വിൽപ്പനയിൽ താരം ആക്‌ടിവ തന്നെ; പിന്നാലെ ജുപ്പിറ്ററും ആക്‌സ‌സും

ഹീറോയുടെ എൻട്രി ലെവൽ മോട്ടോർസൈക്കിളുകളായ സ്പ്ലെൻഡർ, HF ഡീലക്‌സ് എന്നിവയാണ് ആക്‌ടിവയെ പിന്തള്ളി ആദ്യ രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കിയത്. മാത്രമല്ല ജാപ്പനീസ് സ്‌കൂട്ടറിന്റെ വാർഷിക വിൽപ്പനയിലും ഹോണ്ട കാര്യമായ ഇടിവാണ് രേഖപ്പെടുത്തിയത്.

എങ്കിലും രാജ്യത്തെ സ്‌കൂട്ടർ വിൽപ്പന മാത്രം നോക്കിയാൽ ഹോണ്ട ആക്‌ടിവ തന്നെയാണ് രാജാവ്. കഴിഞ്ഞ മാസം രണ്ടാം സ്ഥാനത്തുള്ള ടിവിഎസ് ജുപ്പിറ്ററിന്റെ മൂന്നിരട്ടിയിലധികം വിൽപ്പനയാണ് ആക്‌ടിവ സ്വന്തമാക്കിയിരിക്കുന്നത്.

വിൽപ്പനയിൽ താരം ആക്‌ടിവ തന്നെ; പിന്നാലെ ജുപ്പിറ്ററും ആക്‌സ‌സും

അതായത് 2021 ജൂണിൽ സ്‌കൂട്ടറിന്റെ 94,274 യൂണിറ്റുകളാണ് കമ്പനി നിരത്തിലെത്തിച്ചിരിക്കുന്നതെന്ന് സാരം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിൽപ്പന 1,21,668 യൂണിറ്റായിരുന്നു. 22.52 ശതമാനം വിൽപ്പനയാണ് ആക്‌ടിവയ്ക്ക് ഇത്തവണയുണ്ടായിരിക്കുന്നതെന്ന് ചുരുക്കം.

വിൽപ്പനയിൽ താരം ആക്‌ടിവ തന്നെ; പിന്നാലെ ജുപ്പിറ്ററും ആക്‌സ‌സും

2020 ജൂണിൽ 37,831 യൂണിറ്റുകൾ വിറ്റഴിച്ച ജുപ്പിറ്ററിന്റെ 31,848 യൂണിറ്റുകളാണ് 2021 ജൂണിൽ ടിവിഎസിന് നിരത്തിലെത്തിക്കാനായത്. അതായത് മോഡലിന്റെ വിൽപ്പനയിൽ 15.82 ശതമാനം ഇടിവ് ഹൊസൂർ ആസ്ഥാനമായുള്ള ഇരുചക്ര വാഹന നിർമാതാക്കൾക്ക് ഉണ്ടായെന്ന് സാരം.

വിൽപ്പനയിൽ താരം ആക്‌ടിവ തന്നെ; പിന്നാലെ ജുപ്പിറ്ററും ആക്‌സ‌സും

ജുപ്പിറ്ററിനേക്കാൾ വെറും 449 യൂണിറ്റുകളുടെ കുറവിൽ സുസുക്കി ആക്‌സസ് 125 മൂന്നാം കൈയ്യടക്കി. ജാപ്പനീസ് സ്കൂട്ടർ വർഷങ്ങളായി ബ്രാൻഡിനായി ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലാണ്. പോയ വർഷം ഇതേ കാലയളവിൽ വിറ്റ 18,680 യൂണിറ്റുകളിൽ നിന്ന് 2021 ജൂൺ ആയപ്പോൾ 68 ശതമാനം വർധനവോടെ വിൽപ്പന 31,399 യൂണിറ്റായി.

വിൽപ്പനയിൽ താരം ആക്‌ടിവ തന്നെ; പിന്നാലെ ജുപ്പിറ്ററും ആക്‌സ‌സും

18,983 ഉപഭോക്താക്കളെ കണ്ടെത്തിയ ഹോണ്ട ഡിയോയാണ് നാലാം സ്ഥാനത്ത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിൽപ്പന 15,540 യൂണിറ്റായിരുന്നു. അതായത് ഹോണ്ടയ്ക്ക് 22.16 ശതമാനം വളർച്ചയാണ് ഡിയോ നേടിക്കൊടുത്തത്. ഹീറോ പ്ലെഷർ 17,937 യൂണിറ്റുകളുമായി അഞ്ചാം സ്ഥാനത്താണ്. പന്ത്രണ്ട് മാസം മുമ്പ് ഇതേ കാലയളവിൽ 15,012 യൂണിറ്റായിരുന്നു. വിൽപ്പന.

വിൽപ്പനയിൽ താരം ആക്‌ടിവ തന്നെ; പിന്നാലെ ജുപ്പിറ്ററും ആക്‌സ‌സും

യുവാക്കളുടെ ജനപ്രിയ മോഡലായ ടിവി‌എസ് എൻ‌ടോർഖ് സ്കൂട്ടർ കഴിഞ്ഞ മാസം രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ആറാമത്തെ സ്‌കൂട്ടറായി. 20.66 ശതമാനം വളർച്ചയോടെ സ്പോർട്ടി പതിപ്പിന്റെ 15,544 യൂണിറ്റുകളാണ് വിറ്റഴിച്ചത്.

വിൽപ്പനയിൽ താരം ആക്‌ടിവ തന്നെ; പിന്നാലെ ജുപ്പിറ്ററും ആക്‌സ‌സും

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കൂടുതൽ കരുത്തും പുതിയ ബോഡി ഗ്രാഫിക്‌സും ഉപയോഗിച്ച് എൻ‌ടോർഖിന്റെ റേസ് XP വേരിയന്റും അവതരിപ്പിച്ചു. പുതിയ പതിപ്പുകളോടെ വരും മാസത്തിൽ കൂടുതൽ വിൽപ്പന സ്വന്തമാക്കാമെന്നാണ് ടിവിഎസിന്റെ കണക്കുകൂട്ടൽ.

വിൽപ്പനയിൽ താരം ആക്‌ടിവ തന്നെ; പിന്നാലെ ജുപ്പിറ്ററും ആക്‌സ‌സും

36.39 ശതമാനം വിൽപ്പന ഇടിവോടെ സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് 125 ൽ 7,935 യൂണിറ്റുകളുമായി ഏഴാം സ്ഥാനം സ്വന്തമാക്കി. മാക്‌സി-സ്‌കൂട്ടറിന് പോയ വർഷം ജൂണിൽ ലഭിച്ചത് 12,475 യൂണിറ്റ് വിൽപ്പനയായിരുന്നു.

വിൽപ്പനയിൽ താരം ആക്‌ടിവ തന്നെ; പിന്നാലെ ജുപ്പിറ്ററും ആക്‌സ‌സും

ഹീറോയുടെ ഡെസ്റ്റിനി 5,491 ഉപഭോക്താക്കളെ പോയ മാസം കണ്ടെത്തി. കഴിഞ്ഞ വർഷത്തെ 8,291 യൂണിറ്റുകളിൽ നിന്ന് 33.77 ശതമാനം ഇടിവാണ് ഇത് സൂചിപ്പിക്കുന്നത്. ടിവിഎസ് പെപ് പ്ലസ് 3,368 യൂണിറ്റ് വിൽപ്പനയുമായി ഒമ്പതാം സ്ഥാനത്തെത്തിയപ്പോൾ ഹോണ്ടയുടെ ഗ്രാസിയ 53.15 ശതമാനം വിൽപ്പന ഇടിഞ്ഞ് ആദ്യ പത്തിൽ ഇടം നേടി.

Most Read Articles

Malayalam
English summary
Honda Activa Dominated In The Scooter Segment Sales In June 2021. Read in Malayalam
Story first published: Thursday, July 22, 2021, 12:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X