ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായി ഓണ്‍ലൈന്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് കൊമാകി

ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായും, വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായിട്ടും പുതിയ ഓണ്‍ലൈന്‍ ബുക്കിംഗ് പ്ലാറ്റ്ഫോം ആരംഭിച്ച് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ കൊമാക്കി.

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായി ഓണ്‍ലൈന്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് കൊമാകി

ഉപഭോക്താക്കളെ അവരുടെ വീടുകളില്‍ ഇരുന്ന് തന്നെ ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ ബുക്ക് ചെയ്യാന്‍ പ്രാപ്തമാക്കുന്നു. ഒരു ബുക്കിംഗ് അഭ്യര്‍ത്ഥന നല്‍കിയ ശേഷം, ഓര്‍ഡര്‍ ഉപഭോക്താക്കളുടെ ഏറ്റവും അടുത്തുള്ള ഡീലര്‍ഷിപ്പിലേക്ക് മാറ്റും.

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായി ഓണ്‍ലൈന്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് കൊമാകി

അവിടെ നിന്ന് അവര്‍ക്ക് തെരഞ്ഞെടുത്ത വാഹനം വാങ്ങാനും വില്‍പ്പനാനന്തര സേവനങ്ങള്‍ നേടാനും കഴിയും. ബുക്കിംഗ് പ്ലാറ്റ്‌ഫോം ആക്‌സസ് ചെയ്യുന്നതിന്, ഉപഭോക്താക്കള്‍ക്ക് komaki.in/book-now ലേക്ക് ലോഗിന്‍ ചെയ്യാം.

MOST READ: 1,888 bhp കരുത്ത് പുറപ്പെടുവിക്കുന്ന നെവെറ ഇലക്ട്രിക് ഹൈപ്പർകാറിന്റെ പ്രൊഡക്ഷൻ ആരംഭിച്ച് റിമാക്

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായി ഓണ്‍ലൈന്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് കൊമാകി

നിരവധി കാരണങ്ങളാല്‍ രാജ്യത്ത് ഇ-വാഹനങ്ങളുടെ ആവശ്യകത ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനാല്‍ ബുക്കിംഗിനായി ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആവിഷ്‌കരിച്ചതായി ഇവി നിര്‍മ്മാതാവ് പറയുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ പരിസ്ഥിതി സൗഹൃദമാണെന്ന് പറയപ്പെടുന്നു, ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ താരതമ്യേന കൂടുതല്‍ താങ്ങാനാവുന്നവയാണ്.

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായി ഓണ്‍ലൈന്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് കൊമാകി

ചാര്‍ജിംഗിന്റെ അഭാവമാണ് രാജ്യത്ത് ഇലക്ട്രിക് വില്‍പ്പനയെ പിന്നോട്ട് വലിക്കുന്നത്. എന്നാല്‍ അതിന് ഉടന്‍ പരിഹാരമാകുമെന്നും കമ്പനി അറിയിച്ചു. ഉദാഹരണത്തിന്, 2021 ഡിസംബറോടെ 10,000 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ദേശീയ തലസ്ഥാനത്ത് സ്ഥാപിക്കുമെന്ന് ഡല്‍ഗി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

MOST READ: ഇപ്പോൾ വാങ്ങിയാൽ 3,500 രൂപ വരെ ലാഭിക്കാം, ഗ്രാസിയ സ്പോർട്‌സ് എഡിഷനായി ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായി ഓണ്‍ലൈന്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് കൊമാകി

ഇവി ശ്രേണിയുടെ വിഷയം പഠിച്ച കൊമാകി ഉടന്‍ തന്നെ 220 കിലോമീറ്റര്‍ വരെ ദൂരം വാഗ്ദാനം ചെയ്യുന്ന ബാറ്ററികളുള്ള മോഡലുകള്‍ പുറത്തിറക്കുമെന്ന് അറിയിച്ചു. കൊറിയയില്‍ നിന്നുള്ള സെല്‍ ഇറക്കുമതി ഉപയോഗിച്ച് പുതിയ ബാറ്ററി രാജ്യത്ത് തന്നെ നിര്‍മ്മിക്കുമെന്ന് കമ്പനി പറയുന്നു.

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായി ഓണ്‍ലൈന്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് കൊമാകി

ഈ ബാറ്ററികള്‍ വളരെ ഭാരം കുറഞ്ഞതാണെന്നും അതേസമയം, വേഗതയേറിയ ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നുവെന്നും അവകാശപ്പെടുന്നു. ഒരൊറ്റ ചാര്‍ജില്‍, ബാറ്ററികള്‍ക്ക് വാഹനത്തിന് കുറഞ്ഞത് 170 കിലോമീറ്റര്‍ വരെ ശ്രേണി വാഗ്ദാനം ചെയ്യാന്‍ കഴിയും.

MOST READ: S1000R സൂപ്പർ ബൈക്കിന്റെ ബിഎസ്-VI പതിപ്പിനെ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ബിഎംഡബ്ല്യു

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായി ഓണ്‍ലൈന്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് കൊമാകി

അതേസമയം ഇക്കോ മോഡില്‍ പരമാവധി 220 കിലോമീറ്ററില്‍ അധികം ആയിരിക്കും ശ്രേണി. ചാര്‍ജിംഗ് സമയം വെറും 4-5 മണിക്കൂര്‍ മാത്രമാണെന്ന് കൊമാകി പറയുന്നു. പുനരുല്‍പ്പാദന ബ്രേക്കിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു ഉപഭോക്താവിന് നാല് ദിവസത്തില്‍ ഒരിക്കല്‍ മാത്രമേ സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യേണ്ടി വരൂ എന്നും കമ്പനി അവകാശപ്പെടുന്നു.

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായി ഓണ്‍ലൈന്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് കൊമാകി

പുതിയ ബാറ്ററിക്ക് മൂന്ന് വര്‍ഷത്തെ വാറണ്ടിയുണ്ട്. രണ്ട് വര്‍ഷത്തെ കവറേജും മൂന്നാം വര്‍ഷത്തില്‍ സൗജന്യ സേവനവും. ബാറ്ററി സാങ്കേതികവിദ്യയില്‍ പേറ്റന്റ് അംഗീകാരത്തിനായി കമ്പനി കാത്തിരിക്കുകയാണ്.

Most Read Articles

Malayalam
English summary
Komaki Introduced Online Bookings Platform, Find Here All Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X