ഒരു വർഷം, 30,000 യൂണിറ്റ് വിൽപ്പന; ജനഹൃദയം കീഴടക്കി ഹോണ്ട ഹൈനസ് CB350 മോഡലുകൾ

മിഡിൽവെയ്റ്റ് മോട്ടോർസൈക്കിൾ സെഗ്മെന്റിൽ കിരീടംവെക്കാത്ത രാജാക്കൻമാരായി വിലസുന്ന റോയൽ എൻഫീൽഡിനെ നേരിടാൻ പല കമ്പനികളും കിണഞ്ഞു പരിശ്രമിക്കുകയാണ്. ഈ നിരയിലെ പ്രധാനിയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാണ കമ്പനിയായ ഹോണ്ട.

ഒരു വർഷം, 30,000 യൂണിറ്റ് വിൽപ്പന; ജനഹൃദയം കീഴടക്കി ഹോണ്ട ഹൈനസ് CB350 മോഡലുകൾ

എൻഫീൽഡിനെ വെല്ലാൻ പുതിയ മിഡിൽവെയ്റ്റ് മോഡലുകൾ അവതരിപ്പിക്കാൻ ശ്രമിക്കുന്നതായി ഹോണ്ട മോട്ടോർസൈക്കിൾസ് ആൻഡ് സ്കൂട്ടേഴ്‌സ് ഇന്ത്യ വെളിപ്പെടുത്തിയിട്ടുമുണ്ട്. 300 സിസിക്കും 700 സിസിക്കും ഇടയിലുള്ള മിഡ് ഡിസ്‌പ്ലേസ്‌മെന്റ് സെഗ്‌മെന്റ് വളരെക്കാലമായി ചെന്നൈ ആസ്ഥാനമായുള്ള ബൈക്ക് നിർമാതാവാണ് ആധിപത്യം പുലർത്തുന്നത്.

ഒരു വർഷം, 30,000 യൂണിറ്റ് വിൽപ്പന; ജനഹൃദയം കീഴടക്കി ഹോണ്ട ഹൈനസ് CB350 മോഡലുകൾ

ആർക്കും ഇതുവരെ എത്തിപ്പിടിക്കാനാവാത്ത ഈ നേട്ടം ഹോണ്ട അധികം വൈകാതെ കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിഡിൽവെയ്റ്റ് ശ്രേണിയിൽ എൻഫീൽഡ് ക്ലാസിക്, മീറ്റിയോർ മോഡലുകളെ നേരിടാൻ ജാപ്പനീസ് ബ്രാൻഡ് ഇന്ത്യയിൽ പരിചയപ്പടുത്തിയ മോട്ടോർസൈക്കിളുകളാണ് ഹൈനസ് CB350, CB350 RS എന്നിവ.

ഒരു വർഷം, 30,000 യൂണിറ്റ് വിൽപ്പന; ജനഹൃദയം കീഴടക്കി ഹോണ്ട ഹൈനസ് CB350 മോഡലുകൾ

പ്രാദേശികമായി നിർമിക്കുന്ന മിഡ് ഡിസ്‌പ്ലേസ്‌മെന്റ് മോട്ടോർസൈക്കിളുകളുടെ പുതിയ നിര ഉപയോഗിച്ച് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഈ വിഭാഗത്തിൽ പ്രതിവർഷം 300,000 യൂണിറ്റ് വിൽപ്പനയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഒരു വർഷം മുമ്പ് ആഭ്യന്തര വിപണിയിൽ അവതരിപ്പിച്ച ഹോണ്ട CB350, CB350RS എന്നിവയുടെ വിൽപ്പന നിലവിൽ 30,000 യൂണിറ്റ് കടന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.

ഒരു വർഷം, 30,000 യൂണിറ്റ് വിൽപ്പന; ജനഹൃദയം കീഴടക്കി ഹോണ്ട ഹൈനസ് CB350 മോഡലുകൾ

2021 ഒക്ടോബർ ഹോണ്ട 350 സിസി മോട്ടോർസൈക്കിളുകളുടെ ഇന്ത്യയിലെ ഒന്നാം വാർഷികം കൂടിയാണ്. ഏകദേശം 90 ശതമാനം വിപണി വിഹിതമുള്ള റോയൽ എൻഫീൽഡിനെ നേരിടാൻ സെഗ്‌മെന്റിൽ പ്രതിവർഷ വിൽപ്പന 10 മടങ്ങ് വർധിപ്പിക്കാനാണ് ഹോണ്ട ഇപ്പോൾ ലക്ഷ്യമിടുന്നത്.

ഒരു വർഷം, 30,000 യൂണിറ്റ് വിൽപ്പന; ജനഹൃദയം കീഴടക്കി ഹോണ്ട ഹൈനസ് CB350 മോഡലുകൾ

താമസിയാതെ തങ്ങളുടെ നിരയിലേക്ക് പുതിയ ഉൽപ്പന്നങ്ങൾ ചേർക്കുമെന്ന് ഒരു പ്രമുഖ പത്രവുമായുള്ള ആശയവിനിമയത്തിൽ ഹോണ്ട മോട്ടോർസൈക്കിൾസ് ഇന്ത്യയുടെ പ്രസിഡന്റ് അത്സുഷി ഒഗാറ്റ വെളിപ്പെടുത്തി. മോട്ടോർസൈക്കിളുകളുടെ മിഡ് ഡിസ്‌പ്ലേസ്‌മെന്റ് വിഭാഗത്തിലെ മോഡലുകളുടെ എണ്ണം വർഷം തോറും വർധിക്കും. മൂന്ന് വർഷത്തിനുള്ളിൽ വിൽപ്പന മൂന്ന് ലക്ഷം യൂണിറ്റായി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഒരു വർഷം, 30,000 യൂണിറ്റ് വിൽപ്പന; ജനഹൃദയം കീഴടക്കി ഹോണ്ട ഹൈനസ് CB350 മോഡലുകൾ

നിലവിൽ ഹൈനസ് CB350 മോഡലുകളെ ഇന്ത്യയിൽ ഹോണ്ടയുടെ പ്രീമിയം ഡീലർഷിപ്പായ ബിഗ് വിംഗ് ഔട്ട്‌ലെറ്റുകൾ വഴി മാത്രമാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ഇതൊരു പരിമിതിയായാണ് പലരും കാണുന്നതെങ്കിലും 70 ബിഗ് വിംഗ് ഔട്ട്‌ലെറ്റുകളാണ് രാജ്യത്തുടനീളം കമ്പനിക്കുള്ളത്. ഇന്ത്യയിൽ സാന്നിധ്യം വിപുലീകരിക്കാനും ഹോണ്ട ശ്രമിക്കുന്നുണ്ട്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 300 ഉപഭോക്തൃ ടച്ച്‌പോയിന്റുകളിലേക്ക് തങ്ങളുടെ സാന്നിധ്യം ഉയർത്താനും പദ്ധതിയിട്ടിട്ടുണ്ട്.

ഒരു വർഷം, 30,000 യൂണിറ്റ് വിൽപ്പന; ജനഹൃദയം കീഴടക്കി ഹോണ്ട ഹൈനസ് CB350 മോഡലുകൾ

നിലവിലെ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ മികച്ച 50 UIO (പ്രവർത്തനത്തിലുള്ള യൂണിറ്റുകൾ) മേഖലകൾ ഉൾക്കൊള്ളുന്നതിനായി 100 ബിഗ് വിംഗ് ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കാൻ പ്രവർത്തിക്കുകയാണെന്നും കമ്പനി അറിയിച്ചു. 348.36 സിസി, എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഹോണ്ട ഹൈനസ് CB350, CB350 RS മോഡലുകളുടെ ഹൃദയം. ഇത് 21.07 bhp കരുത്തിൽ പരമാവധി 30 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

ഒരു വർഷം, 30,000 യൂണിറ്റ് വിൽപ്പന; ജനഹൃദയം കീഴടക്കി ഹോണ്ട ഹൈനസ് CB350 മോഡലുകൾ

എഞ്ചിൻ 5 സ്പീഡ് സീക്വന്‍ഷ്യല്‍ ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഒരു സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ച് സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നുണ്ടെന്നതും ശ്രദ്ധേയനാണ്. ഹോണ്ട സെലക്ടബിള്‍ ടോർഖ് കണ്‍ട്രോളും (ട്രാക്ഷന്‍ കണ്‍ട്രോള്‍) ബൈക്കില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. ഹൈനസ് CB350 റെട്രോ രൂപത്തിലാണ് ഒരുങ്ങിയിരിക്കുന്നത്. അതേസമയം CB350 RS വേരിയന്റ് ഒരു മോഡേൺ സ്ക്രാംബ്ലർ ശൈലിയുമാണ് പിന്തുടരുന്നത്.

ഒരു വർഷം, 30,000 യൂണിറ്റ് വിൽപ്പന; ജനഹൃദയം കീഴടക്കി ഹോണ്ട ഹൈനസ് CB350 മോഡലുകൾ

ഹൈനസ് CB350 പതിപ്പിന്റെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് RS നിര്‍മിച്ചിരിക്കുന്നതും. ഹൈനസ് റിലാക്സ്ഡ് റൈഡിംഗ് പൊസിഷൻ വാഗ്ദാനം ചെയ്യുമ്പോള്‍ ഫോര്‍വേർഡ് സെറ്റ് ഫൂട്ട്പെഗുകള്‍ക്കൊപ്പം RS പതിപ്പിന് സ്പോര്‍ട്ടി പൊസിഷനാണ് വാഗ്‌ദാനം ചെയ്യുന്നത്. അതേസമയം മറുവശത്ത് ഹൈനസ് CB350 RS പതിപ്പിലേക്ക് വന്നാല്‍ എഞ്ചിന്‍ സമാനമാണെങ്കിലും കുറച്ച് കോസ്‌മെറ്റിക് മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. 'RS' എന്നത് റോഡ് സെയിലിംഗിനെ സൂചിപ്പിക്കുന്നു.

ഒരു വർഷം, 30,000 യൂണിറ്റ് വിൽപ്പന; ജനഹൃദയം കീഴടക്കി ഹോണ്ട ഹൈനസ് CB350 മോഡലുകൾ

DLX, DLX പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് ഹൈനസ് വിപണിയിൽ എത്തുന്നത്. ഹൈനസിന്റെ പ്രധാന സവിശേഷതകളിൽ ചെറിയ ഡിസ്പ്ലേയുള്ള അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഈ ഡിസ്‌പ്ലേ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, മെസേജ്, കോൾ അലേർട്ടുകൾ, വോയ്‌സ് കൺട്രോൾ ടെക് എന്നിവയുൾപ്പെടെയുള്ള ആധുനിക സവിശേഷതകളാണ് ജാപ്പനീസ് ബ്രാൻഡ് പരിചയപ്പെടുത്തിയിരിക്കുന്നത്.

ഒരു വർഷം, 30,000 യൂണിറ്റ് വിൽപ്പന; ജനഹൃദയം കീഴടക്കി ഹോണ്ട ഹൈനസ് CB350 മോഡലുകൾ

മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഇരട്ട ഹൈഡ്രോളിക് ഷോക്കുമാണ് ഹോണ്ട ഹൈനസിന്റെ സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്. അടുത്തിടെ CB350, CB350 RS ബൈക്കുകളുടെ പെർഫോമൻസ് മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ബ്രാൻഡ് ഒരു ECU പരിഷ്ക്കാരവും നടപ്പിലാക്കിയിരുന്നു. ഈ മെക്കാനിക്കൽ നവീകരണം സൗജന്യമാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Honda cb350 models sales crossed 30000 units in one year of launch details
Story first published: Wednesday, November 17, 2021, 12:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X