വേറെ നിവൃത്തിയില്ല, മോഡൽ നിരയിലാകെ വില വർധനവ് പ്രഖ്യാപിച്ച് ഹോണ്ടയും

മോഡൽ നിരയിലാകെ വില വർധനവ് പ്രഖ്യാപിച്ച് ഹോണ്ട ടൂ വിലേഴ്‌സ് ഇന്ത്യ. അസംസ്കൃത വസ്‌തുക്കളുടെ ചെലവിലെ കുത്തനെയുള്ള ഉയർച്ചയും ഇന്ധനവിലയിലെ ദിനംപ്രതിയുള്ള വർധനവും ചൂണ്ടിക്കാട്ടിയാണ് ഇരുചക്ര വാഹന നിർമാതാക്കൾ വില പരിഷ്ക്കരണത്തിന് തയാറെടുക്കുന്നത്.

വേറെ നിവൃത്തിയില്ല, മോഡൽ നിരയിലാകെ വില വർധനവ് പ്രഖ്യാപിച്ച് ഹോണ്ടയും

2021 ജൂലൈ മൂന്നു മുതലാകും പുതുക്കിയ വിലകൾ പ്രാബല്യത്തിൽ വരിക. മോട്ടോർസൈക്കിളുകളുടെയും സ്‌കൂട്ടറുകളുടേയും ഓൺ-റോഡ് വിലയിൽ ഏകദേശം 2,000 രൂപ വരെയായിരിക്കും വർധിക്കുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

വേറെ നിവൃത്തിയില്ല, മോഡൽ നിരയിലാകെ വില വർധനവ് പ്രഖ്യാപിച്ച് ഹോണ്ടയും

ഇൻപുട്ട് ചെലവുകൾ ക്രമാതീതമായി വർധിക്കുന്നതിനാൽ വാഹന നിർമാണ മേഖലയ്ക്ക് കടുത്ത പ്രഹരമാണ് ഏൽക്കുന്നത്. നിലവിൽ കൊവിഡ് പ്രതിന്ധിയും വാഹന വ്യവസായത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്നും ഹോണ്ട പ്രസ്‌താവനിയിൽ പറയുന്നുണ്ട്.

വേറെ നിവൃത്തിയില്ല, മോഡൽ നിരയിലാകെ വില വർധനവ് പ്രഖ്യാപിച്ച് ഹോണ്ടയും

ആക്‌ടിവ, ഡിയോ, ഗ്രാസിയ, ഹോർനെറ്റ് 2.0, എക്സ്ബ്ലേഡ്, ലിവോ, യൂണികോൺ, ഷൈൻ, SP 125, CD 110 എന്നിവ ഹോണ്ടയുടെ നിലവിലെ ഇരുചക്ര വാഹന നിരയിൽ ഉൾപ്പെടുന്നു. പ്രീമിയം ബിഗ് വിംഗ് ഔട്ട്‌ലെറ്റുകളിൽ അടുത്തിടെ സമാരംഭിച്ച ഗോൾഡ് വിംഗ്, CB500 X, CB650 R, CBR650 R, CB1000 R, CBR1000RR-R ഫയർ‌ബ്ലേഡ്, ഹൈനസ് CB350, CB350 RS എന്നിവയാണ് ലഭ്യമായത്.

വേറെ നിവൃത്തിയില്ല, മോഡൽ നിരയിലാകെ വില വർധനവ് പ്രഖ്യാപിച്ച് ഹോണ്ടയും

കഴിഞ്ഞ വർഷം അവസാനത്തോടെയാണ് രാജ്യത്തെ റെട്രോ ക്ലാസിക് ശ്രേണിയിലേക്ക് ഹോണ്ട ഹൈനസ് CB350 മോഡലിനെ അവതരിപ്പിക്കുന്നത്. ഇതിന്റെ DLX വേരിയന്റിന് 1.90 ലക്ഷവും DLX പ്രോ വേരിയന്റിന് 1.96 ലക്ഷവുമാണ് രാജ്യത്തെ നിലവിലെ എക്സ്ഷോറൂം വില.

വേറെ നിവൃത്തിയില്ല, മോഡൽ നിരയിലാകെ വില വർധനവ് പ്രഖ്യാപിച്ച് ഹോണ്ടയും

ആഭ്യന്തര വിപണിയിൽ ഹോണ്ടയുടെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന മോഡലാണ് സ്‌കൂട്ടറുകളിലെ രാജാവായ ആക്‌ടിവ. നിലവിൽ ആറാം തലമുറയിലുള്ള 6G പതിപ്പിനെയും ഒരു 125 സിസി മോഡലിനെയുമാണ് കമ്പനി വിപണിയിൽ എത്തിക്കുന്നത്.

വേറെ നിവൃത്തിയില്ല, മോഡൽ നിരയിലാകെ വില വർധനവ് പ്രഖ്യാപിച്ച് ഹോണ്ടയും

കൊവിഡ് രണ്ടാംതരംഗത്തിൽ കഴിഞ്ഞ മാസം ഹോണ്ടയുടെ ആഭ്യന്തര വിൽപ്പന 28 ശതമാനം ഇടിഞ്ഞ് 38,763 യൂണിറ്റായിരുന്നു. 2020-ൽ ഇതേ കാലയളവിൽ ഇത് 54,000 യൂണിറ്റായിരുന്നു. ഹോണ്ട 2021 മെയ് അവസാനത്തോടെ 58,168 യൂണിറ്റ് വിൽപ്പന നടത്തി.

വേറെ നിവൃത്തിയില്ല, മോഡൽ നിരയിലാകെ വില വർധനവ് പ്രഖ്യാപിച്ച് ഹോണ്ടയും

രണ്ടാംതരംഗത്തെ തുടർന്നു പ്രഖ്യാപിച്ച ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ കുറഞ്ഞതിനാൽ 2021 ജൂണിലെ വിൽപ്പന ഇരുചക്ര വാഹന മേഖലയിലുടനീളം മെച്ചപ്പെട്ടിമുണ്ട്. പല ബ്രാൻ‌ഡുകളും ഉത്സവ സീസണിന് മുന്നോടിയായി പുതിയ മോഡലുകൾ‌ അവതരിപ്പിക്കാൻ‌ ഒരുങ്ങുകയുമാണ്.

വേറെ നിവൃത്തിയില്ല, മോഡൽ നിരയിലാകെ വില വർധനവ് പ്രഖ്യാപിച്ച് ഹോണ്ടയും

ഹോണ്ടയ്ക്ക് മുന്നോടിയായി തന്നെ ഇരുചക്ര വാഹന നിരയിലെ എല്ലാ മോഡലുകള്‍ക്കും ഹീറോ മോട്ടോകോര്‍പ്പും ജൂലൈ ഒന്നു മുതൽ വില വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. മോഡലിനെയും വേരിയന്റിനെയും അടിസ്ഥാനമാക്കി 3,000 രൂപ വരെ വില വര്‍ധിപ്പിക്കുമെന്നാണ് ഹീറോ അറിയിച്ചിരിക്കുന്നത്.

Most Read Articles

Malayalam
English summary
Honda Announced New Price Hike Across Its Motorcycle And Scooter Lineup From 2021 July 3rd. Read in Malayalam
Story first published: Wednesday, June 30, 2021, 16:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X