ഇനി അധികം മുടക്കണം; ഷൈനിന്റെ വില വര്‍ധിപ്പിച്ച് ഹോണ്ട

ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോട്ടോര്‍സൈക്കിളായ ഷൈനിന്റെ വില വര്‍ധിപ്പിച്ച് ഇരുചക്രവാഹന നിര്‍മാതാക്കളായ ഹോണ്ട. 1,072 രൂപ വരെയാണ് കമ്പനി മോഡലില്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

ഇനി അധികം മുടക്കണം; ഷൈനിന്റെ വില വര്‍ധിപ്പിച്ച് ഹോണ്ട

കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ രണ്ടാമത്തെ വില വര്‍ദ്ധനവാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വില ഉയര്‍ത്തിയതോടെ ഹോണ്ട ഷൈനിന്റെ ഡ്രം ബ്രേക്ക് വേരിയന്റിന് ഇപ്പോള്‍ 71,550 രൂപയും ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 76,346 രൂപയുമാണ് എക്‌സ്‌ഷോറൂം വില.

ഇനി അധികം മുടക്കണം; ഷൈനിന്റെ വില വര്‍ധിപ്പിച്ച് ഹോണ്ട

വില വര്‍ദ്ധനവ് ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റ് മാറ്റങ്ങളൊന്നും തന്നെ മോട്ടോര്‍സൈക്കിളില്‍ വരുത്തിയിട്ടില്ല. അതേസമയം എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉടമകളായ ഹോണ്ട ഷൈന്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കായി 3,500 രൂപയുടെ ഒരു ക്യാഷ്ബാക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നു.

MOST READ: ഇപ്പോൾ വാങ്ങിയാൽ 3,500 രൂപ വരെ ലാഭിക്കാം, ഗ്രാസിയ സ്പോർട്‌സ് എഡിഷനായി ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

ഇനി അധികം മുടക്കണം; ഷൈനിന്റെ വില വര്‍ധിപ്പിച്ച് ഹോണ്ട

ഓഫര്‍ 2021 ജൂണ്‍ 30 വരെ സാധുവാണ്, മാത്രമല്ല വാങ്ങുന്നയാള്‍ ഇഎംഐ സ്‌കീം തെരഞ്ഞെടുക്കുകയാണെങ്കില്‍ മാത്രമേ ഇത് ലഭ്യമാകൂ. 125 സിസി എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന് കരുത്ത് നല്‍കുന്നത്. ഇത് 7,500 rpm-ല്‍ 10.72 bhp കരുത്തും 6,000 rpm-ല്‍ 10.9 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ഇനി അധികം മുടക്കണം; ഷൈനിന്റെ വില വര്‍ധിപ്പിച്ച് ഹോണ്ട

എഞ്ചിന്‍ 5 സ്പീഡ് ഗിയര്‍ബോക്‌സിലേക്ക് ജോടിയാക്കിയിരിക്കുന്നു. 2006-ല്‍ പുറത്തിറങ്ങിയതിനുശേഷം വാഹനത്തിന്റെ 90 ലക്ഷം യൂണിറ്റ് വിറ്റഴിച്ചതായും അടുത്തിടെ കമ്പനി അറിയിച്ചിരുന്നു.

MOST READ: ഓൺലൈൻ പർച്ചേസ് മെച്ചപ്പെടുത്താൻ വീഡിയോ അടിസ്ഥിത ലൈവ് സെയിൽസ് കൺസൾട്ടേഷനുമായി കിയ

ഇനി അധികം മുടക്കണം; ഷൈനിന്റെ വില വര്‍ധിപ്പിച്ച് ഹോണ്ട

മുന്നില്‍ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ ഹൈഡ്രോളിക് ടൈപ്പ് റിയര്‍ സസ്‌പെന്‍ഷനും ലഭിക്കുന്നു. ഡയമണ്ട് ഫ്രെയിമാണ് ബൈക്ക് ഉപയോഗിക്കുന്നു. സുരക്ഷയ്ക്കായി ഇരുവശത്തും 130 mm ഡ്രം ബ്രേക്കുകളുണ്ട്, മുന്‍വശത്ത് 240 mm ഡിസ്‌ക് ബ്രേക്ക് ഓപ്ഷണലായി ലഭിക്കുന്നു.

ഇനി അധികം മുടക്കണം; ഷൈനിന്റെ വില വര്‍ധിപ്പിച്ച് ഹോണ്ട

ബ്ലാക്ക്, ജെനി ഗ്രേ മെറ്റാലിക്, അത്ലറ്റിക് ബ്ലൂ മെറ്റാലിക്, റെബല്‍ റെഡ് മെറ്റാലിക് എന്നിങ്ങനെ നാല് വ്യത്യസ്ത നിറങ്ങളില്‍ ഹോണ്ട ഷൈന്‍ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലുടനീളമുള്ള എല്ലാ ഡീലര്‍ഷിപ്പുകളിലും 2021 ജൂലൈ 31 വരെ വാറണ്ടിയും സൗജന്യ സര്‍വീസ് ആനുകൂല്യങ്ങളും നല്‍കുമെന്ന് ഹോണ്ട പ്രഖ്യാപിച്ചിട്ടുണ്ട്.

MOST READ: ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായി ഓണ്‍ലൈന്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് കൊമാകി

ഇനി അധികം മുടക്കണം; ഷൈനിന്റെ വില വര്‍ധിപ്പിച്ച് ഹോണ്ട

കമ്പനിയുടെ ഉപഭോക്താക്കളുടെയും സഹകാരികളുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും മുന്‍ഗണന നല്‍കാനാണ് തീരുമാനം എന്ന് ഹോണ്ട പ്രസ്താവനയില്‍ പറഞ്ഞു. 2021 ഏപ്രില്‍ 1 നും 2021 മെയ് 31 നും ഇടയില്‍ അവസാനിച്ച ഹോണ്ട ഇരുചക്ര വാഹന ഇന്ത്യയിലെ എല്ലാ ഉപഭോക്താക്കള്‍ക്കും ഈ വിപുലീകരണം ബാധകമാകും.

Most Read Articles

Malayalam
English summary
Honda Hiked BS6 Shine Prices Again In India, Find Here New Price List. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X