ലിവോ 110 സിസി മോട്ടോർസൈക്കിളിലും ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ച് ഹോണ്ട

ലിവോ 110 സിസി മോട്ടോർസൈക്കിളിൽ ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട. അടുത്തിടെ ഹോർനെറ്റ് 2.0, X-ബ്ലേഡ്, ആക്‌ടിവ, ഡിയോ, ഷൈൻ പോലുള്ള മോഡലുകളിൽ കമ്പനി പ്രഖ്യാപിച്ച അതേ ഓഫറാണിത്.

ലിവോ 110 സിസി മോട്ടോർസൈക്കിളിലും ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ച് ഹോണ്ട

ആനുകൂല്യം അനുസരിച്ച് ഒരു പുതിയ ഹോണ്ട ലിവോ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 3500 രൂപ വരെ അഞ്ച് ശതമാനം ക്യാഷ്ബാക്ക് സ്വന്തമാക്കാം. എന്നാൽ എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡ് വഴിയുള്ള ഇ‌എം‌ഐ ഇടപാടുകളിൽ മാത്രമേ ഇത് സാധുതയുള്ളൂ.

ലിവോ 110 സിസി മോട്ടോർസൈക്കിളിലും ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ച് ഹോണ്ട

കൂടാതെ ഏറ്റവും കുറഞ്ഞ ഇടപാട് മൂല്യം 40,000 രൂപയായിരിക്കണമെന്നും ശ്രദ്ധിക്കേണ്ടതാണ്. ഓഫർ ഈ മാസം അവസാനം വരെയാണ് ലഭ്യമാവുക. അതായത് 2021 ജൂൺ 30 വരെ. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ഹോണ്ട മോട്ടോർസൈക്കിൾ ഡീലറുമായി ബന്ധപ്പെട്ടാൽ മതിയാകും.

ലിവോ 110 സിസി മോട്ടോർസൈക്കിളിലും ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ച് ഹോണ്ട

ഡ്രം, ഡിസ്ക് എന്നീ രണ്ട് വകഭേദങ്ങളിൽ ഹോണ്ട ലിവോ തെരഞ്ഞെടുക്കാൻ സാധിക്കും. ആദ്യത്തെ വേരിയന്റിന് 69,971 രൂപയാണ് എക്സ്ഷോറൂം വില. അതേസമയം ഡിസ്ക്ക് പതിപ്പിനായി 74,171 രൂപയും മുടക്കേണ്ടി വരും.

ലിവോ 110 സിസി മോട്ടോർസൈക്കിളിലും ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ച് ഹോണ്ട

അത്ലറ്റിക് ബ്ലൂ മെറ്റാലിക്, ബ്ലാക്ക്, ഇംപീരിയൽ റെഡ് മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ ഹോണ്ട ലിവോ വാഗ്‌ദാനം ചെയ്യുന്നുണ്ട്. 109.51 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം.

ലിവോ 110 സിസി മോട്ടോർസൈക്കിളിലും ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ച് ഹോണ്ട

ആകർഷകമായ ഗ്രാഫിക്സ് കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന മോട്ടോർസൈക്കിളിന് മികച്ച ഡിസൈനും ഉണ്ട്. നാല് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിൻ 7500 rpm-ൽ പരമാവധി 8.8 bhp കരുത്തും 5500 rpm-ൽ 9.30 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ലിവോ 110 സിസി മോട്ടോർസൈക്കിളിലും ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ച് ഹോണ്ട

സവിശേഷതകളുടെ കാര്യത്തിൽ നീളവും സൗകര്യപ്രദവുമായ സീറ്റ്, എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ് സ്വിച്ച്, 5-സ്റ്റെപ്പ് അഡ്ജസ്റ്റ് ചെയ്യാവുന്ന റിയർ സസ്പെൻഷൻ എന്നിവയാണ് ലിവോയുടെ പ്രധാന ഹൈലൈറ്റുകൾ.

ലിവോ 110 സിസി മോട്ടോർസൈക്കിളിലും ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ച് ഹോണ്ട

കൂടാതെ സർവീസ് ഡ്യൂ ഇൻഡിക്കേറ്റർ, സിബിഎസ് വിത്ത് ഈക്വലൈസർ, ഇന്റഗ്രേറ്റഡ് ഹെഡ്‌ലാമ്പ് ബീം, പാസിംഗ് സ്വിച്ച്, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സീൽ ചെയിൻ, ഒരു ഡിസി ഹെഡ്‌ലാമ്പ് എന്നിവയും കമ്മ്യൂട്ടർ ബൈക്കിന്റെ പ്രത്യേകതകളാണ്.

ലിവോ 110 സിസി മോട്ടോർസൈക്കിളിലും ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ച് ഹോണ്ട

ഇന്ത്യൻ വിപണിയിലെ 110 സിസി മോട്ടോർസൈക്കിൾ ശ്രേണിയിൽ ഹീറോ പാഷൻ പ്രോ, ബജാജ് CT110, ടിവിഎസ് സ്റ്റാർ സിറ്റി പ്ലസ്, ഹീറോ സ്പ്ലെൻഡർ ഐസ്മാർട്ട്, ടിവിഎസ് റേഡിയോൺ തുടങ്ങിയ മോഡലുകളുമായാണ് ഹോണ്ട ലിവോ മാറ്റുരയ്ക്കുന്നത്.

Most Read Articles

Malayalam
English summary
Honda Announces Rs 3500 Cashback Offer On Livo 110 Motorcycle. Read in Malayalam
Story first published: Friday, June 11, 2021, 10:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X