ഇവർ വരുന്നതോടെ ക്രെറ്റയുടെ വിൽപ്പന തീരും? സെഗ്മെന്റ് പിടിക്കാൻ ടാറ്റയും സിട്രണും

ഇന്ത്യൻ വാഹന വിപണിയിലെ ഏറ്റവും ഹോട്ട് സെല്ലിംഗ് ഇടങ്ങളിലൊന്നാണ് മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റ്. വന്നകാലം മുതൽ ഡോണായി തിളങ്ങി നിൽക്കുന്നത് ഹ്യുണ്ടായി ക്രെറ്റയാണ്. മാരുതി, ടൊയോട്ട, കിയ, സ്കോഡ, ഫോക്‌സ്‌വാഗൺ, ഹോണ്ട പോലുള്ള വമ്പൻ അരങ്ങുവാഴുന്നിടത്താണ് ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ തേരോട്ടം. അടുത്തിടെ മിനുങ്ങിയെത്തിയ ക്രെറ്റ 1 ലക്ഷം ബുക്കിംഗും പിന്നിട്ടു.

എന്നാൽ ഇന്ത്യക്കാരുടെ ജനപ്രിയ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസും മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലേക്ക് കടക്കാൻ പോവുകയാണ്. അതിനായി പണികഴിപ്പിച്ചിരിക്കുന്നതാവട്ടെ കർവ് എന്ന മോഡലിനെയാണ്. രൂപത്തിലും ഫീച്ചറുകളിലുമെല്ലാം എതിരാളികളേക്കാൾ വ്യത്യസ്‌തനായാണ് വണ്ടിയുടെ വരവ്. അതുപോലെ തന്നെ സിട്രണും ഇതേ സ്റ്റൈലുള്ള എസ്‌യുവിയുമായി ഈ വർഷം തന്നെ എത്തുമെന്നാണ് വിവരം.

Tata Curvv And Citroen Bassalt

ടാറ്റയിൽ നിന്നും സിട്രണിൽ നിന്നും ഈ വർഷം പുറത്തിറക്കുന്ന ക്രെറ്റയുടെ വില്ലൻമാരെ പറ്റി ഒന്ന് വിശദമായി പഠിച്ചാലോ? ക്രെറ്റ, ഗ്രാൻഡ് വിറ്റാര, സെൽറ്റോസ് പോലുള്ള ഇടിവെട്ട് മോഡലുകളുമായി മല്ലിടാൻ ഇവർക്കാവുമോ എന്നത് ഏവരും കാത്തിരിക്കുന്ന വിഷയമാണ്. ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് കർവും ബസാൾട്ടും എന്തെല്ലാമാണ് കരുതിവെച്ചിരിക്കുന്നതെന്ന് നോക്കാം.

സിട്രൺ ബസാൾട്ട്: സെഗ്മെന്റിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത കൂപ്പെ എസ്‌യുവി സ്റ്റൈലിംഗുമായാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രണിന്റെ ഏറ്റവും പുതിയ മോഡൽ കടന്നുവരുന്നത്. ദക്ഷിണാഫ്രിക്കൻ, ഇന്ത്യൻ വിപണികൾക്കായി പ്രത്യേകം വികസിപ്പിച്ചെടുത്തതാണ് ബസാൾട്ട്. നിലവിൽ കൺസെപ്റ്റ് രൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും പ്രൊഡക്ഷൻ മോഡലിലും സമാനമായ സ്റ്റൈലാവും കാണാനാവുക.

Tata Curvv And Citroen Bassalt

ഈ വർഷം രണ്ടാം പകുതിയിൽ ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുന്ന ക്രെറ്റയുടെ എതിരാളിയെ ചിലപ്പോൾ C3X എന്നും വിളിച്ചേക്കാം. C3 എയർക്രോസിൻ്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമിക്കുന്നതിനാൽ 110 bhp കരുത്തിൽ 205 Nm torque വരെ നൽകുന്ന 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ഇതിന് തുടിപ്പേകാൻ എത്തുക. 6-സ്പീഡ് മാനുവലിന് പുറമേ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സും ഓഫർ ചെയ്യും.

ടാറ്റ കർവ്: ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ അവസാനമായി പ്രദർശിപ്പിച്ച ടാറ്റ കർവും ഈ വർഷം പകുതിയോടെ ലോഞ്ച് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷന് പുറമെ കൂപ്പെ സ്റ്റൈൽ എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പും ടാറ്റ മോട്ടോർസ് കൊണ്ടുവരുന്നുണ്ടെന്നതാണ് ഹൈലൈറ്റ്. എക്സ്റ്റീരിയർ ഡിസൈനിലേക്ക് നോക്കിയാൽ പരിചിതമായ മുൻഭാഗം, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, 18 ഇഞ്ച് അലോയ് വീലുകൾ, ചരിഞ്ഞ മേൽക്കൂര എന്നിവയെല്ലാം വണ്ടിയെ അടിപൊളിയാക്കും.

Tata Curvv And Citroen Bassalt

ഇന്റീരിയറിലേക്ക് കയറിയാൽ ടാറ്റ മോട്ടോർസിന്റെ ഏറ്റവും പുതിയ ഹാരിയർ, സഫാരി, നെക്‌സോൺ തുടങ്ങിയ എസ്‌യുവികൾ പോലെ പരിചിതമായ അകത്തളമാണ് ഒരുക്കുക. ഇലുമിനേറ്റഡ് ടാറ്റ ലോഗോയുള്ള ഫോർ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഫ്രീ-സ്റ്റാൻഡിംഗ് 12.3 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 10.25 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവ കർവിൽ ലഭിച്ചേക്കാം.

നെക്‌സോണിൽ നിന്നുള്ള പരിചിതമായ 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിനും പുതിയ 1.2 ലിറ്റർ tGDi പെട്രോൾ എഞ്ചിനുമായിരിക്കും ടാറ്റ കർവ് കൂപ്പെ എസ്‌യുവിക്ക് കരുത്തേകുക. ഇന്ത്യയിൽ അടുത്തിടെ വെളിപ്പെടുത്തിയ സിട്രൺ C3X അല്ലെങ്കിൽ ബസാൾട്ടായിരിക്കും പ്രധാന എതിരാളി. ഒരേ സ്റ്റൈലിംഗുമായി വരുന്ന ഏത് വാഹനത്തെയായിരിക്കും ഇന്ത്യക്കാർ സ്വീകരിക്കുകയെന്ന കാര്യം കാത്തിരുന്നു കാണണം.

Tata Curvv And Citroen Bassalt

C3, eC3 ഹാച്ച്ബാക്കുകൾക്കും C3 എയർക്രോസ് എസ്‌യുവിക്കും പിന്നാലെ സി-ക്യൂബ്ഡ് പ്രോഗ്രാമിന് കീഴിലുള്ള കമ്പനിയുടെ നാലാമത്തെ മോഡലായ ബസാൾട്ട് വിഷൻ കൂപ്പെ എസ്‌യുവി എന്തായാലും വലിയ ചലനങ്ങളുണ്ടാക്കാൻ പ്രാപ്‌തമാണെന്നാണ് ആദ്യ വിലയിരുത്തലുകൾ. അതുപോലെ തന്നെ ഏത് കാർ ഇറക്കിയാലും ഹിറ്റടിപ്പിക്കുന്ന ടാറ്റയുടെ ചരിത്രവും കൂടെയാവുമ്പോൾ സംഭവം കളറാവും. കൂടെ ഹ്യുണ്ടായി ക്രെറ്റയുടെ ഡിമാന്റിലും ഇടിവുണ്ടാവുമോയെന്ന് കാത്തിരിക്കാം.

More from DriveSpark

Article Published On: Wednesday, April 24, 2024, 15:48 [IST]
English summary
Tata curvv and citroen bassalt coupe suv model launch this year to rival hyundai creta
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X