ടെസ്‌ലയുടെ ഇവി കിരീടത്തിന് വെല്ലുവിളിയായി വുലിംഗ് ഹോംഗ് ഗുവാങ് മിനി ഇവി

ടെസ്‌ല മോഡൽ 3 -ക്ക് കാര്യമായ മത്സരമൊരുക്കിയ ഒരു ചെറു ഇലക്ട്രിക് വാഹനമാണ് വുലിംഗ് ഹോംഗ് ഗുവാങ് മിനി ഇവി.

ടെസ്‌ലയുടെ ഇവി കിരീടത്തിന് വെല്ലുവിളിയായി വുലിംഗ് ഹോംഗ് ഗുവാങ് മിനി ഇവി

ചൈനയിൽ നിർമ്മിച്ച ഈ ചെറിയ ഇലക്ട്രിക് കാർ ടെസ്‌ല മോഡൽ 3 ഇലക്ട്രിക് സെഡാനെ മറികടന്ന് 2021 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ലോകത്തിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഇവി ആയി മാറി.

ടെസ്‌ലയുടെ ഇവി കിരീടത്തിന് വെല്ലുവിളിയായി വുലിംഗ് ഹോംഗ് ഗുവാങ് മിനി ഇവി

ബാറ്ററി ശേഷി, ശ്രേണി, പ്രകടനം എന്നിവയിൽ ചെറിയ ഇലക്ട്രിക് കാർ പിന്നിലാണെങ്കിലും, വുലിംഗ് ഹോംഗ് ഗുവാങ് മിനി ഇവിയുടെ സൗകര്യവും താങ്ങാനാവുന്ന വിലയും ലോകത്തെ ഏറ്റവും മികച്ച വിൽപ്പനയുള്ള ഇലക്ട്രിക് വാഹനമാക്കി ഇതിനെ മാറ്റി.

ടെസ്‌ലയുടെ ഇവി കിരീടത്തിന് വെല്ലുവിളിയായി വുലിംഗ് ഹോംഗ് ഗുവാങ് മിനി ഇവി

ടെസ്‌ല മോഡൽ 3 -യെ അപേക്ഷിച്ച് 2021 ജനുവരിയിൽ വുലിംഗ് ഹോംഗ് ഗുവാങ് മിനി ഇവി 36,000 യൂണിറ്റുകൾ വിറ്റഴിച്ചു. അതേ മാസം തന്നെ ടെസ്‌ല 21,500 യൂണിറ്റുകൾ വിറ്റു.

MOST READ: ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെ ഓരോ കുഞ്ഞൻ വാർണിംഗ് ലൈറ്റുകളും നമ്മോട് പറയുന്നതെന്ത്?

ടെസ്‌ലയുടെ ഇവി കിരീടത്തിന് വെല്ലുവിളിയായി വുലിംഗ് ഹോംഗ് ഗുവാങ് മിനി ഇവി

2021 ഫെബ്രുവരിയിലും വുലിംഗ് ഹോംഗ് ഗുവാങ് മിനി ഇവി 20,000 യൂണിറ്റുകൾ വിറ്റു, ടെസ്‌ലയ്ക്ക് 13,700 യൂണിറ്റ് മോഡൽ 3 മാത്രമേ വിൽക്കാൻ കഴിഞ്ഞുള്ളൂ.

ടെസ്‌ലയുടെ ഇവി കിരീടത്തിന് വെല്ലുവിളിയായി വുലിംഗ് ഹോംഗ് ഗുവാങ് മിനി ഇവി

ഡൈമൻഷണലായി, വുലിംഗ് ഹോംഗ് ഗുവാങ് മിനി ഇവിക്ക് വെറും 2921 mm നീളവും 1499 mm വീതിയും 1625 mm ഉയരവുമുണ്ട്. 1940 mm വീൽബേസുള്ള കാറിന്റെ ഭാരം വെറും 665 കിലോഗ്രാമാണ്. ഒരൊറ്റ ചാർജിൽ 170 കിലോമീറ്റർ ശ്രേണി ഇലക്ട്രിക് കാറിനുണ്ട്. ചെറിയ ഇലക്ട്രിക് കാറിന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും കഴിയും.

MOST READ: ഹാൻ‌വേ G 30 അഡ്വഞ്ചർ; പരിചയപ്പെടാം ചൈനീസ് വിപണിയിലെ ഹിമാലയന്റെ അപരനെ

ടെസ്‌ലയുടെ ഇവി കിരീടത്തിന് വെല്ലുവിളിയായി വുലിംഗ് ഹോംഗ് ഗുവാങ് മിനി ഇവി

താരതമ്യപ്പെടുത്തുമ്പോൾ, 2021 ടെസ്‌ല മോഡലിന് 1,587 കിലോഗ്രാം ഭാരം, 4699 mm നീളമുണ്ട്. ഇലക്ട്രിക് സെഡാന് 1854 mm വീതിയും 1447 mm ഉയരവുമുണ്ട്.

ടെസ്‌ലയുടെ ഇവി കിരീടത്തിന് വെല്ലുവിളിയായി വുലിംഗ് ഹോംഗ് ഗുവാങ് മിനി ഇവി

കൂടാതെ, 2870 mm വീൽബേസും ലഭിക്കുന്നു. ഒരൊറ്റ ചാർജിൽ 402 കിലോമീറ്റർ ഓടാൻ ടെസ്‌ല മോഡൽ 3 -ക്ക് കഴിയുമെന്ന് അവകാശപ്പെടുന്നു.

MOST READ: സിട്രൺ ഇനി കൊച്ചിയിലും; പുതിയ ആറ് നഗരങ്ങളിൽ കൂടി ഷോറൂമുകൾ തുറന്നു

ടെസ്‌ലയുടെ ഇവി കിരീടത്തിന് വെല്ലുവിളിയായി വുലിംഗ് ഹോംഗ് ഗുവാങ് മിനി ഇവി

ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള വാഹന നിർമാതാക്കളായ SAIC മോട്ടോറും വുലിംഗ് മോട്ടോർസും യുഎസ് ഓട്ടോ ഭീമൻ ജനറൽ മോട്ടോർസും സംയുക്ത പങ്കാളിത്തത്തിലാണ് വുലിംഗ് ഹോംഗ് ഗുവാങ് മിനി ഇവി നിർമ്മിക്കുന്നത്. ചൈനീസ് വിപണിയിൽ വുലിംഗ് എന്നാണ് കമ്പനിയെ വിളിക്കുന്നത്.

Most Read Articles

Malayalam
English summary
Wuling Hong Guang Mini EV Is An Emerging Competition For Tesla Model 3 In Sales. Read in Malayalam.
Story first published: Monday, March 22, 2021, 15:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X