എൻഫീൽഡിന്റെ വില്ലനാവാൻ ഓസ്ട്രിയൻ മുതലാളി, കിടിലൻ ബൈക്കുകളുമായി ബ്രിക്‌സ്റ്റൺ ഇന്ത്യയിലേക്ക്

ഇന്ത്യൻ വിപണിയിൽ പ്രീമിയം മോട്ടോർസൈക്കിളുകൾക്കെല്ലാം വൻ ഡിമാന്റായതോടെ ആഗോള കമ്പനികളെല്ലാം കണ്ണുവെച്ച് ഇങ്ങോട്ടേക്ക് വരികയാണ്. ട്രയംഫും ഹാർലിയുമെല്ലാം ചെറിയ ബജറ്റിൽ മോഡലുകൾ ഇറക്കിയത് ഇതിന്റെയെല്ലാം ഭാഗമാണ്. പിന്നെ കീവേ, QJ മോട്ടോർ പോലുള്ള ബ്രാൻഡുകളും അടുത്തകാലത്ത് കടന്നുവന്നതിനും നാം സാക്ഷ്യംവഹിക്കുകയുണ്ടായി. ഇരൊന്നും കാര്യമായി ഗതി പിടിച്ചില്ലെങ്കിലും ഇപ്പോഴും തുറന്നു കിടക്കുന്നൊരു സാധ്യതയുണ്ട്.

ഇത് മുതലെടുക്കാനായി പുതിയൊരു ബൈക്ക് ബ്രാൻഡ് ഇന്ത്യയിലേക്ക് വരികയാണ്. ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കളായ ബ്രിക്‌സ്റ്റൺ മോട്ടോർസൈക്കിൾസാണ് ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ച് ഞെട്ടിച്ചിരിക്കുന്നത്. KAW വെലോസ് മോട്ടോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് ഈ പ്രശസ്‌ത മോട്ടോർസൈക്കിൾ ബ്രാൻഡ് നമ്മുടെ രാജ്യത്തേക്കും കടന്നുവരുന്നത്.

Brixton Motorcycles India Launch Soon

മോട്രോൺ, മലഗുട്ടി തുടങ്ങിയ മോട്ടോർസൈക്കിൾ ബ്രാൻഡുകളുടെ ഉടമസ്ഥതയിലുള്ള കെഎസ്ആർ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ബ്രിക്‌സ്റ്റൺ മോട്ടോർസൈക്കിൾ കമ്പനി. വിദേശത്ത് വൈവിധ്യമാർന്ന റെട്രോ ബൈക്കുകൾ പുറത്തിറക്കുന്നതിൽ പേരെടുത്തവരാണിവർ. യൂറോപ്പും ഏഷ്യയുടെ മറ്റ് ഭാഗങ്ങളിലുമായിരുന്നു ബ്രിക്‌സ്റ്റൺ പ്രധാന ശ്രദ്ധകൊടുത്തിരുന്നത്. കെവിഎംപിഎല്ലുമായി രണ്ട് വർഷത്തെ ആസൂത്രണത്തിന് ശേഷമാണ് തങ്ങളുടെ ഇന്ത്യൻ പ്രവേശനം പ്രഖ്യാപിച്ചതെന്ന് ബ്രിക്‌സ്റ്റൺ പറയുന്നു.

ഈ വർഷം രാജ്യത്ത് നാല് മോട്ടോർസൈക്കിളുകൾ അവതരിപ്പിക്കാനാണ് നിർമാതാക്കളുടെ പദ്ധതി. ബ്രിക്‌സ്റ്റണിൻ്റെ ഓസ്ട്രിയൻ ഡിസൈൻ സെൻ്ററിലാണ് ബൈക്കുകൾ വികസിപ്പിക്കുന്നത് എന്നതിനാൽ തന്നെ എന്തെങ്കിലും കാര്യമായി തന്നെ പ്രതീക്ഷിക്കാം. മഹാരാഷ്ട്രയിലെ കോലാപൂരിലുള്ള കമ്പനിയുടെ പുതിയ നിർമാണ കേന്ദ്രത്തിലായിരിക്കും ഇന്ത്യയിലെ പ്രൊഡക്ഷൻ നടക്കുക.

Brixton Motorcycles India Launch Soon

ബ്രിക്സ്റ്റൻ മോഡലുകൾ പൂർണമായും ഇന്ത്യയിൽ നിർമിക്കുമോ അതോ കംപ്ലീറ്റ്ലി നോക്ഡ് ഡൗൺ (CKD) കിറ്റുകളായി കൊണ്ടുവന്ന് പ്രാദേശികമായി അസംബിൾ ചെയ്യുമോ എന്ന് നിലവിൽ വ്യക്തമായിട്ടില്ല. ഇന്ത്യൻ ഉപഭോക്താക്കൾക്കായി പ്രത്യേകം വികസിപ്പിച്ച അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾ ഉൾപ്പെടുന്ന വൈവിധ്യമാർന്ന മോഡൽ നിര തന്നെയായിരിക്കും തങ്ങൾക്കുണ്ടാവുകയെന്നും ഓസ്ട്രിയൻ കമ്പനി പറയുന്നുണ്ട്.

ഏകദേശം ഉത്സവ സീസണാണോടെ ബ്രിക്സ്റ്റൺ മോട്ടോർസൈക്കിളുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂറോപ്പിൽ 125 സിസി മുതൽ 1,222 സിസി വരെയുള്ള ബൈക്കുകളുടെ ഒരു വലിയ മോഡൽ ലൈനപ്പാണ് ബ്രിക്‌സ്റ്റണിനുള്ളത്. ഈ വർഷം ഇന്ത്യയ്‌ക്കായി കൊണ്ടുവരുന്നതിൽ ആദ്യത്തേത് അഡ്വഞ്ചർ ബൈക്കാനാവാണ് സാധ്യത. നിലവിൽ ADV മോഡലുകൾക്ക് രാജ്യത്തുള്ള സ്വീകാര്യത ബ്രാൻഡ് മനസിലാക്കിയിട്ടുണ്ടെന്നാണ് അനുമാനം.

Brixton Motorcycles India Launch Soon

അതിനാലാവാം ഇത്തരത്തിലൊരു തീരുമാനം വന്നിരിക്കുന്നത്. തെക്കുകിഴക്കൻ ഏഷ്യൻ, ആഫ്രിക്കൻ വിപണികളുടെ തന്ത്രപ്രധാനമായ കയറ്റുമതി കേന്ദ്രമായി രാജ്യത്തെ മാറ്റാൻ സഹായിക്കുന്ന ഒരു ഗവേഷണ-വികസന (R&D) കേന്ദ്രം ഇന്ത്യയിൽ സ്ഥാപിക്കാനും ബ്രിക്‌സ്റ്റൺ പദ്ധതിയിടുന്നുണ്ട്. ഇതിനു ശേഷം 2024 അവസാനത്തോടെ 15 ഡീലർഷിപ്പുകൾ ആരംഭിച്ച് കമ്പനി പ്രവർത്തനം ആരംഭിക്കുകയും അടുത്ത വർഷം 50 ഔട്ട്‌ലെറ്റുകളായി വികസിപ്പിക്കുകയും ചെയ്യും.

യൂറോപ്പിൽ, ബ്രിക്‌സ്റ്റൺ പ്രാഥമികമായി റെട്രോ-തീം മോട്ടോർസൈക്കിളുകളാണ് വിൽക്കുന്നത്. ഇത് റോയൽ എൻഫീൽഡിനെ ഇന്ത്യയിലെ ഏറ്റവും വലിയ എതിരാളിയാക്കും. രാജ്യാന്തര തലത്തിൽ 125 സിസി മുതൽ 1,222 സിസി വരെയുള്ള 14 മോട്ടോർസൈക്കിളുകൾ കമ്പനിക്ക് വിൽപ്പനയ്ക്കുണ്ട്. ബ്രിക്‌സ്റ്റൺ മോട്ടോർസൈക്കിൾസിൻ്റെ ഇന്ത്യക്കായുള്ള പദ്ധതികളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ അറിയുന്നതോടെ നെഞ്ചിടിപ്പേറുന്നത് എൻഫീൽഡിനായിരിക്കും.

Brixton Motorcycles India Launch Soon

വരുന്ന പുതിയ കമ്പനികളെല്ലാം മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ വിഭാഗത്തിനെ ഉന്നംവെക്കുന്നുണ്ടെങ്കിലും ആഭ്യന്തര വിപണിയിൽ ഇപ്പോഴും റോയൽ എൻഫീൽഡിന്റെ തട്ട് താണുതന്നെയിരിക്കുകയാണ്. ട്രയംഫ് കുറച്ചധികം ആളുകളെ കൈയിലെടുത്തെങ്കിലും പുത്തൻ ഹിമാലയൻ 450 പുറത്തിറക്കി തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്താനും എൻഫീൽഡിനായിട്ടുണ്ട്. ബ്രിക്‌സ്റ്റൺ എത്തുന്നതോടെ മത്സരം കടുക്കുമെന്ന് ഉറപ്പുമാണ്.

More from DriveSpark

Article Published On: Thursday, April 25, 2024, 11:58 [IST]
English summary
Brixton motorcycles india launch soon to rival royal enfield details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X