3,500 രൂപ വരെ ലാഭിക്കാം, SP125 ബൈക്കിനും ക്യാഷ്‌ബാക്ക് ഓഫർ പ്രഖ്യാപിച്ച് ഹോണ്ട

ജനപ്രിയ കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളിൽ ഒന്നായ SP125 പതിപ്പിന് ക്യാഷ്‌ബാക്ക് ഓഫർ പ്രഖ്യാപിച്ച് ഹോണ്ട ഇന്ത്യ. ആക്‌ടിവ, ഷൈൻ തുടങ്ങിയ മോഡലുകളിൽ അടുത്തിടെ അവതരിപ്പിച്ച അതേ ആനുകൂല്യമാണിത്.

3,500 രൂപ വരെ ലാഭിക്കാം, SP125 ബൈക്കിനും ക്യാഷ്‌ബാക്ക് ഓഫർ പ്രഖ്യാപിച്ച് ഹോണ്ട

SP125 മോഡൽ വാങ്ങുന്നവർക്ക് അഞ്ച് ശതമാനം ക്യാഷ്ബാക്ക് 3,500 രൂപ വരെ ലഭിക്കും. എന്നിരുന്നാലും എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡ് ഇ‌എം‌ഐ സ്കീം തെരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് മാത്രമേ ഈ ഓഫർ ലഭ്യമാകൂ.

3,500 രൂപ വരെ ലാഭിക്കാം, SP125 ബൈക്കിനും ക്യാഷ്‌ബാക്ക് ഓഫർ പ്രഖ്യാപിച്ച് ഹോണ്ട

2021 ജൂൺ 30 വരെയാണ് ഓഫറിന് സാധുതയുള്ളത്. ഡ്രം, ഡിസ്ക്ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഹോണ്ട SP125 വിപണിയിലെത്തുന്നത്. മോഡലുകളുടെ എക്സ്ഷോറൂം വിലകൾ ഇങ്ങനെ;

SP 125 ഡ്രം: 78,317 രൂപ

SP 125 ഡിസ്ക്ക്: 82,613 രൂപ

3,500 രൂപ വരെ ലാഭിക്കാം, SP125 ബൈക്കിനും ക്യാഷ്‌ബാക്ക് ഓഫർ പ്രഖ്യാപിച്ച് ഹോണ്ട

2019 നവംബറിലാണ് ഹോണ്ട പുതിയ ബിഎസ്-VI SP125 മോഡലിനെ വിപണിയിൽ എത്തിക്കുന്നത്. അന്നു മുതൽ ബ്രാൻഡിനായി മികച്ച വിൽപ്പനയാണ് ബൈക്ക് നേടിയെടുക്കുന്നത്. സ്ട്രൈക്കിംഗ് ഗ്രീൻ, ഇംപീരിയൽ റെഡ് മെറ്റാലിക്, പേൾ സൈറൻ ബ്ലൂ, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിലാണ് ബൈക്ക് ലഭ്യമാകുന്നത്.

3,500 രൂപ വരെ ലാഭിക്കാം, SP125 ബൈക്കിനും ക്യാഷ്‌ബാക്ക് ഓഫർ പ്രഖ്യാപിച്ച് ഹോണ്ട

സ്റ്റൈലിഷ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, സ്പോർട്ടി ഗ്രാഫിക്‌സുള്ള ആക്രമണാത്മക ഫ്യുവൽ ടാങ്ക്, 5-സ്പോക്ക് സ്പ്ലിറ്റ് ടൈപ്പ് അലോയ് വീലുകൾ, സ്റ്റൈലിഷ് റിയർ എൻഡ്, ക്രോം മഫ്ലർ കവർ എന്നിവയെല്ലാം ഹോണ്ട SP125 പതിപ്പിനെ ആകർഷകമാക്കുന്ന സവിശേഷതകളാണ്.

3,500 രൂപ വരെ ലാഭിക്കാം, SP125 ബൈക്കിനും ക്യാഷ്‌ബാക്ക് ഓഫർ പ്രഖ്യാപിച്ച് ഹോണ്ട

125 സിസി കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ ശ്രേണിയിലെ പ്രീമിയം മോഡൽ എന്നുവേണമെങ്കിൽ SP125-നെ വിളിക്കാം. അനേകം വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന്റെ സാന്നിധ്യവും ബൈക്കിന്റെ മാറ്റുകൂട്ടുന്നുണ്ട്.

3,500 രൂപ വരെ ലാഭിക്കാം, SP125 ബൈക്കിനും ക്യാഷ്‌ബാക്ക് ഓഫർ പ്രഖ്യാപിച്ച് ഹോണ്ട

ഇന്ധനക്ഷമത, ശരാശരി ഇന്ധനക്ഷമത, സർവീസ് ഡ്യൂ ഇൻഡിക്കേറ്റർ തുടങ്ങിയ വിവരങ്ങളാണ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ലഭ്യമാകുന്നത്. ഇതിന് ഒരു ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ പോലും പ്രദർശിപ്പിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.

3,500 രൂപ വരെ ലാഭിക്കാം, SP125 ബൈക്കിനും ക്യാഷ്‌ബാക്ക് ഓഫർ പ്രഖ്യാപിച്ച് ഹോണ്ട

124 സിസി എയർ കൂൾഡ് ബിഎസ്-VI എഞ്ചിനാണ് കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന്റെ ഹൃദയം. അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിൻ 7,500 rpm-ൽ 10.72 bhp കരുത്തും 6,000 rpm-ൽ 10.9 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

3,500 രൂപ വരെ ലാഭിക്കാം, SP125 ബൈക്കിനും ക്യാഷ്‌ബാക്ക് ഓഫർ പ്രഖ്യാപിച്ച് ഹോണ്ട

മോട്ടോർസൈക്കിളിന്റെ സസ്പെഷൻ സജ്ജീകരണത്തിനായി മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഹൈഡ്രോളിക് ടൈപ്പ് സസ്‌പെൻഷനുമാണ് വാഗ്‌ദാനം ചെയ്യുന്നത്. അതേസമയം ബ്രേക്കിംഗിനായി മുൻവശത്ത് 240 mm ഡിസ്ക്കും പിൻവശത്ത് 130 എംഎം ഡ്രമ്മും കോമ്പി-ബ്രേക്കിംഗ് സിസ്റ്റത്തിന്റെ സഹായത്തോടെ ഉപയോഗിക്കുന്നു.

Most Read Articles

Malayalam
English summary
Honda India Offering Rs 3,500 Cashback Discount On SP125. Read in Malayalam
Story first published: Thursday, June 17, 2021, 10:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X