S1000R സൂപ്പർ ബൈക്കിന്റെ ബിഎസ്-VI പതിപ്പിനെ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ബിഎംഡബ്ല്യു
പുതിയ S1000R സൂപ്പർ ബൈക്കിന്റെ ബിഎസ്-VI പതിപ്പിനെ ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ജർമൻ പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ്.

2021 മോഡലിൽ നിരവധി സ്റ്റൈലിംഗ് മെക്കാനിക്കൽ പരിഷ്ക്കരണങ്ങളാകും ബവേറിയൻ ബ്രാൻഡ് പരിചയപ്പെടുത്തുക. 2021 G 310 R, 900R എന്നിവയ്ക്ക് സമാനമായ പുതിയ ഹെഡ്‌ലാമ്പിന്റെ സാന്നിധ്യമാകും നേക്കഡ് റോഡ്‌സ്റ്റർ വിഭാഗത്തിൽ എത്തുന്ന S1000R-ന്റെ ഏറ്റവും വലിയ മാറ്റം.

അതോടൊപ്പം ഫ്യുവൽ ടാങ്ക്, റേഡിയേറ്റർ ഷ്രൗഡുകൾ, ബെല്ലി പാൻ എന്നിവയ്ക്കും സ്റ്റൈലിംഗ് നവീകരണം ലഭിക്കുമെന്ന് ഉറപ്പാണ്. 2021 മോഡൽ ആവർത്തനം പഴയ പതിപ്പിനേക്കാൾ ഷാർപ്പ് സ്റ്റൈലിംഗാകും മുമ്പോട്ടുകൊണ്ടുപോവുക.
MOST READ: സിംഗിൾ ചാർജിൽ ബ്രിട്ടണിലെ ഏറ്റവും ഉയർന്ന റോഡ് കീഴടക്കി ജാഗ്വർ I-പേസ്

ഡിസൈൻ പരിഷ്ക്കാരങ്ങൾക്ക് പുറമേ പുതിയ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ബിഎംഡബ്ല്യു മോട്ടോറാഡ് S1000R-ന്റെ എഞ്ചിനും പുതുക്കും. 999 സിസി, ഇൻലൈൻ-നാല് സിലിണ്ടർ, ലിക്വിഡ്-കൂൾഡ് യൂണിറ്റാണ് നേക്കഡ് സൂപ്പർ ബൈക്കിന് തുടിപ്പേകുക.

ഈ എഞ്ചിൻ 11,000 rpm-ൽ പരമാവധി 165 bhp കരുത്തും 9,250 rpm-ൽ 115 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 2021 S1000R-ന് 199 കിലോ ഭാരമായിരിക്കും ഉണ്ടായിരിക്കുക. എന്നാൽ ഫോർഗ്‌ഡ് വീലുകൾ, കാർബൺ-ഫൈബർ ഹൂപ്പുകൾ എന്നിവ പോലുള്ള ഓപ്‌ഷണൽ ആക്‌സസറികളിലൂടെ ഭാരം കുറയ്‌ക്കാനും കഴിയും.
MOST READ: മടക്കാവുന്ന ഇ-ബൈക്കുകള്‍ അവതരിപ്പിച്ച് കോപ്പര്‍നിക്കസ്; ക്യുബിറ്റ് മോഡലിനെ പരിചയപ്പെടാം

പൂർണ എൽഇഡി ലൈറ്റിംഗും 6.5 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയും അടങ്ങുന്നതാണ് മോട്ടോർസൈക്കിളിലെ ഫീച്ചർ പട്ടിക. അതോടൊപ്പം റെയ്ൻ, റോഡ്, ഡൈനാമിക് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും S1000R സൂപ്പർ ബൈക്കിൽ ഉണ്ടാകും.

തീർന്നില്ല, ഇക്കൂട്ടത്തിൽ ആന്റി-വീലി നിയന്ത്രണം, കോർണറിംഗ് ശേഷിയുള്ള എബിഎസ് പ്രോ, ഡൈനാമിക് ട്രാക്ഷൻ കൺട്രോൾ എന്നിവയും 2021 ബിഎസ്-VI ബിഎംഡബ്ല്യു S1000R-ന്റെ ഇലക്ട്രോണിക് റൈഡർ എയ്ഡുകളിൽ ഉൾപ്പെടും.
MOST READ: ഇനി വൈകില്ല! ക്ലാസിക് ലെജന്‍ഡ്സ് യെസ്ഡിയുടെ അവതരണം ദീപാവലിയോടെ

പരിഷ്ക്കരണത്തോടെ പുതിയ മോഡലിന് അതിന്റെ മുൻഗാമിയേക്കാൾ കൂടുതൽ വിലയാകും മുടക്കേണ്ടിവരിക. പഴയ മോഡൽ ഇന്ത്യൻ വിപണിയിൽ 16.70 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയ്ക്കാണ് വിപണനം ചെയ്‌തിരുന്നത്.

ഈ വർഷം ഇന്ത്യൻ വിപണിക്കായി നിരവധി മോഡലുകളെയാണ് ബിഎംഡബ്ല്യു മോട്ടോറാഡ് അവതരിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. പുതുക്കിയ G310 ഇരട്ടകളുടെ അരങ്ങേറ്റത്തോടെ അതിൽ നിന്ന് ഗംഭീര വിജയവും നേടാൻ ബവേറിയൻ ബ്രാൻഡിന് സാധിക്കുന്നുണ്ട്.


Click it and Unblock the Notifications








