Just In
- 6 hrs ago
ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്‍പ്പന 1,000 യൂണിറ്റുകള്‍ പിന്നിട്ടു; പ്രതിമാസ വില്‍പ്പനയിലും വര്‍ധനവ്
- 7 hrs ago
സഹായഹസ്തവുമായി എംജി; ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ദേവ്നന്ദന്‍ ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപി
- 7 hrs ago
പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ
- 8 hrs ago
ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്
Don't Miss
- Movies
ഡിമ്പലിന്റെ കരച്ചില് സിമ്പതി ആയിട്ട് തന്നെ തോന്നി, കിടിലും നന്നായി പെര്‍ഫോം ചെയ്തു, അശ്വതിയുടെ കുറിപ്പ്
- Finance
കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ കടുത്ത ദുരിതത്തില്‍; വില കുടിശ്ശിക 149 കോടി രൂപ...എന്ന് തീരും ഈ കഷ്ടം
- News
കൊവിഡ് വാക്സിനേഷൻ: രജിസ്ട്രേഷൻ ഓൺലൈൻ വഴി മാത്രം, സ്പോട്ട് രജിസ്ട്രേഷൻ റദ്ദാക്കി, മാർഗ്ഗനിർദേശങ്ങൾ
- Sports
IPL 2021: എന്തൊരടി! കമ്മിന്‍സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്‍ഡ് പഴങ്കഥ
- Lifestyle
പല്ലിലെ മഞ്ഞ നിറം വേരോടെ കളയും തേന്‍- ഉപ്പ് മിശ്രിതം
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അര്‍ബന്‍ ക്രൂയിസര്‍ ദക്ഷിണാഫ്രിക്കന്‍ വിപണിയില്‍ എത്തിച്ച് ടൊയോട്ട
രണ്ട് ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി ടൊയോട്ട ബാഡ്ജ് സ്വീകരിച്ച, സുസുക്കി വാഹനത്തിന്റെ ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യത്തെ വിപണികളിലൊന്നാണ് ദക്ഷിണാഫ്രിക്ക.

ഇന്ത്യയില്‍ നിര്‍മ്മിച്ച ടൊയോട്ട ഗ്ലാന്‍സ, സ്റ്റാര്‍ലെറ്റ് നെയിംപ്ലേറ്റിന് കീഴിലാണെങ്കിലും കഴിഞ്ഞ വര്‍ഷം അവിടെ സമാരംഭിച്ചു. ഇപ്പോള്‍ ടൊയോട്ട അര്‍ബന്‍ ക്രൂയിസറും ദക്ഷിണാഫ്രിക്കന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.

ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ മൂന്ന് വേരിയന്റുകളിലാണ് ദക്ഷിണാഫ്രിക്കയില്‍ അവതരിപ്പിച്ചിരിക്കുന്നു. RM 247,900 (ഏകദേശം 12.25 ലക്ഷം രൂപ) മുതല്‍ RM 315,700 വരെ (ഏകദേശം 15.60 ലക്ഷം രൂപ) ആണ് വാഹനത്തിന് വില.
MOST READ: ടെസ്ലയുടെ ഇവി കിരീടത്തിന് വെല്ലുവിളിയായി വുലിംഗ് ഹോംഗ് ഗുവാങ് മിനി ഇവി

ഇന്ത്യയിലെന്നപോലെ ടൊയോട്ട അര്‍ബന്‍ ക്രൂയിസറിന് 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന് ലഭ്യമാകും. ഈ യൂണിറ്റ് 105 bhp കരുത്തും 138 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

അടിസ്ഥാന മോഡല്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സില്‍ മാത്രമേ ലഭ്യമാകൂ, മിഡ്, ഹൈ-എന്‍ഡ് വേരിയന്റുകളും 4-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് യൂണിറ്റ് ഒരു ഓപ്ഷനായി വാഗ്ദാനം ചെയ്യുന്നു.
MOST READ: ഇന്ത്യൻ ആർമിയുടെ പുതിയ കളിപ്പാട്ടം; കല്യാണി M4 -നെ പരിചയപ്പെടാം

ടൊയോട്ട അര്‍ബന്‍ ക്രൂയിസറില്‍ ടൊയോട്ട-ഫീല്‍ നല്‍കുന്നതിന് പരിഷ്കരിച്ച ഫ്രണ്ട് ഫാസിയ അവതരിപ്പിക്കുന്നു. മുഴുവന്‍ ബ്ലാക്ക് ഇന്റീരിയറും വിറ്റാര ബ്രെസയില്‍ നിന്ന് മുന്നോട്ട് കൊണ്ടുപോകുന്നു.

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ് വിത്ത് ഇബിഡി, ഐസോഫിക്സ് ചൈല്‍ഡ് റെസ്ട്രെയിന്‍ സിസ്റ്റം, ഹില്‍ ഹോള്‍ഡ് കണ്ട്രോള് (ഓട്ടോമാറ്റിക് വേരിയന്റുകളില്‍ മാത്രം), ഡ്രൈവര്‍ക്കും ഫ്രണ്ട് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകളും ക്യാമറ, ക്രൂയിസ് കണ്ട്രോള്, കൂള്‍ഡ് ഗ്ലോവ് ബോക്സ്, മൊബൈല്‍ -സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്പ്ലിറ്റ്-ഫോള്‍ഡ് റിയര്‍ സീറ്റുകള്‍, 16 ഇഞ്ച് അലോയ് വീലുകള്‍ തുടങ്ങിയവ വാഹനത്തിലെ സവിശേഷതകളാണ്.
MOST READ: സിട്രൺ ഇനി കൊച്ചിയിലും; പുതിയ ആറ് നഗരങ്ങളിൽ കൂടി ഷോറൂമുകൾ തുറന്നു

ടൊയോട്ട അര്‍ബന്‍ ക്രൂയിസറിന് 3 വര്‍ഷം / 100,000 കിലോമീറ്റര്‍ വാറണ്ടിയാണ് വാഗ്ദാനം ചെയ്യുന്നത്. സുസുക്കി വിറ്റാര ബ്രെസയ്ക്കെതിരെ 5 വര്‍ഷം / 200,000 കിലോമീറ്റര്‍ ആമുഖ ഓഫര്‍ വാഗ്ദാനം ചെയ്യുന്നു.

പോയ വര്‍ഷം 8.40 ലക്ഷം രൂപ എക്സ്ഷോറൂം വിലയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ എത്തിയ വാഹനത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നാളിതുവരെ വിണിയില്‍ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും കമ്പനി വക്താവ് വെളിപ്പെടുത്തി.
MOST READ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ റീസെയിൽ വാല്യു ഉള്ള മികച്ച 10 കാറുകൾ

ഓട്ടോമാറ്റിക് പതിപ്പിന് കൂടുതല്‍ ഇന്ധനക്ഷമത കൈവരിക്കാന്‍ മൈല്‍ഡ്-ഹൈബ്രിഡ് സംവിധാനവും ടൊയോട്ട വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യന്‍ വിപണിയില്‍ മാരുതി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോണ്‍, ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട്, മഹീന്ദ്ര XUV300, കിയ സോനെറ്റ് തുടങ്ങിയവരുമായിട്ടാണ് മത്സരിക്കുന്നത്.