വിൽപ്പനയിലും അടിപതറാതെ ഹീറോ, ഏപ്രിൽ മാസത്തെ സമ്പാദ്യം 3.72 ലക്ഷം യൂണിറ്റ്

ഏപ്രിൽ മാസത്തിൽ മൊത്തം 3,72,285 യൂണിറ്റുകൾ വിറ്റഴിച്ച് ഹീറോ മോട്ടോകോർപ്. അന്താരാഷ്ട്ര വിപണികളിലേക്കുള്ള കയറ്റുമതി കണക്കും ഇതിൽ ഉൾപ്പെടുന്നുണ്ട്. എന്നാൽ ആഭ്യന്തര വിപണിയിലെ പ്രതിമാസ വിൽപ്പന 35.32 ശതമാനമായി ഇടിഞ്ഞ് 1,85,279 യൂണിറ്റായി ചുരുങ്ങി.

വിൽപ്പനയിലും അടിപതറാതെ ഹീറോ, ഏപ്രിൽ മാസത്തെ സമ്പാദ്യം 3.72 ലക്ഷം യൂണിറ്റ്

രാജ്യവ്യാപകമായി ലോക്ക്ഡൗൺ നടപ്പിലാക്കിയിരുന്നതിനാൽ 2021 ഏപ്രിലിലെ വിൽപ്പന മുൻ വർഷത്തെ ഇതേ മാസവുമായി താരതമ്യപ്പെടുത്താനാവില്ല. ആഭ്യന്തര വിപണിയിൽ കമ്പനി 3,42,614 യൂണിറ്റുകൾ വിറ്റപ്പോൾ 29,671 യൂണിറ്റുകളാണ് കയറ്റുമതി ചെയ്‌തിരിക്കുന്നത്.

വിൽപ്പനയിലും അടിപതറാതെ ഹീറോ, ഏപ്രിൽ മാസത്തെ സമ്പാദ്യം 3.72 ലക്ഷം യൂണിറ്റ്

മോട്ടോർസൈക്കിൾ വിൽപ്പന 3,39,329 യൂണിറ്റായപ്പോൾ 2021 ഏപ്രിലിൽ 32,956 സ്‌കൂട്ടറുകൾ വിറ്റു. കൊവിഡ്-19 ന്റെ രണ്ടാം തരംഗത്തിന്റെ ആഘാതം മൂലം 2021 ഏപ്രിലിൽ വിൽപ്പന കുറഞ്ഞുവെന്ന് കമ്പനി പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.

MOST READ: ഇന്ത്യന്‍ വിപണിക്ക് പിന്നാലെ അന്താരാഷ്ട്ര വിപണിയിലേക്കും ചുവടുവെയ്പ്പ് പ്രഖ്യാപിച്ച് ഓല ഇലക്ട്രിക്

വിൽപ്പനയിലും അടിപതറാതെ ഹീറോ, ഏപ്രിൽ മാസത്തെ സമ്പാദ്യം 3.72 ലക്ഷം യൂണിറ്റ്

നിർമാണ പ്രവർത്തനങ്ങൾ താത്ക്കാലികമായി നിർത്തിയതു മൂലം ഏപ്രിലിലെ വിൽപ്പന കുറഞ്ഞുവെന്നും പല പ്രദേശങ്ങളിലും റീട്ടെയിൽ ഔട്ട്‌ലെറ്റുകളുടെ പ്രവർത്തനവും നിലച്ചതായും ഹീറോ പറയുന്നു.

വിൽപ്പനയിലും അടിപതറാതെ ഹീറോ, ഏപ്രിൽ മാസത്തെ സമ്പാദ്യം 3.72 ലക്ഷം യൂണിറ്റ്

ഹീറോ മോട്ടോകോർപ് അതിന്റെ നിർമാണ കേന്ദ്രങ്ങൾ, നീമ്രാനയിലെ ഗ്ലോബൽ പാർട്സ് സെന്റർ (GPC), ജയ്പൂരിലെ സെന്റർ ഓഫ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജി (CIT), റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് സെന്റർ എന്നിവ ഏപ്രിൽ 22 മുതൽ മെയ് ഒന്നു വരെ പൂർണമായി അടച്ചിടാൻ തീരുമാനിച്ചിരുന്നു.

MOST READ: കോടികൾ വിലമതിക്കുന്ന ലാലേട്ടന്റെ ടൊയോട്ട കാറുകൾ

വിൽപ്പനയിലും അടിപതറാതെ ഹീറോ, ഏപ്രിൽ മാസത്തെ സമ്പാദ്യം 3.72 ലക്ഷം യൂണിറ്റ്

എന്നാൽ നിലവിലെ കൊവിഡ് വ്യാപന സാഹചര്യം മെച്ചപ്പെടാത്തതിനാൽ 2021 മെയ് ഒമ്പതു വരെ ആറ് ദിവസം കൂടി പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ കമ്പനി തീരുമാനിച്ചു. ഉത്‌പാദന സൗകര്യങ്ങളിൽ‌ ആവശ്യമായ അറ്റകുറ്റപ്പണികൾ‌ നടത്തുന്നതിന് താൽ‌ക്കാലിക അവധി ഉപയോഗിക്കുമെന്നും ഹീറോ വ്യക്തമാക്കിയിരുന്നു.

വിൽപ്പനയിലും അടിപതറാതെ ഹീറോ, ഏപ്രിൽ മാസത്തെ സമ്പാദ്യം 3.72 ലക്ഷം യൂണിറ്റ്

ഈ അടച്ചുപൂട്ടൽ വിൽപ്പനയെ ബാധിക്കാതിരിക്കാനായി ഓണ്‍ലൈന്‍ വില്‍പ്പന വര്‍ധിപ്പിക്കാനാണ് ഹീറോ ലക്ഷ്യംവെക്കുന്നത്. അതിന്റെ ഭാഗമായി വെര്‍ച്വല്‍ ഷോറൂം സംവിധാനത്തിനും കമ്പനി അടുത്തിടെ തുടക്കം കുറിച്ചിരുന്നു.

MOST READ: സോള്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം വെളിപ്പെടുത്തി ഈവ്

വിൽപ്പനയിലും അടിപതറാതെ ഹീറോ, ഏപ്രിൽ മാസത്തെ സമ്പാദ്യം 3.72 ലക്ഷം യൂണിറ്റ്

ഉപഭോക്താക്കളുടെ സുരക്ഷ കൂടി മുന്നില്‍ കണ്ടാണ് ഇത്തരത്തില്‍ ഓണ്‍ലൈന്‍ വില്‍പ്പനയുമായി വിവിധ ബ്രാൻഡുകൾ രംഗത്തെത്തുന്നത്. പോയ വര്‍ഷമാണ് ഇത്തരത്തില്‍ ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് കമ്പനികൾ ചുവടുവെക്കുന്നത്.

വിൽപ്പനയിലും അടിപതറാതെ ഹീറോ, ഏപ്രിൽ മാസത്തെ സമ്പാദ്യം 3.72 ലക്ഷം യൂണിറ്റ്

അതിനാൽ ഉപഭോക്താക്കൾക്ക് ഈ സംവിധാനവും സുപരിചിതമാണ്. വിർച്വൽ ഷോറൂമിലൂടെ ഡീലര്‍ഷിപ്പുകളിലേക്ക് പോകാതെ ഉപഭോക്താക്കള്‍ക്ക് വീട്ടില്‍ ഇരുന്നുകൊണ്ട് തന്നെ മോഡലിനെക്കുറിച്ച് കൂടുതല്‍ അറിയാനും മനസിലാക്കാനും സാധിക്കും.

Most Read Articles

Malayalam
English summary
Hero Motocorp Sells 3.72 Lakh Units Two Wheelers In April 2021. Read in Malayalam
Story first published: Tuesday, May 4, 2021, 18:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X