറിനായി ഇനി അധികം മുടക്കേണ്ടി വരും; ഏപ്രിലിൽ വില വർധിക്കുമെന്ന് റെനോ

രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റിനായി എഎംടിയും, ടർബോ യൂണിറ്റിനായി സിവിടി ഓട്ടോമാറ്റിക്കും റെനോ ഒരുക്കിയിട്ടുണ്ട്.

കൈഗറിനായി ഇനി അധികം മുടക്കേണ്ടി വരും; ഏപ്രിലിൽ വില വർധിക്കുമെന്ന് റെനോ

കൈഗറിന് നിലവിൽ 5.45 ലക്ഷം മുതൽ 9.55 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV300, ടാറ്റ നെക്സോൺ, ഫോർഡ് ഇക്കോസ്പോർട്ട്, മാരുതി സുസുക്കി വിറ്റാര ബ്രെസ, ടൊയോട്ട അർബൻ ക്രൂസർ തുടങ്ങിയ ശക്തരായ എതിരാളികളുമായാണ് റെനോ മോഡൽ മാറ്റുരയ്ക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault India Will Increase Prices Of Kiger Compact SUV From 1st April 2021. Read in Malayaam
Story first published: Tuesday, March 23, 2021, 10:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X