ഇവനൊന്ന് ഇന്ത്യയിൽ എത്തിയിരുന്നെങ്കിൽ! പുതിയ എലൈറ്റ് 125 സ്‌കൂട്ടറിനെ അവതരിപ്പിച്ച് ഹോണ്ട

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാണ കമ്പനിയായ ഹോണ്ട ആഗോളതലത്തിൽ അവതരിപ്പിച്ചിരിക്കുന്ന പല മോഡലുകളേയും നോക്കി കണ്ണുമിഴിച്ചു നിന്നവരാണ് ഇന്ത്യൻ വാഹന പ്രേമികൾ.

ഇവനൊന്ന് ഇന്ത്യയിൽ എത്തിയിരുന്നെങ്കിൽ! പുതിയ എലൈറ്റ് 125 സ്‌കൂട്ടറിനെ അവതരിപ്പിച്ച് ഹോണ്ട

കമ്പനിയുടെ അന്താരാഷ്ട്ര നിരയിൽ നിന്ന് ആഭ്യന്തര വിപണിയിൽ എത്തണമെന്ന് നമ്മളിൽ പലരും ആഗ്രഹിക്കുന്ന ഹോണ്ട ഇരുചക്ര വാഹനങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെയാണുള്ളത്. ദേ ആ നിരയിലേക്ക് ഇപ്പോൾ പുതിയൊരു മോഡൽ കൂടി ചേരുകയാണ്. സ്പോർട്‌സ് മോട്ടോർസൈക്കിളോ ഇലക്‌ട്രിക് പതിപ്പോ ഒന്നുമല്ല താരം.

ഇവനൊന്ന് ഇന്ത്യയിൽ എത്തിയിരുന്നെങ്കിൽ! പുതിയ എലൈറ്റ് 125 സ്‌കൂട്ടറിനെ അവതരിപ്പിച്ച് ഹോണ്ട

അതൊരു 125 സിസി സ്‌കൂട്ടറാണ്. ബ്രസീലിയൻ വിപണിയിൽ അടുത്തിടെ പരിഷ്ക്കരിച്ച് വിൽപ്പനയ്ക്ക് എത്തിച്ച 2021 എലൈറ്റ് 125 സ്‌കൂട്ടറാണ് ഇന്ത്യയിലേക്കും എത്തിയിരുന്നതെങ്കിൽ എന്നു തോന്നി പോവുന്നത്.

ഇവനൊന്ന് ഇന്ത്യയിൽ എത്തിയിരുന്നെങ്കിൽ! പുതിയ എലൈറ്റ് 125 സ്‌കൂട്ടറിനെ അവതരിപ്പിച്ച് ഹോണ്ട

2021 ആവർത്തനത്തിലും എലൈറ്റ് 125 അതിന്റെ സ്‌പോർട്ടി ട്വിൻ എൽഇഡി ഹെഡ്‌ലാമ്പുകളും ഫ്രണ്ട് ഇൻഡിക്കേറ്ററുകളുള്ള മസ്‌കുലർ ബോഡി വർക്കുകളും ഉപയോഗിച്ച് ആകർഷകമായ ഡിസൈൻ തന്നെയാണ് നിലനിർത്തിയിരിക്കുന്നത്. എന്നിരുന്നാലും, ഇപ്പോൾ അവിടെയും ഇവിടെയും പുതിയ ഗ്ലോസി ബ്ലാക്ക് പാനലുകൾ സമ്മാനിച്ച് പുതുമ നൽകാനും ഹോണ്ട തയാറായിട്ടുണ്ട്.

ഇവനൊന്ന് ഇന്ത്യയിൽ എത്തിയിരുന്നെങ്കിൽ! പുതിയ എലൈറ്റ് 125 സ്‌കൂട്ടറിനെ അവതരിപ്പിച്ച് ഹോണ്ട

ഇത് എലൈറ്റ് 125 സ്‌കൂട്ടറിന്റെ ഡിസൈനിനെ കൂടുതൽ മികച്ചതാക്കുന്നുവെന്നു വേണം പറയാൻ. ബാക്കിയെല്ലാം മുൻഗാമിയിൽ നിന്നും അതേപടി മുന്നോട്ടുകൊണ്ടുപോവുകയാണ്. എൽഇഡി ലൈറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മുന്നിൽ രണ്ട് ക്യൂബി സ്റ്റോറേജ്, അലോയ് വീലുകൾ, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, സംയോജിത ബ്രേക്കിംഗ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകൾ ഡിസൈനിനെ മനോഹരമാക്കുന്നു.

ഇവനൊന്ന് ഇന്ത്യയിൽ എത്തിയിരുന്നെങ്കിൽ! പുതിയ എലൈറ്റ് 125 സ്‌കൂട്ടറിനെ അവതരിപ്പിച്ച് ഹോണ്ട

ഇന്ത്യ പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളിലേക്ക് മാറുന്നതിനു മുന്നോടിയായി എലൈറ്റിനെ രാജ്യത്ത് അവതരിപ്പിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആഭ്യന്തര വിപണിയിലെ ആദ്യത്തെ ബിഎസ്-VI സ്‌കൂട്ടർ ഇതാകുമെന്ന വാർത്തകളും അന്നു പുറത്തുവന്നിരുന്നു. ഹോണ്ടയുടെ ട്രേഡ്മാർക്കായ PGM-FI ഇലക്ട്രോണിക് ഇൻജക്ഷൻ സാങ്കേതികവിദ്യയും BS6 പാലിക്കുന്ന 125 സിസി എഞ്ചിനും ഒത്തിണങ്ങിയതാണ് എലൈറ്റിന്റെ അവതരണത്തിന് അന്ന് പ്രചോദനമായത്.

ഇവനൊന്ന് ഇന്ത്യയിൽ എത്തിയിരുന്നെങ്കിൽ! പുതിയ എലൈറ്റ് 125 സ്‌കൂട്ടറിനെ അവതരിപ്പിച്ച് ഹോണ്ട

റെഡ്, ബ്ലൂ, വൈറ്റ്, ബ്ലാക്ക് എന്നീ നാല് കളർ ഓപ്‌ഷനുകൾക്കൊപ്പം അണിഞ്ഞൊരുങ്ങി എത്തുന്ന ഇതിന് മുന്നിൽ 12 ഇഞ്ച് അലോയ് (90/90), പിന്നിൽ 10 ഇഞ്ച് (100/90), ട്യൂബ് ലെസ് ടയറുകൾ എന്നിവയാണ് ലഭിക്കുന്നത്. മുൻവശത്ത് ഡിസ്ക് ബ്രേക്ക് ലഭിക്കുമ്പോൾ പിന്നിൽ ഡ്രം ബ്രേക്കാണ് ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്. ഇതിന് സംയോജിത ബ്രേക്ക് സിസ്റ്റവും (CBS) കമ്പനി ഒരുക്കിയിട്ടുണ്ട്.

ഇവനൊന്ന് ഇന്ത്യയിൽ എത്തിയിരുന്നെങ്കിൽ! പുതിയ എലൈറ്റ് 125 സ്‌കൂട്ടറിനെ അവതരിപ്പിച്ച് ഹോണ്ട

ഹെൽമെറ്റ് സൂക്ഷിക്കാൻ ആവശ്യമായത്ര സ്റ്റോറേജ് സ്‌പേസും സീറ്റിനടിയിൽ കമ്പനി ഒരുക്കിയിട്ടുണ്ട്. എലൈറ്റ് 125 പതിപ്പിന് 124.9 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 9.3 bhp കരുത്തിൽ 10.3 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഇന്ത്യയിലെ ഹോണ്ടയുടെ മുൻനിര 125 സിസി സ്കൂട്ടറായ ഗ്രാസിയയേക്കാൾ 1 bhp കൂടുതലാണ് എലൈറ്റിനുള്ളത്.

ഇവനൊന്ന് ഇന്ത്യയിൽ എത്തിയിരുന്നെങ്കിൽ! പുതിയ എലൈറ്റ് 125 സ്‌കൂട്ടറിനെ അവതരിപ്പിച്ച് ഹോണ്ട

കൂടാതെ എലൈറ്റ് 125 മോഡലിന് ഗ്രാസിയയെക്കാൾ 4 കിലോ ഭാരം കുറവാണെന്നതും സ്ത്രീ ഉപഭോക്താക്കളെ ആകർഷിക്കാൻ പ്രാപ്‌തമാണ്. മാത്രമല്ല ഗ്രാസിയയേക്കാൾ മികച്ച ഡിസൈനുള്ള ഈ മോഡൽ യുവപ്രേക്ഷകരെയും അടുപ്പിക്കാൻ പ്രാപ്‌തമാണ്. മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കും പിന്നിൽ മോണോഷോക്കും ലഭിക്കും. അളവുകൾ 1735 മില്ലീമീറ്റർ നീളം, 689 മില്ലീമീറ്റർ വീതി, 1118 മില്ലീമീറ്റർ ഉയരം എന്നിവയാണ് എലൈറ്റിനുള്ളത്.

ഇവനൊന്ന് ഇന്ത്യയിൽ എത്തിയിരുന്നെങ്കിൽ! പുതിയ എലൈറ്റ് 125 സ്‌കൂട്ടറിനെ അവതരിപ്പിച്ച് ഹോണ്ട

6.4 ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റിയുള്ള സ്‌കൂട്ടറിന്റെ വീൽബേസ് 1223 മില്ലീമീറ്ററാണ്. സീറ്റ് ഉയരം 772 മില്ലീമീറ്റർ, ഗ്രൗണ്ട് ക്ലിയറൻസ് 133 മില്ലീമീറ്റർ എന്നിവയും ഇന്ത്യൻ റോഡ് സാഹചര്യങ്ങൾക്ക് അനുകൂല്യമാണ്. പുതിയ 2021 എലൈറ്റ് 125 പതിപ്പിന്റെ വില BRL 10,120 ആണ്. അതായത് ഏകദേശം 1.35 ലക്ഷം രൂപ. ഈ ഗണ്യമായ തുക കണക്കിലെടുക്കുമ്പോൾ ഇന്ത്യയിൽ കൂടുതൽ ശക്തവും മികച്ചതുമായ യമഹ എയറോക്സ് 155 സ്വന്തമാക്കാം.

ഇവനൊന്ന് ഇന്ത്യയിൽ എത്തിയിരുന്നെങ്കിൽ! പുതിയ എലൈറ്റ് 125 സ്‌കൂട്ടറിനെ അവതരിപ്പിച്ച് ഹോണ്ട

നിലവിൽ ഹോണ്ടയ്ക്ക് നാല് സ്കൂട്ടറുകളാണ് ഇന്ത്യയിലുള്ളത്. അതിൽ ആക്‌ടിവ 6G, ആക്‌ടിവ 125, ഡിയോ, ഗ്രാസിയ 125 എന്നീ മോഡലുകളാണ് ഉൾപ്പെടുന്നത്. 2024 ആകുമ്പോഴേക്കും കുറഞ്ഞത് മൂന്ന് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളെങ്കിലും ഇന്ത്യയിൽ അവതരിപ്പിക്കാനാണ് ജാപ്പനീസ് ബ്രാൻഡിന്റെ ഇപ്പോഴത്തെ നീക്കം. സ്റ്റാർട്ടപ്പ് കമ്പനികളെല്ലാം ഇവി ശ്രേണിയിൽ തകർത്താടുമ്പോൾ പ്രമുഖരെല്ലാം സൈഡായ അവസ്ഥയാണ് നിലവിലുള്ളത്.

ഇവനൊന്ന് ഇന്ത്യയിൽ എത്തിയിരുന്നെങ്കിൽ! പുതിയ എലൈറ്റ് 125 സ്‌കൂട്ടറിനെ അവതരിപ്പിച്ച് ഹോണ്ട

ഇന്ത്യയിൽ എത്തുമ്പോൾ വില ഒരു പ്രധാന ഘടകമാകുന്നതിനാൽ ഉത്പാദന ചെലവ് നിയന്ത്രിക്കുന്നതിനായി പ്രാദേശികവൽക്കരണം പരമാവധി വർധിപ്പിക്കാനും ഹോണ്ട തയാറെടുക്കുന്നുണ്ട്. ഈ ഇലക്‌ട്രിക് മോഡൽ കയറ്റുമതി ചെയ്യുന്നതിനെ കുറിച്ചും ഹോണ്ട ആലോചിക്കുന്നുണ്ട്. പുതിയ സ്കൂട്ടറിൽ ഹോണ്ട മൊബൈൽ പവർ പായ്ക്ക് (MPP) ഫീച്ചർ ചെയ്യുമെന്നതാണ് ശ്രദ്ധേയമാകുന്നത്.

Most Read Articles

Malayalam
English summary
Honda introduced new 2021 elite 125 sporty scooter for brazil
Story first published: Tuesday, November 9, 2021, 13:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X